brahmagiri hills wayanad

Brahmagiri trekking distance കടുവയും പുലിയും വിലസുന്ന കാട്ടിലൂടെ അട്ടയുടെ കടിയും സഹിച്ച് ബ്രഹ്മഗിരി ട്രെക്കിങ്ങ്

Brahmagiri trekking distance കടുവയും പുലിയും വിലസുന്ന കാട്ടിലൂടെ അട്ടയുടെ കടിയും സഹിച്ച് ബ്രഹ്മഗിരി ട്രെക്കിങ്ങ്

Brahmagiri hills trekking time FULL ARTICLE 

 

BRAHMAGIRI TREKKING BOOKING 

Brahmagiri trekking distance

 കാട്ടിലൂടെയുള്ള Brahmagiri ട്രെക്കിങ്ങ് പ്രകൃതിയെ ഇഷ്ടപ്പെടുന്ന ഏതൊരു യാത്രികനും നവ്യാനുഭവമായിരിക്കും. പ്രത്യേകിച്ച് കടുവയും പുലിയും ഇറ ങ്ങുന്ന വഴികളിലൂടെയുള്ള യാത്രകള്‍. കാട്ടുപോത്തും ആനക്കൂട്ടങ്ങളും മേയുന്ന പുല്‍മേടുകളിലൂടെയുള്ള മലകയറ്റം. കോടമഞ്ഞും തണുപ്പും ആസ്വദിച്ച് ഹരിതമനോഹരമായ കാഴ്ച്ചകളും കണ്ട് കാട്ടുവഴികളിലൂടെ നടന്ന് പ്രകൃതിയെ അടുത്തറിയാന്‍ പറ്റിയ ഒരു ട്രെക്കിങ്ങാണ് വനയാടിലെ ബ്രഹ്മഗിരി ട്രെക്കിങ്ങ്.brahmagiri Trekking

Brahmagiri hills trekking distance

തിരുനെല്ലിയിലെ ഫോറസ്റ്റ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിന്റെ മുന്നിലാണ് ഞങ്ങള്‍ ഇപ്പോള്‍ നിക്കുന്നത്. കാട്ടിക്കുളം ഭാഗത്ത് നിന്ന് തിരുനെല്ലിയിലേക്ക് വരുമ്പോള്‍ 1KM മുമ്പേ വലതു വശത്തേക്കുള്ള വഴിയിലൂടെ ഒരു 300 മീറ്റര്‍ വന്നാല്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് എത്തും. ഇവിടെ നിന്നാണ് ബ്രഹ്മഗിരി ട്രെക്കിങ്ങ് തുടങ്ങുന്നത്. തൊട്ടടുത്തുള്ള കൗണ്ടറില്‍ ടീം അംഗങ്ങളുടെ പേരും അഡ്രസ്സും നല്‍കി ടിക്കറ്റ് എടുത്ത് വേണം കാട്ടിലേക്ക് കയറാന്‍. 5 പേരുള്‍പ്പെടുന്ന ഒരു ടീമിന് 2375 രൂപയാണ് ടിക്കറ്റ്. ‍‍‍ഞങ്ങള്‍ 4 പേര്‍ മാത്രമേയുള്ളു. എങ്കിലും 5 പേര്‍ക്കുള്ള ടിക്കറ്റ് എടുക്കണം. 5ല്‍ കൂടുതല്‍ ആളുണ്ടെകില്‍ അധികം വരുന്ന ഒരാള്‍ക്ക് 375 രൂപയാണ് ടിക്കറ്റ്. ടിക്കറ്റ് എടുത്തതിന് ശേഷം ഫോറസ്റ്റ് ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാം കേട്ടുവേണം കാട്ടിലേക്ക് കയറാന്‍. കാട്ടില്‍ പാലിക്കേണ്ട് മര്യാദരകളെ കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചുമാണ് ബോധവത്കരണം.brahmagiri

