ഒരു ചുവന്ന തെരുവിലൂടെ നടത്തിയ യാത്ര
ഞാനിപ്പോൾ കൊൽക്കത്തയിലെ സബർമതി ട്രെയിനിലാണ് സഞ്ചരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സബർമതി ട്രെയിനിന്റെ ശൃംഖലയാണ് ഇ കൊൽക്കത്ത നഗരം.
Kolkata Howrah യിൽ നിന്നും Sova Bazar വരെയാണ് ഇ സബർമതി ട്രെയിൻ യാത്ര. ഇ ട്രെയിൻ കടന്നു പോകുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ Red Street ആയ Sonacachi എന്ന ചുവന്ന തെരുവിന്റെ ഓരത്തിലൂടെയാണ്. Sova Bazar എത്തുന്നതിന്റെ ഏകദേശം രണ്ടു മൂന്ന് കിലോമീറ്ററുകൾക്ക് മുമ്പ് ഇ ട്രെയിൻ സഞ്ചരിക്കുന്നത് ഇ Red Street ന്റെ ഓരത്തിലൂടെയാണ്.
ഒരു ചുവന്ന തെരുവിലൂടെ നടത്തിയ യാത്ര
വൈകുന്നേരങ്ങളിൽ Red Street ന്റെ ഓരങ്ങളിൽ ഉപഭോക്താവിനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന വേശികളുടെ കാഴ്ചയാണ് ഇവിടെ പ്രധാനം. ആകാംഷത്തോടേയും ഭയത്തോടെയുമാണ് ഇ ട്രെയിൻ യാത്ര , Red Street എന്നത് ഒരു വേശ്യാലയത്തിനുപരി അപകടകരമായ ഒരു പ്രദേശം എന്ന് മറ്റൊരർത്ഥത്തിൽ പറയാം.
ട്രെയിനിലെ ചില സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ഞാൻ Red Street കാഴ്ചകൾ വ്യക്തതയോടെ കാണാൻ ഡോറിന് അരികിൽ തന്നെ നിന്നു യാത്ര തുടരുകയാണ്. ട്രെയിൻ പല സ്റ്റേഷനുകളും പിന്നിട്ടു. Google map അനുസരിച്ചാണ് ഇ ട്രെയിൻ യാത്ര തുടരുന്നത്, Shoba Bazar എന്ന പ്രദേശത്തിലൂടെയണ് ഇപ്പോൾ ട്രെയിൻ കടന്നു പോകുന്നത്, എന്റെ സുഹൃത്ത് പറഞ്ഞു തന്നത് പ്രകാരം ഇനി ഇവിടെ നിന്നാണ് Red Street തുടങ്ങുന്നത്. അതിന്റെ എല്ലാ ലക്ഷണങ്ങളും എനിക്ക് ദൃശ്യമായിരുന്നു.
ട്രെയിനിന് വേഗത കുറഞ്ഞു തുടങ്ങിയതായി എനിക്ക് അനുഭവപ്പെട്ടു. അത് എന്നെ പോലെ ചുവന്ന തെരുവ് കാണാനിറങ്ങിയ ട്രെയിൻ യാത്രികർക്ക് കാഴ്ചകൾ ദൃശമാകാൻ ട്രെയിൻ വേഗത കുറഞ്ഞതാനോ എന്ന് എനിക്ക് തോന്നിപ്പോയി.
ഞാൻ ആകാംക്ഷയോടെ ഡോറിനരികിൽ നിന്നും പുറത്തേ കാഴ്ചകളിലേക്ക് കണ്ണോടിച്ചു. നിരനിരയായി നിൽക്കുന്ന ഇടുങ്ങിയ മൂന്നും നാലും നിലകളുള്ള പഴയ കെട്ടിടങ്ങൾ, ആ കെട്ടിടത്തിന്റെ ഒരോ ഓരത്തും വസ്ത്രവ്യാപാര സ്ഥാപനത്തിൽ Display ക്ക് വെച്ചത് പോലെ ഉപഭോക്താവിനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന
അർധ നഗ്നരായി നിൽക്കുന്ന സ്ത്രീകൾ. ചില സ്ത്രീകൾ ജനൽ വഴി പുറത്തേക്ക് നോക്കിയിരിക്കുന്നു.
50 മുതൽ 18 വരെ പ്രായമുള്ള സ്ത്രീകൾ അതിലുണ്ടാകും, കൂടുതലും 30 വയസിനു മുകളിലുള്ള സ്ത്രീകളായിട്ടാണ് എനിക്ക് തോന്നിയത്. ഇവിടെ മറ്റു തെരുവുകളിൽ നിന്നും വ്യത്യസ്തമായി എനിക്ക് ഒന്നും തോന്നിയില്ല , സാധാരണ തെരുവ് പോലെ തന്നെ തെരുവ് കച്ചവടക്കാരും ചെറിയ വ്യാപാര സ്ഥാപനങ്ങളും , ജനങ്ങൾ ഒഴുകുന്ന ഒരു തിരക്കേറിയ തെരുവ്. അതിനിടയിൽ ലൈംഗികത കച്ചവടം ചെയ്യാനുള്ള ഒരു ഇടം. പക്ഷേ അനാവശ്യമായി അതിലൂടെ കറങ്ങി നടക്കുകയോ, ഫോട്ടോയോ വിഡിയോ എടുക്കുക തുടങ്ങിയ കാര്യങ്ങളിൽ കണ്ടാൽ നമ്മെ അവർ കൊള്ള ചെയ്യുകയും അക്രമിക്കുകയും ചെയ്യുമെന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ അത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയിരുന്നു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വേശ്യാലയമാണ് ഇ Sonacachi എന്നറിയപ്പെടുന്ന ഇ ചുവന്ന തെരുവ്. ഇന്ത്യയിലെ പശ്ചിമബംഗാളിലെ തലസ്ഥാന നഗരമായ കൊൽക്കത്തയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 19 നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാര്യമാർ ബ്രിട്ടനിൽ ആയിരിക്കുമ്പോൾ അവരുടെ ലൈംഗിക ആവിശ്യം നിറവേറ്റാനുള്ള ഒരു ഇടമായിരുന്നു ഇവിടം. ഇതുപോലെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലും പിന്നീട് ഇ അനാശാസ്യ പ്രവർത്തനം തുടർന്നു പോന്നു. അതിന്റെ പരിണിത ഫലമായി ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലൊക്കെ ഇത്തരം അനാശാസ്യ പ്രവർത്തനം ഇന്ന് സുലഭമാണ്.
