RECRUITMENT OF AGRICULTURAL LABOURS TO SOUTH KOREA

  • Government jobs
  • South korea

Website recruitment-of-agricultural-labours-to-south-korea

RECRUITMENT OF AGRICULTURAL LABOURS TO SOUTH KOREA

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് (Overseas Development and Employment Promotion Cousultants Ltd. -ODEPC)

RECRUITMENT OF AGRICULTURAL

ദക്ഷിണകൊറിയയിലേക്ക് കാർഷികവൃത്തിയ്ക്കായി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. ഏകദേശം ഒരുലക്ഷം രൂപ (1000-1500 ഡോളർ) വേതനമുള്ള ജോലിക്ക് പത്താംക്ലാസാണ് യോഗ്യത. 25നും 40നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അവസാന തീയതി: ഒക്ടോബർ 27.

ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക. ഇത് മൂന്നു വർഷം വരെ നീട്ടാം. കൊറിയൻ തൊഴിൽ നിയമമനുസരിച്ച് മാസത്തിൽ 28 ദിവസം ജോലി ഉണ്ടായിരിക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ജോലിസമയം. ജോലിസമയത്തെ ഭക്ഷണം സൗജന്യമായി ലഭിക്കും. കാർഷികവൃത്തിയിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഇംഗ്ലീഷിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. ഡബ്ല്യു.എച്ച്.ഒ. അംഗീകൃത കോവിഡ് വാക്സിൻ എടുത്തവരെ മാത്രമേ കൊറിയ അനുവദിക്കൂ എന്നതിനാൽ കോവാക്സിൻ എടുത്തവർക്ക് പോകാനാവില്ല. കോവിഷീൽഡ് എടുത്തവർ രണ്ടു ഡോസും പൂർത്തിയാക്കിയിരിക്കണം.

RECRUITMENT OF AGRICULTURAL LABOURS TO SOUTH KOREA

താൽപര്യമുള്ളവർക്കായി ഒക്ടോബർ 27ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പൽ ടൗൺഹാളിലും ഒഡെപെക് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. ജോലിയെ കുറിച്ചും കൊറിയയിലെ സാഹചര്യങ്ങളെ കുറിച്ചും സെമിനാറിൽ വിശദമാക്കും. ഇതിനുശേഷം യോഗ്യതയും താൽപര്യമുള്ളവരെ ഇന്റർവ്യൂവിന് വിളിക്കുകയാവും ചെയ്യുക.

APPLY

recruit@odepc.in

To apply for this job please visit odepc.kerala.gov.in.