ഞങ്ങള്‍ ഇതാ ട്രെക്കിങ്ങ് തുടങ്ങുകയാണ്. സമയം 9 മണി കഴിഞ്ഞു. രാവിലെ 7.30 മണിക്കാണ് ഇവിടെ ട്രെക്കിങ്ങ് തുടങ്ങുന്നത്. അത് കൊണ്ട് രാവിലെ കൃത്യ സമയത്ത് ഇവിടെ എത്തിയെങ്കിലും ഇന്ന് ഒരു അവധി ദിവസമായതിനാല്‍ ഫോറസറ്റ് കൗണ്ടര്‍ തുറന്നപ്പോള്‍ സമയം 8.30 ആയിരുന്നു, സാധാരണ തിങ്കളാഴ്ച്ചയും വെള്ളിയാഴ്ച്ചയും ഇവിടെ അവധി ദിവസങ്ങളാണ്. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് ഇവിടുത്തെ ഗൈഡുകള്‍ക്ക് ജോലിയും വരുമാനവും കുറവായതിനാല്‍ ഇപ്പോള്‍ എല്ലാ ദിവസവും ഇവിടെ ട്രെക്കിങ്ങ് അനുവദിക്കുന്നുണ്ട്. അവധി ദിവസം ആയത്കൊണ്ട് തന്നെ കുറച്ച് ആളുകള്‍ മാത്രമേ ഇവിടെ ഇന്ന് ട്രെക്കിങ്ങിന് എത്തിയിട്ടുള്ളു. ഓരോ ടീമിനും ഓരോ ഫോറസ്റ്റ് ഗൈഡും കൂടെയുണ്ടാകും. രാജു ഏട്ടന്‍ എന്നവരാണ് ഞങ്ങളുടെ ടീമിന്റെ ഗൈഡ്. തിരുനെല്ലി ഗ്രാമത്തിലുള്ളവരാണ് ഈ ബ്രഹ്മഗിരി ട്രെക്കിങ്ങിന് ഗൈഡായി വരുന്നത്. 4 വര്‍ഷത്തോളമായി ഇദ്ദേഹം ഈ കാട്ടിലൂടെ ഗൈഡായി സേവനം ചെയ്യുന്നു. അത്കൊണ്ട് തന്നെ ഈ കാടിനെയും കാട്ടുകവഴികളെയും മൃഗങ്ങളെയും കുറിച്ച് എല്ലാം നല്ല പരിചയ സമ്പത്തുണ്ട് ഇദ്ദേഹത്തിന്

brahmagiri hills wayanad

കാട്ടിലൂടെയുള്ള ട്രെക്കിങ്ങ് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും ആവേശമാണ്. മൃഗ ശാലകളിലെ കമ്പിക്കൂടിനകത്ത് മാത്രം കണ്ട മൃഗങ്ങളെ തൊട്ടടുത്ത് നിന്ന് കാണാനുള്ള അവസരം. കാനന ഭംഗി ആസ്വദിച്ച് കിളികളുടെ കളകളാരവും കേട്ട് ഈ മരങ്ങള്‍ക്കിടയിലൂടെ നടക്കാന്‍ ഏത് സഞ്ചാരിയും ഇഷ്ടപ്പെടും. ചെറിയ തണുപ്പും കോട മഞ്ഞും നിറഞ്ഞ കാട്ടുവഴികളും വഴികളിലെ അരുവികളും ചോലകളും അതിലെ വെള്ളച്ചാട്ടങ്ങളും കണ്ടുള്ള നടത്തം. മറ്റൊരു യാത്രകള്‍ക്കും നല്‍കാന്‍ കഴിയാത്ത അനുഭവമാണ് ട്രെക്കിങ്ങുകള്‍ ഒരു സാഹസികന് നല്‍കുന്നത്. ഈ ട്രെക്കിങ്ങ് മൃഗങ്ങള്‍ ഇറങ്ങുന്ന വഴികളിലൂടെ ആകുമ്പോള്‍ അതൊരു പ്രത്യേക അനുഭവമായി മാറും. പ്രൃകൃതിയോട് ഇണങ്ങിയുള്ള ഈ യാത്രകള്‍ മനസ്സിനും ശരീരത്തിനും വലിയ ഉന്മേഷമാണ് നല്‍കുന്നത്.

കാട്ടിലേക്ക് കയറിയത് മുതല്‍ തന്നെ ചുറ്റും വലിയ മരങ്ങളാണ്. അത് പോലെ മരങ്ങള്‍ക്ക് താഴെ ചെറിയ ചെടികളും പുല്ലുകളും എല്ലാം വളരുന്നുണ്ട്. എങ്ങോട്ട് നോക്കിയാലും പച്ചപ്പ് നിറഞ്ഞ കാഴ്ച്ചകള്‍. കാടിന്റെ ഭംഗി ശരിക്ക് ആസ്വദിക്കാന്‍ പറ്റിയ ഒരിടം തന്നെയാണ് ഈ ബ്രഹ്മഗിരി മലനിരകള്‍. ഹരിത മനോഹരമായ പുല്‍മേടുകള്‍ നമുക്ക് മുകളില്‍ എത്തിയാല്‍ കാണാം. ഭാഗ്യമുണ്ടെങ്കില്‍ പുല്‍മേടുകളില്‍ മേയുന്ന കാട്ടു മൃഗങ്ങളേയും.

