ഡ്രൈവർ ചതിച്ച കഥ

അഡ്വ. പ്രദീപ് മണ്ണുത്തി

*ഡ്രൈവർ ചതിച്ച കഥ*

എപ്പോഴും 10 ദിവസത്തിൽ കൂടുതൽ നാട്ടിൽ നില്ക്കാൻ പറ്റാത്ത ഞാൻ 21 ദിവസം നാട്ടിൽ നില്ക്കാൻ പറ്റിയ സന്തോഷത്തിൽ ആയിരുന്നു. നാട്ടിൽ ഭാര്യയുടെ ചേച്ചിടെ മോൾടെ കല്യാണം അറ്റൻഡ് ചെയ്തശേഷം നേരെ കുട്ടിക്കാനം വെച്ച് പിടിച്ചു. ഒരു മൂന്ന് ദിവസത്തെ യാത്ര.
കുട്ടിക്കാനാവും പരിസര പ്രദേശങ്ങളും കണ്ടശേഷം ചെറുതോണി യിൽ താമസിക്കുന്ന അപ്പച്ചിയുടെ മകളുടെ വീട്ടിലും കയറാം എന്ന് വിചാരിച്ചു.

ഡ്രൈവർ ചതിച്ച കഥ

ഡ്രൈവർ ചതിച്ച കഥ
അളിയനെ വിളിച്ചപ്പോൾ പറഞ്ഞു കട്ടപ്പന ചെന്ന് കുറച്ചു ദൂരം പോയാൽ രാമക്കൽമേട് ഉണ്ട് അവിടെയും കൂടി കണ്ടു വരൂ എന്നുപറഞ്ഞു.
അവിടെയുള്ള കഴുകന്റെ ശില്പി അളിയൻ ആണെന്നുള്ളത് പുതിയൊരു അറിവായിരുന്നു.
പിറ്റേ ദിവസം നേരെ രാമക്കല്മേടിനു വെച്ച് പിടിച്ചു.യാത്രപോകുമ്പോൾ ഡെസ്റ്റിനേഷനേക്കാൾ യാത്രയാണ് ഞങ്ങൾ ആസ്വാദിക്കാറ്.
രാമക്കൽമേഡത്തിയപ്പോൾ ധാരാളം ജിപ്പുകൾ അങ്ങോട്ടും ഇങ്ങോട്ടും നിറയെ ആളുകളുമായി പോകുകയും വരികയും ചെയ്യുന്നു.
ഇനിയാണ് നമ്മുടെ *ചതിയൻ ഡ്രൈവറുടെ* രംഗപ്രവേശം. സജി …. അടുത്തൊരു മലയുണ്ടെന്നും അവിടെ വരെ ഓഫ്‌റോഡ് റൈഡ് ആസ്വാദിക്കാമെന്നും, ആമപ്പാറയുടെ മുകളിൽ കയറിയാൽ തമിഴ്‌നാട് കാണാമെന്നു പറഞ്ഞപ്പോൾ ഓഫ്‌റോഡ് ഭ്രാന്തൻ ആയ ഞാൻ പിന്നീടൊന്നും ആലോചിച്ചില്ല. നേരെ വണ്ടിയിൽ കയരി.

ഡ്രൈവർ ചതിച്ച കഥ

ഡ്രൈവർ ചതിച്ച കഥ
ശില്പി യോടൊപ്പം

നല്ല അടിപൊളി യാത്ര. കല്ലുകളുടെയും പാറകളുടെയും മുകളിൽ കൂടി സജി ഒരു അഭ്യാസിയെ പോലെ വണ്ടി ഓടിച്ചു.
ഇനിയാണ് സജിയുടെ ചതി …. വണ്ടി നിർത്തിയശേഷം നേരെ സജി ഞങ്ങളെ കൂട്ടി ഒരു മലയുടെ ഇടുക്കിലേക്കു പോയി. രണ്ടു പാറക്കിടയിലൂടെ ഉള്ള ഒരാൾക്ക് കഷ്ട്ടിച്ചു പോകാൻ ഉള്ള വഴി. അകത്തു കടന്നതും പെട്ടു എന്ന് മനസിലായി. സജി വണ്ണം കുറവായതു കൊണ്ട് ഈസി ആയി പുറത്തു കടന്നു. ഞാൻ തിരിച്ചു പോകാൻ നോക്കിയപ്പോൾ തൊട്ടുപിന്നിൽ കോളേജ് കുട്ടികളുടെ നീണ്ട നിര. പിന്നെ ഒരു വിധം നടന്നും ഇഴഞ്ഞും ഇപ്പുറം എത്തി.

അപ്പോഴാണ് ശ്വാസം നേരെ വീണത്. എവിടെ എത്തുന്നവരെ സജി ഇത് പറഞ്ഞില്ലായിരുന്നു.
അവിടെ ആകെയുള്ള കടയിൽ നിന്ന് കുടിച്ച മോരും വെള്ളത്തിന്റെ രുചി ഇപ്പൊഴും നാവിലുണ്ട്.
നേരെ താഴെയിറങ്ങി ഇത്ര നല്ലൊരു യാത്രനുഭവം സമ്മാനിച്ച സജിയോട് നന്ദിയും പറഞ്ഞു രാമക്കല്മേടിലും പോയി അളിയന്റെ വീട്ടിലും പോയി നേരെ തൃശ്ശൂർക്ക് വെച്ച് പിടിച്ചു. ….

Leave a Comment

Your email address will not be published. Required fields are marked *