അവധിയല്ലേ
അവധിക്കാലത്തിൻ്റെ ആഘോഷത്തിമിർപ്പിലാണു നാട്. പുതുവർഷത്തെ വരവേൽക്കാൻ കാട്ടിലൂടെ ഒരു ട്രെക്കിങ് ആയാലോ? അതോ, ആകാശസൈക്കിളിൽ സാഹസികയാത്ര നടത്തണോ? വയനാട്ടിലേക്കോ തിരുവൈരാണിക്കുളത്തേക്കോ പോകണോ? എന്തിനും അവസരമുണ്ട്. അപ്പോ, ഇറങ്ങുകയല്ലേ… ഒരു യാത്രയായാലോ….
സൈലന്റ് വാലി ദേശീയോദ്യാനം
അട്ടപ്പാടിയിലെ മുക്കാലി യാണു സൈലന്റ് വാലിയുടെ പ്രവേശനകവാടം. മണ്ണാർക്കാട്ടുനിന്ന് അട്ടപ്പാടി ചുരം റിയും തമിഴ്‌നാട് ഭാഗത്തുനി ന്ന് കോയമ്പത്തൂർ-ആനക്കട്ടി വഴിയും എത്താം. 23 കിലോ മീറ്റർ കാനനയാത്ര നടത്താം. സൈരന്ധ്രിയിലെ 100 അടി ഉയരമുള്ള വാച്ച് ടവറിൽക്കയറി സൈലന്റ് വാലിയുടെ ആകാ ശദൃശ്യം ആസ്വദിക്കാം. കീരിപാറ ഭാഗങ്ങളിലേ പാറ, കരുവാരക്കു ട്രെക്കിങ് സൗകര്യമുണ്ട്. 600 രൂപയാണു നിരക്ക്. കുട്ടികൾക്ക് 500 രൂപ രാവിലെ എട്ടുമുതൽ തുടങ്ങും. ഉച്ചയ്ക്ക് ഒന്നിനു തിരിച്ചെത്തുന്നരീതി യിലാണു യാത്ര. ബുക്കുചെയ്യണം. ഫോൺ: 8589895652.
ഒരാൾക്ക് 2,000 രൂപ മുടക്കിയാൽ രണ്ടുദിവസം ദേശീയോദ്യാനം മുഴുവനായി കാണാം, രണ്ടു പേർക്കു റിവർ ഹട്ടിൽ താമസിക്കാം. സൈലന്റ് വാലി ഓഫീസിനുസമീപം 16 പേർ ക്കു കിടക്കാനുള്ള ഡോർമിറ്ററിയുണ്ട്. ട്രീ ടോപ്പ് ഉൾപ്പെടെയുള്ള സ്വകാര്യ റിസോർട്ടുകളിലും താമസിക്കാം.
കാഞ്ഞിരപ്പുഴ ഉദ്യാനം
മണ്ണാർക്കാട്ടുനിന്ന് 13 കിലോ മീറ്റർ ദൂരം. എട്ടു ഏക്കറിലാണു പൂന്തോട്ടം. കുട്ടികൾക്കായി പെഡൽ ബോട്ടിങ്, സ്വിമ്മിങ് പൂൾ, സൈക്ലിങ്, വിവിധ റൈ ഡുകൾ, ബോളിനുള്ളിൽ കയറി വെള്ളത്തിനുമുകളിലൂടെ നടക്കാൻ ‘സോർബിങ് ബോൾ’ എന്നിവയുമുണ്ട്. ഇതിനെല്ലാം പ്രത്യേക ഫീസ് നൽകണം. ഉദ്യാനത്തിലേക്കു മുതിർന്നവർക്ക് 30 രൂപ. കുട്ടികൾക്ക് 15.
കൽപ്പാത്തി ഗ്രാമവും ക്ഷേത്രവും
കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കൽപ്പാത്തി കേരളത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നാണ്. പാലക്കാട് നിന്ന് 3 കിലോമീറ്റർ ദൂരമുണ്ട്. കൽപ്പാത്തി ഗ്രാമത്തിൻ്റെയും ഈ ആകർഷകമായ ക്ഷേത്രത്തിൻ്റെയും സൗന്ദര്യം പര്യവേക്ഷണം ചെയ്യാൻ, കൽപ്പാത്തി രഥോത്സവം ഉത്സവ സമയത്ത് നിങ്ങൾ പാലക്കാട് സന്ദർശിക്കണം.