brahmagiri trekking booking

Brahmagiri ട്രെക്കിങ്ങ് തുടങ്ങി കുറച്ച് ദൂരം നടന്നതോടെ ആദ്യത്തെ അരുവിയിലെത്തി. ഇന്ന് പുലര്‍ച്ച മുതല്‍ ഇവിടെ മഴ പെയ്തിട്ടില്ല. അത് കൊണ്ട് അരുവിയില്‍ വെള്ളവും കുറവാണ്. പക്ഷെ നല്ല തെളി വെള്ളമാണ് ഈ അരുവിയിലൂടെ ഒലിക്കുന്നത്. പാറക്കെട്ടുകളിലൂടെ ഒലിച്ചു വരുന്നതിനാല്‍ നല്ല തണുപ്പും ഉണ്ട് ഈ വെള്ളത്തിന്. ഇവിടെ നിന്ന് കുറച്ച് ദൂരം കൂടി നടന്നാല്‍ രണ്ടാമത്തെ അരുവി എത്തും. ഈ വെള്ളം ഈ മലയിലൂടെ താഴോട്ട് ഒലിച്ച് പാപനാശിനി തോട്ടിലൂടെ തിരുനെല്ലി ക്ഷേത്രത്തിനടുത്ത് എത്തും. ക്ഷേത്രത്തിനടുത്ത് വെച്ച് ബലി കര്‍മ്മങ്ങള്‍ നടത്തുന്നവര്‍ ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. അതിനു ശേഷം ഈ വെള്ളം ബാവലി ബോര്‍ഡറിനടുത്ത് വെച്ച് കബനി പുഴയില്‍ ലയിക്കും. ഇത്പോലെ ധാരാളം ചെറിയ അരുവികള്‍ കടന്നു വേണം   Brahmagiri ബ്രഹ്മഗിരി മലനിരകളുടെ മുകളിലെത്താന്‍. പാറക്കെട്ടുകള്‍ നിറഞ്ഞ ഇടമായതിനാല്‍ ചെറിയ വെള്ളച്ചാട്ടങ്ങളും ഉണ്ട് ഈ അരുവികളില്‍.

നമ്മുടെ നാടുകളില്‍ സാധാരണ കാണാത്ത ധാരാളം കാട്ടു മരങ്ങള്‍ ഈ വഴിയരികില്‍ കാണാം. രാജേട്ടന്‍ മരങ്ങളുടെയെല്ലാം പേരുകളും അവയുടെ പ്രത്യേകതകളും എല്ലാം പറഞ്ഞു തരുന്നുണ്ട്. പേരറിയാത്ത മരങ്ങളും ഉണ്ട് ഈ കൂട്ടത്തില്‍. കാട്ടിലൂടെ പോകുമ്പോള്‍ ഇത് പോലെ വ്യത്യസ്തമായ ധാരാളം മരങ്ങള്‍ കാണാന്‍ കഴിയും, കോടമൂടിയ കുന്നുകളും പച്ചപ്പുല്ല് നിറഞ്ഞ പുല്‍മേടുകളും കാണാം, അവയിലൂടെ തീറ്റ തേടി ഇറങ്ങിയ മൃഗങ്ങളും, എന്നാല്‍ അത്പോലെ തന്നെ എന്നെ ആകര്‍ഷിക്കുന്ന മറ്റാന്നാണ് ഈ വഴികളില്‍ കാണുന്ന കാട്ടു പൂക്കുളും ചെറിയ ജന്തുക്കളും. മനുഷ്യന്റെ സ്പര്‍ഷം തട്ടാതെ കിടക്കുന്ന ഇടങ്ങളില്‍ പ്രകൃതിയൊരുക്കുന്ന കുറേ വിസ്മയങ്ങളുണ്ട്. അവിടങ്ങളില്‍ മാത്രം കാണുന്ന വളരെ ചെറിയ ജന്തുക്കളും പ്രാണികളും. താഴേ വീണ മരച്ചില്ലകളില്‍ പായല്‍ നിറഞ്ഞിരിക്കുന്നത് തന്നെ കാണാന്‍ എന്തൊരു ഭംഗിയാണ്.

