ബേക്കൽ കോട്ട കാസർറോഡ് ഇന്ത്യ

ബേക്കൽ കോട്ട കാസർറോഡ് ഇന്ത്യ നമുക്കിന്നൊരു ചരിത്ര സ്മാരകത്തിലേക്കു പോയാലോ

ബേക്കൽ കോട്ട കാസർറോഡ് ഇന്ത്യ   പൊതുവെ സഞ്ചാരികൾ നെറ്റി ചുളിക്കും ചരിത്രസ്മാരകം എന്നൊക്കെ കേൾക്കുമ്പോൾ..!! പക്ഷെ ഇവിടെ പോയാൽ അതിനെല്ലാം ഒരു അപവാദമായിരിക്കും
ബേക്കൽ കോട്ട കാസർറോഡ് ഇന്ത്യ

Time vlogz കേരളത്തിലെ എറ്റവും വലിയ കോട്ട ബേക്കൽ കോട്ട വിശേഷങ്ങൾ


ബേക്കൽ കോട്ട കാസർറോഡ് ഇന്ത്യ        കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട കാസർറോഡ് ഇന്ത്യ കോട്ടയിലേക്കാണ് പോയത്. കാസർഗോഡ് ജില്ലയിൽ ഉള്ള ഈ കോട്ട നിറമാണത്തിലെ വൈവിധ്യം കൊണ്ട് മനോഹരമാണ്. ഭൂരിഭാഗവും അറബിക്കടലിനു മുഖാന്തരമായി നിലകൊള്ളുന്നതിനാൽ തന്നെ നല്ല കാറ്റും കൊണ്ട് കടലിന്റെ തിരകളും കണ്ട് കോട്ടയ്ക്കുള്ളിൽ സമയം ചിലവഴിക്കാം!!

കാസര്കോട് നിന്നും 16 കിലോമീറ്ററും കാഞ്ഞങ്ങാട് നിന്ന് 12 കിലോമീറ്ററും ആണ്ബേക്കൽ കോട്ട കാസർറോഡ് ഇന്ത്യ  ദൂരം. ചുറ്റും വലിയ കിടങ്ങുകൾ കടന്നു കോട്ടയുടെ ആദ്യ കവാടം കഴിഞ്ഞാൽ തന്നെ മെയിൻ കവാടത്തിലേക്കു വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയാണ്. നേരെ കോട്ടയ്ക്കകത്തേക്കു പ്രവേശനം അസാധ്യമാക്കാൻ ആയിരിക്കണം ഇത്. ഇവിടെ ഒരു ഹനുമാൻ ക്ഷേത്രം ഉണ്ട്. മുഖ്യ പ്രാണ ക്ഷേത്രം എന്നാണ് അതിന്റെ പേര്. മെയിൻ ഗേറ്റിന്റെ അടുത്ത് തന്നെ ആണ് ടിക്കറ്റു കൗണ്ടർ .. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ ആണ് സന്ദർശക സമയം . കോട്ടയുടെ ചരിത്രം പറയുന്ന ബോർഡുകൾ അടുത്തായിട്ടു ഉണ്ട്.
പുരാതന കാലഘട്ടത്തിൽ ഈ പ്രദേശം കദംബ രാജവംശത്തിന്റെയും മൂഷിക രാജവംശത്തിന്റെയും അധീനതയിൽ ആയിരുന്നു. പിന്നീട് കൊലോത്തരി രാജ വംശത്തിന്റെ കീഴിലായി.തുടർന്ന് ഇത് വിജയ നഗര സാമ്രാജ്യത്തിന്റെ കീഴിലായി. AD 1650 കളിൽ ബദിനൂര് രാജവംശം തളിക്കോട്ട യുദ്ധത്തിലൂടെ ഈ പ്രദേശം പിടിച്ചടക്കി. ആ രാജവംശത്തിലെ ശിവപ്പ നായിക് ആണ് ബേക്കൽ കോട്ട നിർമിച്ചത്.
പിന്നീട് മൈസൂർ രാജാവായിരുന്ന ഹൈദരാലി കീഴടക്കിയ ശേഷം ബേക്കൽ കോട്ട ടിപ്പുവിന്റെ മലബാറിലെയും തുളു നാടിന്റെയും ഇടയിൽ ഉള്ള അതി പ്രാധാന്യമുള്ള സൈനിക താവളമായി മാറി. ആ സമയത്ത് ഇവിടെ ടിപ്പു ഒരു മുസ്ലിം പള്ളിയും നിർമിച്ചു.
ടിപ്പുവിന്റെ ശേഷം ഈ കോട്ട ബ്രിട്ടീഷുകാർ കയ്യടക്കുകയായിരുന്നു.