ഈ ഗ്രാമത്തിലെ നിവാസികൾ പ്രൊഫഷണൽ പണ്ഡിതന്മാരും ശാസ്ത്രജ്ഞരും സംഗീതജ്ഞരും ആയി കണക്കാക്കപ്പെട്ടിരുന്നു. കൽപ്പാത്തി ഗ്രാമത്തിലേക്കുള്ള നിങ്ങളുടെ വഴിയിൽ, നിങ്ങൾക്ക് രുചികരമായ അച്ചാറുകൾ, കറിപ്പൊടികൾ, പ്രത്യേക കേരള മസാലകൾ എന്നിവ കാണാം. നാട്ടിലുള്ളവരെ കാണിക്കാൻ ഒരു സുവനീർ ആയി വാങ്ങുക.
പാലക്കാട് നഗരത്തിന് ചരിത്രപരവും ആത്മീയവും പ്രകൃതിപരവുമായ ആകർഷണങ്ങളുണ്ട്. കേരള ഹിൽസ്റ്റേഷൻ അതിൻ്റെ പൂർണ്ണമായി പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കുള്ള ഒരു ഏകജാലക പ്ലാറ്റ്ഫോമാണ് ഈ നഗരം.
നെല്ലിയാമ്പതി
വനംവകുപ്പിന്റെ പോത്തുണ്ടിയി ലെ ചെക്പോസ്റ്റിലൂടെ രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെയാ ണു പ്രവേശനം. പോത്തുണ്ടിയിൽ നിന്ന് 22 കിലോമീറ്റർ ചുരംപാതയിലു ടെ യാത്രചെയ്തുവേണം നെല്ലിയാമ്പ തിയിലെത്താൻ. ചുരംപാതയിൽ ചെ റുനെല്ലി വ്യൂപോയിന്റ്. 14-ാം വ്യൂപോയി ന്റ്, അയ്യപ്പൻതിട്ട് വ്യൂപോയിന്റ് എന്നിവിടങ്ങളിൽനിന്ന് കാനനഭംഗി ആസ്വദിക്കാം. അവധിദിവസങ്ങളിൽ ഉൾപ്പെടെ വരുന്നവർ മുൻകുട്ടി മുറികളും ഭക്ഷണവും ബുക്കുചെയ്യണം. കൂടാതെ കെ.എ ഫ്.ഡി.സി.യുടെ നേതൃത്വത്തിലും താമസസൗകര്യമുണ്ട്. ഫോൺ: 9496235760, 8289821502.
ഗവ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം,
സീതാർകുണ്ഡ്, കേശവൻപാറ,, കാരപ്പാറ എന്നിവയും ആകർഷകങ്ങളാണ്. നെല്ലിയാമ്പതി മലനിരകൾക്കുതാഴെ മണ്ണും കുമ്മായവും ചേർത്തു നിർമിച്ച അണക്കെട്ടാണു പോത്തുണ്ടി അണക്കെട്ട്, രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണു പ്രവേശനം. അണക്കെട്ടിൻ്റെ താഴെ ഉദ്യാനത്തിൽ ആകാശ സൈക്ലിങ്ങിനും സിപ്പ് ലൈൻ, ഫ്രീ ഫാൾ, റോപ്പ് കോഴ്‌സ് തുടങ്ങിയ ഏഴിനം സാഹസികവിനോദത്തിനും സൗകര്യമുണ്ട്.
മീൻവല്ലം വെള്ളച്ചാട്ടം
45 മീറ്റർ ഉയരത്തിൽനിന്ന് തട്ടുതട്ട് കല്ലടിക്കോടൻ മലനിരകളിൽ നിന്നുത്ഭവിക്കുന്ന തുപ്പനാട് പുഴയിലേക്ക് താഴേക്കു പതിക്കുന്ന സ്ഥലമാണു മീൻവല്ലം. തുപ്പനാട് കവ ലയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ഉൾവനത്തിലാണ് ഈ വെള്ളച്ചാട്ടം. പാലക്കാട്-കോഴി ക്കോട് ദേശീയപാതയിൽ തുപ്പനാട് കവലയിൽനിന്നാണ് മീൻ വല്ലത്തേക്കു യാത്ര ആരംഭിക്കേ ണ്ടത്. മണ്ണാർക്കാട്ടുനിന്ന് 26 കി ലോമീറ്ററും പാലക്കാട്ടുനിന്ന് 34 കിലോമീറ്ററും ദൂരത്താണ്.
താമസസൗകര്യങ്ങളില്ല.