brahmagiri waterfall

രാവിലെ Brahmagiri ട്രെക്കിങ്ങ് തുടങ്ങുന്നതിന്റെ മുമ്പ് തന്നെ ഫോറസ്റ്റ് ഓഫീസര്‍ വഴിയില്‍ അട്ടയുണ്ടാകുന്നമെന്ന് മുന്നറിയിപ്പ് നല‍്‍കിയിരുന്നു. എന്നാല്‍ അത്ര വലിയ അട്ട ശല്യം ഉണ്ടാകുമെന്ന് കരിതിയില്ല. മഴക്കാലമായതിനാല്‍ വഴിയിലെ നനഞ്ഞ ഈ കരിയിലകള്‍ക്കിടയില്‍ നിറച്ചും അട്ടയുണ്ട്. ട്രെക്കിങ്ങ് തുടങ്ങിയപ്പോള്‍ തന്നെ അട്ട കാലില്‍ കയറിയിട്ടുണ്ട്. പക്ഷെ അത് മനസ്സിലായാത് കുറച്ച് കഴിഞ്ഞാണ്. തത്കാലത്തേക്ക് സാനിറ്റൈസറും ഡെറ്റോളും അടിച്ച് കുറച്ച് അട്ടകളെ പറിച്ചു കളഞ്ഞു. പക്ഷെ, ഇങ്ങനെ അട്ടകളെ പറിച്ചെടുക്കുമ്പോള്‍ ഒരു പ്രശ്നമുണ്ട്. അട്ടകളുടെ പല്ലിന്റെ ചില ഭാഗം ഞമ്മളുടെ കാലില്‍ അവശേഷിക്കും. അത് പിന്നീടി അട്ട കടിച്ചയിടത്ത് ചൊറിച്ചില്‍ ഉണ്ടാക്കും. പിന്നെ, ചൊറിയിന്നിടത്ത് മാന്തുന്നത് ഒരു സുഖം.

രാജേട്ടന്‍ ഇടക്ക് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പറയുന്നുണ്ട്. ഓരോ സ്ഥലം എത്തുമ്പോളും അവിടെ നിന്ന് കണ്ട മൃഗങ്ങളെ കുറിച്ചും ട്രെക്കിങ്ങിനിടയില്‍ കാട്ടു മൃഗങ്ങള്‍ അക്രമിച്ചതിനെ കുറിച്ചും എല്ലാം രാജേട്ടന്‍ വിവരിക്കുന്നുണ്ട്. മുകളിലേക്കുള്ള വഴിയില്‍ ആനകളെ സ്ഥിരമായി കാണുന്ന ഒരു ഭാഗം ഉണ്ട്. അവിടെ നിശബ്ദരായി നടക്കുന്നതാണ് ഉത്തമം. രാജേട്ടനെ പല തവണ ഇവിടെ വെച്ച് ആന ഓടിച്ചിട്ടുണ്ട്.

 

മുകളിലേക്ക് നടക്കുന്തോറും കോട കൂടിവരുന്നുണ്ട് ഈ കാട്ടുകഴികളില്‍. കോടയിറങ്ങിയപ്പോള്‍ പ്രകൃതിക്ക് തന്നെ ഒരു പ്രത്യേക സൗന്ദര്യം വന്നിരിക്കുന്നു. ദൂരത്തേക്ക് നോക്കിയാല്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. ചിലപ്പോള്‍ ഇതിലും കൂടുതലായിരുക്കും മുകളിലെ അവസ്ഥ. ഇപ്പോള്‍ ചെറിയ തണുപ്പും തുടങ്ങിയിട്ടുണ്ട്. ഈ കോട മഞ്ഞും ആസ്വദിച്ച് ശരീരവും മനസ്സും തണുത്ത് വഴികളിലൂടെ നടക്കാന്‍ എന്തു രസം. പീക്കില്‍ എത്തുമ്പോള്‍ കോടമഞ്ഞ് നീങ്ങും എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. എന്നാല്‍ ഈ മലനിരകളുടെ മനോഹരമായ കാഴ്ച്ചകള്‍ കാണാം.