അന്ന് ഗ്രാമീണ സ്ത്രീകളെയും നിർധരരായ സ്ത്രീകളെയും നിർബന്ധിച്ച് ഇത്തരം അനാശാസ്യ പ്രവർത്തിയിൽ ഏർപ്പെടുത്തി എന്നാണ് ചരിത്രം.
പിന്നീട് പല ഘട്ടങ്ങളിലായി ഗുണ്ടാ വിളയവും മറ്റും Agent ഇടപെടും ഇത്തരം തെരുവ് അനാശാസ്യ പ്രവർത്തനത്തിന് ആക്കം കൂട്ടി. അനൗദ്യോഗിക കണക്ക് പ്രകാരം 15000 സ്ത്രീകൾ ഇത്തരം പ്രവർത്തിയിൽ ഏർപ്പെടുന്നു എന്നാണ് കണക്ക്. അതിൽ തന്നെ A and B Category ഉണ്ട്. ഇതിൽ A Category വിഭാഗക്കാരെ തേടി കോടീശ്വരന്മാരും ബിസ്സിനസ്സ്കാരും വലിയ ഉദ്ധ്യോഗസ്ഥരും വരുന്നു. എന്നാൽ B Category വിഭാഗക്കാർ Agent ൽ നിന്നും Commission പറ്റി അടിമകളെ പോലെ കഴിഞ്ഞു പോകുന്നവരാണ് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
ഒളിച്ചോടി വരുന്ന പല പെൺകുട്ടികളും ഇത്തരം ചതിക്കുഴികളിൽ പെടുന്നുയെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ നിയമ പരിധിയിൽ വരുന്ന കാര്യമല്ലാത്തത് കൊണ്ട് ചൂഷണത്തിനെതിരെയോ വേതനം കിട്ടാത്തതിൽ കേസ് കൊടുക്കാനോ മറ്റു നിയമ മാർഗം സ്വീകരിക്കാനോ അവർക്ക് അവസരം ഇല്ല.
ഒരു 3 മിനുട്ടോളം മാത്രമാണ് ഇ ട്രെയിൻ അത് വഴി കടന്നുപോയത് . പക്ഷേ ആ തെരുവ് കാഴ്ചകൾ എനിക്ക് ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളുമാണ് സമ്മാനിച്ചത്.
ഒരു അച്ചടക്കമോ ഒതുക്കമോ ഇല്ലാത്ത തെരുവ്. ഒരു പ്രാവശ്യം കണ്ടാൽ രണ്ടാമത് തിരിഞ്ഞു നോക്കാൻ താൽപര്യമില്ലാത്ത തെരുവ്, ചില ഭാഗങ്ങളിലൊക്കെ അത്രയും ശോചനീയാവസ്ഥയിലാണ് കാണുന്നത്.
ഇത്തരം സ്ത്രീകളിൽ ആരുടേയും മുഖത്ത് പുഞ്ചിരിയോ സന്തോഷമോ പ്രകടമല്ലത്തത് തന്നെ എത്രത്തോളം ഗതികേടിലാണ് എത്തിപ്പെട്ടതെന്ന് അവരുടെ മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാനാകും .
മിനുട്ടുകൾക്ക് ശേഷം ട്രെയിൻ Sova Bazar Railway station എത്തി അവിടെ നിന്നും Kolkata Santragachi Junction Railway station ലേക്ക് ബസ് മാർഗം എത്തിപ്പെട്ടു.
ഇനി ഇവിടെ നിന്നും എനിക്ക് പോകാനുള്ളത് ഛത്തീസ്ഗഡ് ലെ Bilaspur ലേക്കാണ്. രാത്രി 11 മണിക്കാണ് ട്രെയിൻ, ഞാൻ ടിക്കറ്റ് എടുത്തു, Dinner വാങ്ങി ആകെ ഒരു അംഗലാപ്പ്, എനിക്ക് ആ കാഴ്ചകൾ കുറ്റബോധമാണോ, അല്ല അവരുടെ ഗതികേടിലായ ജീവിത വിധിയിൽ നിസ്സഹായനായി കണ്ട് നിൽക്കുന്ന ഒരു കാഴ്ചക്കാരനായി മാറിയതിലുള്ള നിരാശയണോ എന്നെനിക്കറിയില്ല. ഏതായാലും മനസ്സിൽ വല്ലാത്തൊരു അസ്വസ്ഥത തോന്നി , ഞാൻ ആ അസ്വസ്ഥതകൾ മാഞ്ഞ് പോകാൻ റെയിൽവേ സ്റ്റേഷനിലെ യാത്രയ്ക്കരുടെയും ട്രെയിനിന്റെ വരവും പുറപ്പെടലും കണ്ടിരുന്ന് സമയം തള്ളി നീക്കി.
By
Railway Yathra യുസഫ് മലപ്പുറം