തൊടുകാപ്പ്
ഇക്കോ ടൂറിസം കേന്ദ്രം
തൊടുകാപ്പ് കുന്ന് ഇക്കോ ടൂറിസം കേന്ദ്രം തച്ചനാട്ടുകര പഞ്ചായത്തിലാണ്. പാലക്കാട്-കോഴിക്കോട് ദേശീയപാതയോരത്തായി കരിങ്കല്ലത്താണിയിലാണിത്. മുളങ്കൂട്ടങ്ങളാൽ സമൃദ്ധ പോയിൻ്റാണ് പ്രത്യേകന്ന കുട്ടി കൾക്കുള്ള പാർക്ക്, ചെറുകുടി ലുകൾ, ഏറുമാടങ്ങൾ എന്നിവക്ക് വേറെ ഫീസ് നൽകണം
പറമ്പിക്കുളം
തമിഴ്‌നാട് സേത്തു മട വഴി മാത്രമേ പറമ്പിക്കുളത്തേക്കെത്താനാകൂ. പാലക്കാട്ടുനിന്ന് രാവിലെ എട്ടിനു പുറപ്പെടുന്ന കെ.എസ്.ആർ.ടി. സി. ബസ് 11.15-ന് പറമ്പിക്കുള്ള ത്തെത്തും. ടി.എൻ.ആർ.ടി.സി ബസ് രാവിലെ ആറിന് പൊള്ളാച്ചിയിൽനിന്നു പുറപ്പെട്ട് 8.15-നു പറമ്പിക്കുളത്തെത്തും. സ്വന്തം വാഹനത്തിൽ വരുന്നവർക്കു രാവിലെ ആറുമുതൽ സേത്തുമട ചെക്ക് പോസ്റ്റിൽ എത്താം 400 രൂപയ്ക്ക് മൂന്നര മണിക്കൂറുള്ള ‘ജംഗിൾ സഫാരിയാണ് പ്രത്യേക ആകർഷണം. രാവിലെ ഏഴിനു തുടങ്ങുന്ന സഫാരി വൈകിട്ട് മൂന്നിന് അവസാനിപ്പി നടക്കും. രണ്ടുപേർക്കു താമസിക്കാ വുന്ന തുണികൊണ്ടുള്ള മൂന്നു കൂടാരങ്ങൾ പ്രത്യേകതയാണ്. താമസിക്കാനുള്ള മുറി സൗക ര്യവുമുണ്ട്. ആനപ്പാടി കടുവ സങ്കേതത്തിൽ ‘ടെൻറഡ് നിഷേ’യിലും പറമ്പിക്കുളത്തെ ‘ഹണി കോമ്പി’ലും ഒൻപതുവിതം കുടുംബങ്ങൾ താമസി ക്കാം. വീട്ടിക്കുന്നൻ ഐലൻഡ്, പെരുവാരി എന്നിവിടങ്ങളിൽ അഞ്ച് പേർക്കുവീതവും തുണ ക്കടവിലെ ടി ടോപ്പിൽ മൂന്നു വീതം പേർക്കും താമസിക്കാം. www.parambikulam.org എന്ന സൈറ്റി ലാണ് മുറികൾ ബുക്കുചെയ്യേണ്ടത്. ഫോൺ: 9442201690. 9487011685. വനവിഭവങ്ങൾ വാങ്ങാൻ കിട്ടുന്ന ഇക്കോ ഷോപ്പുമുണ്ട്. കുട്ടികൾക്ക് 15 രൂപയും മുതിർന്നവർക്ക് 40 രൂപയുമാണു പ്രവേശന ഫീസ്. ട്രെക്കിങ്ങിന് 250 രൂപ.
ചൂലനൂർ മയിൽ സങ്കേതം
പെരിങ്ങോട്ടുകുറിശ്ശിയിലാണു മയിലുകളുടെ ഈ സംരക്ഷ ണകേന്ദ്രം. ആലത്തൂർ വഴിയും കുഴൽമന്ദം വഴിയും തിരുവില്വാമല വഴിയും എത്താം. രാവിലെ ഒമ്പതുമുതൽ നാലുവരെ പ്രവേ ശിക്കാം.
ഫീസ്: 20 രൂപ. 40 കിടക്കക ളുള്ള ഡോർമെട്രി സൗകര്യമുണ്ട്. വനത്തിനുള്ളിൽ മുനിയറ കാണാം. വാച്ച് ടവറുമുണ്ട്. പാലക്കാട്ടുനിന്ന് 30 കിലോമീറ്റർ ഫോൺ: 8547608466
പാലക്കാട് കോട്ട
പട്ടികയിൽ ഒന്നാമത് പാലക്കാട് കോട്ടയാണ്. ഈ പട്ടണത്തിൻ്റെ സംസ്കാരവും പുരാതന കാലഘട്ടവും അടുത്തറിയാൻ, നിങ്ങൾ പാലക്കാട് കോട്ട സന്ദർശിക്കണം. ടിപ്പുവിൻ്റെ കോട്ട എന്നറിയപ്പെടുന്ന ഈ സ്ഥലം പ്രശസ്തമായ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രദേശത്ത് പ്രവേശിക്കുമ്പോൾ നിങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത് അതിശയകരമായ വാസ്തുവിദ്യയാണ്, അത് അവഗണിക്കാനാവാത്തവിധം ആകർഷകമാണ്.