നമ്മള്‍ കയറാന്‍ പോകുന്ന ഈ Brahmagiri pikku ബ്രഹ്മഗിരി പീക്ക് സമുദ്ര നിരപ്പില്‍ നിന്ന് 1608 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ ബ്രഹ്മഗിരി മലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം കൂടിയാണിത്. വയനാട് ജില്ലയിലും കര്‍ണാടകയിലെ കൊടുക് ജില്ലയിലുംമായി വ്യാപിച്ചു കിടക്കുകയാണ് ബ്രഹ്മഗിരി മലനിരകള്‍. കര്‍ണാടകയിലെ ഭാഗം ബ്രഹ്മഗിരി വൈല്‍ഡ് ലൈഫ് സാങ്ങ്ച്ചറി എന്നാണ് അറിയപ്പെടുന്നത്. കേരളത്തിലേത് തിരുനെല്ലി ഫോറസ്റ്റ് ഡിവിഷന്റെ അതീനധയിലുമാണ്.

കേരളവും കര്‍ണാടകയും തമ്മിലുള്ള അതിര്‍ത്തി കടന്നുപോകുന്നത് ബ്രഹ്മഗിരി പീക്കിലൂടെയാണ്. അതിന്റെ ഭാഗങ്ങള്‍ നമുക്ക് മുകളില്‍ എത്തിയാല്‍ കാണാം. കര്‍ണാടകയില്‍ നിന്നും ഈ പീക്കിലേക്ക് ട്രെക്കിങ്ങുണ്ട്. ഇരുപ്പ് വെള്ളച്ചാട്ടമാണ് ഈ മല നിരകളില്‍ കര്‍ണാടകയുടെ ഭാഗത്തുള്ള ഒരു പ്രധാന ഡെസ്റ്റിനേഷന്‍. കേരളത്തില്‍ വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന തിരുനെല്ലി ക്ഷേത്രവും. ഈ ക്ഷേത്രത്തെ ദക്ഷിണ കാസി എന്നാണ് വിളിക്കുന്നത്. 30 ഗ്രാനൈറ്റ് തൂണുകളുകളിലായി പുരാതന ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്.

ഇവിടെയുള്ള മറ്റൊരു ആകര്‍ഷണമാണ് 1740 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിപ്പാതാളം. പുരാതന കാലത്ത് ഋഷികള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന ഒരു ഗുഹയാണിത്. കർണാടക ഭാഗത്ത് മുനിക്കൽ ഗുഹ എന്ന പേരിലാണ് പക്ഷിപാതാളം അറിയപ്പെടുന്നത്. കുറച്ച് കാലമായി മാവോയിസ്റ്റ് ഭീക്ഷണി നേരിടുന്ന ഒരു പ്രദേശം കൂടിയാണിത്. അത്കൊണ്ട് തന്നെ, സുരക്ഷാ കാരണത്താല്‍ ഇന്ന് പക്ഷാപാതാളത്തിലേക്കുള്ള ട്രെക്കിങ്ങ് നിരോദിച്ചിരിക്കുന്നു..

Brahmagiri trek permission

മുകളിലേക്കുള്ള വഴിയിലെ ഒരു പ്രധാന അട്രാക്ഷനാണ് വാച്ചടവര്‍. കാലാവസ്ഥ അനുകൂലമാണെങ്കില്‍ വാച്ച് ടവറിന്റെ മുകളില്‍ നിന്ന് 360 ഡിഗ്രിയില്‍ കാഴ്ച്ചകള്‍ കാണാം. രാവിലെ 9 മണിക്കാണ് ഞങ്ങള്‍ ട്രെക്കിങ്ങ് തുടങ്ങിയത്. താഴെ മുതല്‍ ഈ വാച്ച് ടവര്‍ 5Km ആണ് ദൂരം. വാച്ചടവറിന്റെ അടുത്ത് എത്തിയപ്പോള്‍ സമയം 11:45 ആയിട്ടുണ്ട്. ഇനി ഇവിടെ നിന്ന് 2 KM കൂടി കുത്തനെ മുകളിലേക്ക് കയറിയാലേ ബ്രഹ്മഗിരി പീക്കിലെത്തുകയുള്ളു. ഈ വാച്ച് ടവറിനു താഴെയായി ഫോറസ്റ്റിന്റെ ഒരു ക്യമ്പിങ്ങ് സ്റ്റേഷനുണ്ട്. അതിനു ചുറ്റുമായി കുറച്ച് ടെന്റുകളും. മുമ്പ് ഇവിടെ ക്യാമ്പിങ്ങ് അനുവദിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ ഇവിടെയുള്ള ക്യാമ്പിങ്ങ് നിര്‍ത്തിവെച്ചിട്ടുണ്ട്.