ബേക്കൽ കോട്ട കാസർറോഡ് ഇന്ത്യ

ഈ കോട്ട നിർമിച്ചിരിക്കുന്നത് ചെങ്കല്ല് കൊണ്ടാണ്. കോട്ട മതിലുകൾക്കിടയിൽ കൊത്തളങ്ങൾ ഉണ്ട്. കടൽ വഴിയുള്ള സൈനിക നീക്കാത്തതിനും പ്രതിരോധത്തിനുമായിരുന്നു ബേക്കൽ കോട്ട ഉപയോഗിച്ചിരുന്നത്. കോട്ടക്ക് നടുവിലായി ടിപ്പു പണി കഴിപ്പിച്ച വലിയൊരു നിരീക്ഷണ ഗോപുരം ഉണ്ട്.

ഈ കോട്ട കുറെ സിനിമകൾക്ക് ഭാഗമായിട്ടുണ്ട്. മനോഹരമായ ലാൻഡ്സ്കേപ്പിങ് തന്നെയാണ് ഇപ്പോൾ ഈ കോട്ട സഞ്ചാരികളെ ആകർഷിക്കാൻ കാരണം. കോട്ടയ്ക്കുള്ളിൽ പൂക്കളും മയിലുകളെയുമൊക്കെ കണ്ട് കടലിന്റെ ഭംഗി നോക്കി ഇരിക്കാം.. ചെങ്കല്ല് വിരിച്ച നടപ്പാതകളിലൂടെ പഴയ കാലത്തിന്റെ ചരിത്രങ്ങൾ കയ്യൊപ്പ് ചാർത്തിയ ഭാഗങ്ങൾ കാണാം..!!

 

സ്മാരക വിവരങ്ങൾ അവലോകനം കാലാവസ്ഥ സൌകര്യങ്ങൾ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ വിലാസം

കാൺഹങ്ങാട് – കാസറഗോഡ് റോഡ്, കാസറഗോഡ്, ബേക്കൽ, കേരളം 671316

എങ്ങനെ എത്തിച്ചേരാം അടുത്തുള്ള വിമാനത്താവളം: മംഗലാപുരം വിമാനത്താവളം അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: കാസറഗോഡ് Railway staton കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ

Bekal Fort Kasaragod India

അടുത്തുള്ള ബസ് സ്റ്റേഷൻ: Ksrtc ബസ് സ്റ്റാൻഡ് കാസർഗോഡ്

കാഞ്ഞങ്ങാട് ബസ്’ സ്റ്റേഷൻ

തുറക്കുന്ന സമയം തുറക്കുന്ന സമയം

രാവിലെ 06:00:00

അടയക്കുന്ന സമയം 06:00:00

How to Reach bekal fort
Ticket Information
INDIAN Visitor:
Total ₹ 20
₹ 20 – by ASI as Entry fee & ₹ 0 – by ADI as Toll tax
FOREIGNER Visitor:
Total ₹ 250
₹ 250 – by ASI as Entry fee & ₹ 0 – by ADI as Toll tax
SAARC Visitor:
Total ₹ 20
₹ 20 – by ASI as Entry fee & ₹ 0 – by ADI as Toll tax
BIMSTEC Visitor:
Total ₹ 20
₹ 20 – by ASI as Entry fee & ₹ 0 – by ADI as Toll tax

HOW TO REACH BEKAL 

Leave a Comment

Your email address will not be published. Required fields are marked *