ഹൈദർ അലി പണികഴിപ്പിച്ച പാലക്കാട് കോട്ടയിൽ ലളിതവും എന്നാൽ വിസ്മയിപ്പിക്കുന്നതുമായ ഒരു ഹനുമാൻ ക്ഷേത്രമുണ്ട്. കോയമ്പത്തൂരും ഈ നഗരവും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനാണ് ഈ കോട്ടയുടെ ഭീമാകാരമായ വാസ്തുവിദ്യയെന്ന് പ്രദേശവാസികൾ പറയുന്നു. മനോഹരമായ ചുറ്റുപാടാണ് കോട്ടയ്ക്കുള്ളത്. കൂടാതെ, ഇത് ശാന്തതയ്ക്ക് പേരുകേട്ടതാണ്. തിരക്കേറിയ പ്രവർത്തനങ്ങൾക്ക് ശേഷം വിശ്രമിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് പാലക്കാട് കോട്ട സന്ദർശിച്ച് സമാധാനപരമായി സമയം ചെലവഴിക്കാം.
അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം
ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡിലെ കീഴൂരിലാണു വനംവ കുപ്പിന്റെ കീഴിലുള്ള അനങ്ങൻ മല ഇക്കോ ടൂറിസം കേന്ദ്രം. ചെർ പുളശ്ശേരിയിൽനിന്ന് 7.5 കിലോമിറ്ററും ഒറ്റപ്പാലത്തുനിന്ന് 11 കിലോ മീറ്ററും ദൂരം.
അനങ്ങൻ കുനൻ മലനിരക ളും ഇവയെ ബന്ധിപ്പിച്ചുള്ളൊനു താഴെയുള്ള വെള്ളച്ചാട്ടവു മാണു പ്രധാന ആകർഷണം.
മലമ്പുഴ
കേരളത്തിൻ്റെ വൃന്ദാവന മെന്നറിയപ്പെടുന്ന മലമ്പുഴ ഉദ്യാനത്തിലേക്കു പാലക്കാട്
പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം ദൂരം. സ്വകാര്യബസ്സുകളും കെ.എസ്.ആർ.ടി.സി. ബസ്സു കളും ഇവിടേക്ക് സർവീസ് നടത്തുന്നുണ്ട്.
മലമ്പുഴ അണക്കെട്ട്, ഇദ്യാനം, റോപ്പ് വേ യാത്ര, കാനായി കുഞ്ഞിരാമൻ നിർമിച്ച ‘യക്ഷി’ ശില്പം, ശുദ്ധജല അക്വാറിയം, റോക്ക് ഗാർഡൻ, സ്റ്റേക്ക് പാർക്ക് എന്നിവ പ്രധാന ആകർഷണം. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പ്രവേശനമുണ്ട്. ശുദ്ധജല അക്വറിയം, റോക്ക് ഗാർഡൻ, സ്റ്റേക്ക് പാർക്ക് എന്നിവയുണ്ട്…..
പാലക്കാട് എങ്ങനെ എത്തിച്ചേരാം
എല്ലാ പ്രധാന നഗരങ്ങളുമായും പാലക്കാട് റെയിൽ ജംഗ്ഷൻ ബന്ധിപ്പിച്ചിരിക്കുന്നു. നിങ്ങൾക്ക് 48 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂരിലേക്ക് വിമാനത്തിൽ പോകാം, തുടർന്ന് ട്രെയിനിൽ പാലക്കാട് എത്താം. തൃശൂർ, പൊള്ളാച്ചി, ഗുരുവായൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് പാലക്കാട്ടേക്ക് സ്ഥിരം ട്രെയിനുകളും ബസുകളും സർവീസ് നടത്തുന്നു.
പ്രശസ്തമായ ആകർഷണങ്ങൾ സംയോജിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പാലക്കാട് ഒരു കാർ വാടകയ്‌ക്കെടുക്കുക, ഒപ്പം ഡ്രൈവറുമായി അടുത്തുള്ള എല്ലാ സ്ഥലങ്ങളും സന്ദർശിക്കുക. നിങ്ങൾക്ക് വടക്കോട്ട് മൂന്നാറിലേക്കും അതിനോട് ചേർന്നുള്ള ഹിൽ സ്റ്റേഷനുകളിലേക്കും പോകണമെങ്കിൽ പരിചയസമ്പന്നനായ ഒരു ഡ്രൈവർക്കൊപ്പം ഒരു കാർ വാടകയ്‌ക്കെടുക്കുന്നതാണ് ഏറ്റവും സൗകര്യപ്രദമായ ഓപ്ഷൻ.