ഈ ഭാഗത്ത് ശരിക്ക് കോടയിറങ്ങിയിട്ടുണ്ട്. വാലിയിലേക്ക് നോക്കിയാല്‍ ഒന്നും കാണാന്‍ കഴിയുന്നില്ല.
അത്പോലെ നല്ല കാറ്റും ഉണ്ട്. കാറ്റില്‍ കോടമഞ്ഞ് നീങ്ങി മാറുന്നുണ്ട്. കോട നീങ്ങിയാല്‍ ഈ മലനിരകളുടെ മനോഹരമായ കാഴ്ച്ചകള്‍ കാണാം. ഭാഗ്യമുണ്ടെങ്കില്‍ ഈ പുല്‍മേടുകളില്‍ മേയുന്ന കാട്ടുപോത്തിനെയും ആന കൂട്ടങ്ങളേയും കാണാം.

brahmagiri hills wayanad

വാച്ച് ടവറിലേക്ക് കയറുമ്പോളും ഇറങ്ങുമ്പോളും വളരെ ശ്രദ്ധിക്കണം. നനഞ്ഞിരിക്കുന്നതിനാല്‍ ഇരുമ്പ് പടികളില്‍ ചവിട്ടുമ്പോള്‍ കാല്‍ വഴുക്കുന്നുണ്ട്. ഓരോ സ്റ്റെപ്പുകള്‍ തമ്മിളുള്ള ഗ്യാപ്പും കൂടുതലാണ്. പക്ഷെ മുകളിലെത്തിയാലുള്ള കാഴ്ച്ച, പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു ഞങ്ങള്‍ക്ക്. നാലു ഭാഗത്തും കോടമൂടി നില്‍ക്കുകയാണ്. ചുറ്റും നോക്കിയിലാ‍ല്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. കൂടെയുള്ള എല്ലാവരും ശരിക്ക് ആസ്വദിക്കുന്നുണ്ട് കോടമഞ്ഞും ഈ തണുപ്പും.

കുറച്ച് നേരം കൂടി അവിടെ നിന്നപ്പോള്‍ കാറ്റിന്റെ ശക്തി കൂടിവരുകയാണ്. അതോടൊപ്പം കോടയും നീങ്ങി തുടങ്ങിയിട്ടുണ്ട്. കോട മഞ്ഞ് മാറിയപ്പോള്‍ ബ്രഹ്മഗിരിയുടെ പുല്‍മേടുകള്‍ ഞങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷമായി തുടങ്ങി. കണ്ണത്താ ദൂരം പരന്ന് കിടക്കുന്ന പുല്‍മേടുകള്‍. സ്ഥിരമായി ആനകളെ കാണുന്ന ഒരു ഭാഗം കൂടിയാണിത്. പക്ഷെ മഴയും കോടയും ഉള്ളതിനാല്‍ മൃഗങ്ങളെ ഒന്നും കാണാന്‍ കഴിയുന്നില്ല. ഈ പുല്‍മേടുകള്‍ക്ക് മുകളിലൂടെ താഴ്വാരത്ത് നിന്ന് കോട മഞ്ഞ് കയറുന്നതും കണ്ട് കുറച്ച് നേരം ഈ വാച്ച് ടവറില്‍ നില്‍ക്കാം.

