jadayupara
കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ലോകത്തിലെ തന്നെ എറ്റവും വലിയ പക്ഷിമ പ്രതിമ സ്ഥിതിചെയ്യുന്നത്.ഇവിടെ 64 ഏക്കറിൽ ജഡായു എർത്ത്സ് സെന്റർ [ജഡായു നേച്ചർ പാർക്ക്]നിർമ്മാണത്തിലാണ്.
ഇത് ഒരു പരിസ്ഥിതിഉദ്യാനമാണ്.സംവിധായകൻ രാജിവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ജഡായുവിന്റെ നിർമ്മാണം.അതുപൊലെ തന്നെ പൊതു സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ വിനോദ സഞ്ചാര പദ്ധതിയാണ് .200 അടി നീ ളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് ജഡായു പക്ഷി ശിൽപ്പത്തിന്. ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും ധാരളം സഞ്ചാരികൾ എത്തുന്ന സ്ഥലമാണിവീടം…,
ഇപ്പോ അവിടെയുള്ള ടിക്കറ്റ് നിരക്ക് ശ്രദ്ധിക്കുക ഭാവിൽ ഈ നിരക്ക് മാറാം.
jadayupara
Enry Fee 200
കേബിൾ കാർ 230
പാർകിങ്ങ് വലിയ വാഹനം 50
ചെറിയ വാഹനങ്ങൾക്ക് 20
വിശാലമായ പാർക്കിങ് സൗകര്യം ഉണ്ട്.
പ്രവേശന ഫീസ് ക്യാഷ് മാത്രം സ്വകരിക്കും
ടിക്കറ്റ് എടുത്ത് നേരെ ചെല്ലുന്നത് കേബിൾ കാർ
കാഷ് കൗണ്ടറിലേക്കാണ് .
അവിടെ ഓണ്‍ലൈന്‍, കാർഡ് മുഖേനയും പണം അടയ്ക്കാം.
എയർ കണ്ടീഷൻ ചെയ്ത റൂമുകൾ.
കൃത്യമായി മാർഗ നിർദേശങ്ങൾ നൽകി ജീവനക്കാർ jadayupara
നിലവിൽ പാറയുടെ മുകളിലേക്ക് നടന്ന് പോകുന്നത് നിർത്തി വച്ചിരിക്കുകയാണ്.
കേബിൾ കാർ യാത്രയിൽ ചെറുതല്ലാത്ത പ്രകൃതി ഭംഗിയും നിർമിതികളുടെ സൗന്ദര്യവും ആസ്വദിക്കാം.
മുകളിൽ എത്തിയാൽ വലിപ്പമേറിയ പക്ഷിരാജന്റെ ശിൽപം കണ്മുന്നിൽ കാണാം.
കൂടാതെ അനുബന്ധ നിര്‍മിതികളും.
ശില്പത്തിനകത്തേക്ക് പ്രവേശനം തുടങ്ങിയിട്ടില്ല.jadayupara
അതിനകത്ത് മ്യൂസിയത്തിന്റെയും 6D തീയറ്ററിന്റെയും നിർമ്മാണം പൂർത്തിയാകാത്തത് കൊണ്ടാണ് എന്ന് കരുതുന്നു.
ഇതിനോട് ചേർന്ന് ഒരു ക്ഷേത്രവും കലാ പ്രകടനങ്ങൾക്കുള്ള ചെറിയ ഒരു സംവിധാനവും അത് ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരിക്കുന്നു.
ചായയും ലഘു ഭക്ഷണങ്ങളും ലഭ്യമാണ്.
ഇവിടെ നിന്നും നോക്കിയാൽ വിദൂര ദേശങ്ങൾ കാണാവുന്നതാണ്.
നിർമ്മാണ ശൈലിയും അടിസ്ഥാന സൗകര്യങ്ങളും യുറാപ്യൻ രാജ്യങ്ങളെ പൊലെയാണ്.
പുരാണകഥാപാത്രം രാമയണത്തിലെ ഭഗവാൻ ശ്രീരാമന്റെ പക്നി സീതാ ദേവിയെ തട്ടി കൊണ്ട് പോകുന്ന രാവണന്റെ പുഷ്പ്പക വീമാനം ജഡായു എന്ന പക്ഷി ഭീമൻ തടുക്കുന്നു..ഇതു കണ്ട ഗോപാകുലനായ രാവണ രാക്ഷസൻ തന്റെ ചന്ദ്രഹാസം കൊണ്ട് എന്ന വാളുകൊണ്ട് പക്ഷി ഭിമന്റെ ഇടത് ചിറക് വെട്ടിമാറ്റുന്നു.ചിറക് അറ്റ് വീണ പാറയാണ് ഇന്ന് ജഡായുപാറ എന്ന് വിളികുന്നത്.പിന്നിട് ഇത് ജഡായുമംഗലം ആയി ഇന്ന് ചടയമംഗലമായി മാറി. ഈ പാറയിലാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം ഉയർന്നു വന്നിരിക്കുന്നത്. ജഡായുവിന് മോക്ഷം നൽകുന്നതിനായി ജഡായുവിനെ അനുഗ്രഹിക്കുവാൻ ശ്രീരാമചന്ദ്രൻ ഒറ്റക്കാലിൽ നിന്നപ്പോഴത്തേതെന്നു വിശ്വസിക്കപെടുന്ന ജഡായുപാറയിലെ ശ്രീരാമപാദം.
നന്ദി
വായിക്കാം :MANIPURI Wedding