യുഎഇയില്‍ സെക്യൂരിറ്റി ജോലിക്ക് ആളെ വേണം: 130 ഓളം ഒഴിവുകള്‍, ശമ്പളം 2262 ദിർഹം TIMEVLOGZ DUBAI

  • Full Time
  • Dubai

Website ODEPC

തിരുവനന്തപുരം: കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഓവർസീസ്‍ ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയിമെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) വഴി യു എ ഇയിലേക്ക് വീണ്ടും ജോലി അവസരം. യു എ ഇയിലെ പ്രമുഖ കമ്പനികളിലേക്ക് സെക്യുരിറ്റി ഗാർഡുമാരായി പ്രവർത്തിക്കാന്‍ താല്‍പര്യമുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.

 

100 പുരുഷന്മാർക്ക് അവസരമുണ്ട്. നേരത്തെ ഇതേ ഒഴിവുകളിലേക്ക് സ്ത്രീകളേയും ക്ഷണിച്ചിരുന്നു. വനിതാ വിഭാഗത്തില്‍ 30 ഒഴിവുകളാണുള്ളത്. പുരുഷന്മാരുടെ പ്രായപരിധി 25 നും 40 നും ഇടയിലും സ്ത്രീകളുടേത് 25 നും 35 നും ഇടയിലുമായിരിക്കണം. അപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞത് 170 സെന്റീമീറ്ററും പുരുഷന്മാർക്ക് 173 സെന്റീമീറ്ററും ഉയരമുണ്ടായിരിക്കണം.

 

കുറഞ്ഞത് പത്താംക്ലാസ് യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. സുരക്ഷാ ഫീൽഡ് (പട്ടാളം, പൊലീസ്) മേഖലയില്‍ മുന്‍ പരിചയം ഉള്ളവർക്ക് മുന്‍ഗണന ലഭിക്കും. പരിചയത്തിന് മുൻഗണന പരിചയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഇഗ്ലീഷ് ഭാഷ മോശമല്ലാത്ത കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.

 

അപേക്ഷകർ പൂർണാരോഗ്യം ഉള്ളവരായിരിക്കണം. ശരീരത്തില്‍ പുറമേയ്ക്ക് കാണത്തക്ക രീതിയിലുള്ള ടാറ്റുവോ മറ്റ് പാടുകളോ ഉണ്ടായിരിക്കരുത്. പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് നല്ല ധാരണ, സാധാരണ സുരക്ഷാ ആശയങ്ങൾ, സമ്പ്രദായങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവും അധിക യോഗ്യതയായി പരിഗണിക്കും.

അടിസ്ഥാന ശമ്പളം 1200 യു എ ഇ ദിർഹമാണെങ്കിലും വിവിധ അലവന്‍സുകള്‍ സഹിതം ആകെ 2262 ദിർഹം മാസം ശമ്പളമായി ലഭിക്കും. അതായത് 51274 ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. ഓവർടൈം ഡ്യൂട്ടിക്ക് അർഹമായ പ്രതിഫലം ലഭിക്കും. സ്ത്രീകള്‍ക്കായുള്ള നോട്ടിഫിക്കേഷനില്‍ വിസ ഇന്‍ഷൂറന്‍സ്, താമസം എന്നിവ ഫ്രീയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ കാര്യത്തില്‍ ഇക്കാര്യത്തില്‍ നോട്ടിഫിക്കേഷനില്‍ വ്യക്തയില്ല.

ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്‌പോർട്ടും recruit@odepc.in എന്ന ഇമെയിലിലേക്ക് 2023 ഒക്ടോബർ 18-നോ അതിനുമുമ്പോ അയക്കാം. 0471-2329440/41/42/45, 7736496574 എന്നീ നമ്പറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക. അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്.

APPLY

 

Central Government Jobs 

To apply for this job email your details to recruit@odepc.in