കുറച്ച് കഴിഞ്ഞതോടെ ചെറുതായി മഴ തുടങ്ങി. കാറ്റിന്റെ ശക്തിക്കൊണ്ട് മഴതുള്ളികള്‍ ശരീരത്തില്‍ തട്ടുമ്പോള്‍ നല്ല വേദനയും ഉണ്ട്. മഴയും കാറ്റും അസഹ്യമായതോടെ മുകളില്‍ നിന്ന് തിരഞ്ഞിറങ്ങുകയാണ്. കയറിയതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഇറങ്ങുമ്പോള്‍. ഈ നേരം കൊണ്ട് തീയെല്ലാം റെഡിയാക്കിട്ടുണ്ട് രാജേട്ടന്‍. മഴ ശക്തികൂടിയാല്‍ മുകളിലേക്ക് കയറാതെ മടങ്ങേണ്ടിവരും എന്നാണ് രാജേട്ടന്‍ പറയുന്നത്. മഴയത്ത് മുകളിലേക്ക് കയറുന്നത് അപകടകരമാണ്. വഴിയില്‍ മൃഗങ്ങളുണ്ടെങ്കില്‍ കാണാന്‍ കഴിയില്ല. നമുക്കറിയാത്ത ധാരാളം അപകടങ്ങള്‍ പതുങ്ങിയിരിക്കുന്നുണ്ട് മുകളിലേക്കുള്ള വഴിയില്‍. എന്തായാലും കുറച്ച് നേരം കൂടി കാത്തു നില്‍ക്കാം. ഈ സമയം കൊണ്ട് ഷൂവിലെ വെള്ളം കളയാന്‍ നോക്കിയപ്പോള്‍ ഇതാണ് അവസ്ഥ. സോക്സിനുള്ളില്‍ അട്ടകള്‍ നിറഞ്ഞിരിക്കുന്നു. ഇതിനേക്കാള്‍ കൂടുതല്‍ രക്തം ഒലിച്ചിട്ടുണ്ട് അഫ്സലിന്റെ കാലില്‍. കാലില്‍ മാത്രമല്ല കൈയിലും കഴുത്തിലും എല്ലാം അട്ടകള്‍ എത്തിയിട്ടുണ്ട്. മഴയും കാറ്റും കുറഞ്ഞിട്ടുണ്ട്. മുകളിലേക്ക് കയറാന്‍ കഴിയില്ല എന്നാണ് പ്രതീക്ഷിച്ചത്. കാലാവസ്ഥ നമുക്ക് അനുകൂലമായ വരുകയാണ്. എന്തായാലും മുകളിലേക്ക് കയറാന്‍ തന്നെ തീരുമാനിച്ചു. ഇവിടെ നിന്ന് നോക്കുമ്പോള്‍ മുകളില്‍ കോട കൂടുതലാണ് കൂടുതലാണ്. അത്കൊണ്ട് തന്നെ പീക്കില്‍ എത്താന്‍ പറ്റുമെന്ന പ്രതീക്ഷ ഇപ്പോഴും ഇല്ല. ഇത് വരെ വന്നത് പോലെയല്ല മുകളിലേക്കുള്ള വഴി. സ്ലോപ്പ് കൂടുതലാണ്. അത്കൊണ്ട് തന്നെ ശരിക്ക് ക്ഷീണിക്കുന്നുണ്ട് മുകളിലേക്ക് കയറുമ്പോള്‍. കുറച്ച് കഴിഞ്ഞപ്പോള്‍ വഴിയില്‍ വീണ്ടും കോട നിറയുകയാണ്. രാജേട്ടന്‍ ഞങ്ങളെ പിന്തിരിപ്പിക്കാന്‍ നോക്കുന്നുണ്ട്. ഇപ്പോള്‍ മഴ കുറഞ്ഞെങ്കിലും, ഇനി മഴ പെയ്താല്‍ തിരിച്ചിറങ്ങേണ്ടി വരും എന്നാണ് രാജേട്ടന്‍ പറയുന്നുത്. ഇങ്ങനെ എത്ര ദൂരം മുകളിലേക്ക് പോകാന്‍ കഴിയും എന്നറിയില്ല.

 

മുകളിലേക്ക് കയുന്തോറും മഞ്ഞ് കൂടി വരുകയാണ്. കാറ്റും കൂടുതലാണ്. തൊട്ടു മുന്നിലുള്ളവരെ പോലും കാണുന്നില്ല. വളരെ ക്ഷീണിച്ചിട്ടുണ്ട് എല്ലാവരും. അവസാനം ഈ പ്രതികൂല സാഹചര്യത്തെ മറികടന്ന് ഉച്ചക്ക് ഒന്നരയോടെ ബ്രഹ്മഗിരി മലനിരയുടെ മുകളിലെത്തിയിരിക്കുകയാണ് ഞങ്ങള്‍. സന്തോഷ നിര്‍ഭരമായ നിമിഷങ്ങള്‍. ഭ്രഹ്മഗിരിയെ കീഴടക്കിയ സന്തോഷത്തിലാണ് എല്ലാവരും. ഈ പീക്കിനു മുകളിലൂടെയാണ് കേരളവും കര്‍ണാടകയും തമ്മിലുള്ള അതിര്‍ത്തി കടന്നു പോകുന്നത്. ഇടതു വശത്ത് കര്‍ണാടകയും വലതു വശത്ത് കേരളവുമാണ്.

 

മുകളില്‍ നല്ല കാറ്റാണ്. അത്പോലെ പെട്ടെന്ന് കാറ്റിന്റെ ദിശയും മാറി വരുന്നുണ്ട്. മുകളിലെത്തി കുറച്ച് നേരം അവിടെ ഇരുന്നതോടെ ഇങ്ങോട്ട് വന്ന ക്ഷീണം എല്ലാം മാറി. എല്ലാവരും കാറ്റും കോടയും ആസ്വദിച്ച് നില്‍ക്കുകയാണ്. ഇപ്പോള്‍ കോടയില്ലായിരുന്നു വെങ്കില്‍ ഇവിടെ നിന്നുള്ള കാഴ്ച്ചകള്‍ അതി മനോഹരമായിരിക്കും. ഇനിയും വരണം ഈ പീക്കിലേക്ക്. മുകളില്‍ നിന്നുള്ള കാഴ്ച്ചകള്‍ വ്യക്തമായി കാണണം. ഇവിടെ ഒരു 15 മിനുറ്റ് ചിലവഴിച്ച ശേഷം, വീണ്ടും ഈ പീക്ക് കീഴടക്കണം എന്ന പ്രതീക്ഷയോടെ തിരിച്ചിറങ്ങുകയാണ് ഞങ്ങള്‍. മുകളിലേക്ക് കയറിയത് പോലെയല്ല താഴോട്ട് ഇറങ്ങുമ്പോള്‍. പലയിടത്തും വഴുക്കി വീഴുന്നുണ്ട്. ട്രെക്കിങ്ങ് ഷൂ ഇല്ലാതെ ഒരിക്കലും ഇത്പോലെയുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്യരുത്.

Brahmagiri trek permission

താഴെ വാച്ച് ടവറിന്റെ അടുത്ത് എത്തിയപ്പോളേക്കും കോട വീണ്ടും നിങ്ങിയിട്ടുണ്ട്. കോട നീങ്ങിത്തുടങ്ങിയതോടെ കുറച്ച് നേരം കൂടി ഈ മലനിരകള്‍ കണ്ടു നിന്നു. ഇരുട്ടാകുന്നിന്റെ മുമ്പ് നമുക്ക് താഴെയെത്തണം. കൂടുതല്‍ വൈകിയാല്‍ ഈ കാട്ടുവഴികളില്‍ മൃഗങ്ങള്‍ സ്ഥാനം പിടിക്കും. അത്കൊണ്ട് വൈകിക്കാതെ കാടിറങ്ങുകയാണ് ഞങ്ങള്‍. തിരുനെല്ലി ഗ്രാമം നില്‍ക്കുന്ന താഴ്വാരത്ത് ഇപ്പോളും കോടയാണ്. ഗ്രാമമൊന്നും ഇവിടെ നിന്ന് കാണാന്‍ കഴിയുന്നില്ല.

താഴോട്ട് വളരെ വേഗത്തിലാണ് ഞങ്ങള്‍ തിരിച്ചിറങ്ങിയത്. 5 മണിക്ക് മുമ്പ് തന്നെ ‍ഞങ്ങള്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിനു മുമ്പില്‍ എത്തി. അവിടെ നിന്ന് രാജേട്ടനോടും ടീമിലുള്ളവരോടം നന്ദിയും പറഞ്ഞ് യാത്ര തുടരുകയാണ് ഞാന്‍. വയനാട്ടിലേക്ക് കയറിയിട്ട് ഇന്നേക്ക് മൂന്ന് ദിവസമായി. ഇന്നലെ രാത്രിBrahmagiri trekking distance തിരുനെല്ലിയിലെ അമ്പിളി ലോഡ്ജില്‍ തന്നെയാണ് ഇന്നും ഞാന്‍ താമസിക്കുന്നത്. നാളെ മുതല്‍ ഈ തിരുനെല്ലിയിലെയും തോല്‍പ്പെട്ടിയിലെയും കാട്ടിലെ കാഴ്ച്ചകളും കാടിന് അതിരിടുന്ന ഗ്രാമങ്ങളിലെ വിശേഷങ്ങളും തേടിയാണ് യാത്ര.

 

രചയിതാവ്

Muhammed Unais

യുറ്റുബ് ചാനൽ :The Indian Trails

 

1 thought on “Brahmagiri trekking distance കടുവയും പുലിയും വിലസുന്ന കാട്ടിലൂടെ അട്ടയുടെ കടിയും സഹിച്ച് ബ്രഹ്മഗിരി ട്രെക്കിങ്ങ്”

Leave a Comment

Your email address will not be published. Required fields are marked *