മണിപ്പൂരി വിവാഹം Manipuri Wedding derss ആഢംബരത്തിന്റെ ഒരു ഉത്സവം..
ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ് മണിപ്പൂർ … വടക്ക് നാഗാലാൻഡ്, തെക്ക് മിസോറം , കിഴക്ക് മ്യാൻമർ, പടിഞ്ഞാറ് ആസാം എന്നിവയാണ് അതിരുകൾ … ഇംഫാൽ ആണ് മണിപ്പൂരിന്റെ തലസ്ഥാനം … മണിപ്പൂരിന്റെ ഭൂമിയിൽ 92% വും വനനിബിഡമായ പർവ്വത പ്രദേശമാണ്
Manipuri Wedding derss
കിഴക്കൻ ഭാരതത്തിന്റെ കാശ്മീർ , മുത്തുകളുടെ നഗരം, ഇന്ത്യയുടെ മുത്ത്, ഒരു കൊച്ചു സ്വർഗ്ഗം, തുടങ്ങിയ വിശേഷണങ്ങളാൽ പ്രകൃതി രമണീയമായ മണിപ്പൂർ അറിയപ്പെടുന്നു. ഈ കൊച്ചു സംസ്ഥാനം സംസ്ക്കാര സമ്പന്നവുമാണ്. മണിപ്പൂരി നൃത്തം പ്രസിദ്ധമാണല്ലോ … മണിപ്പൂരിലെ ഒരു വിവാഹത്തെക്കുറിച്ചറിയാന്നും ആസ്വദിക്കാനും കൂടെ പോരൂ..കൂട്ടുക്കാരേ..
മണിപ്പൂരി വിവാഹങ്ങൾ ആഢംബരത്തിന് പേരു കേട്ടതാണ്… അവരുടെ വിവാഹം ഇന്ദ്രിയങ്ങൾക്ക് മാത്രമല്ല ആത്മാവിനു കൂടി ഒരു വിരുന്നാണ്….അവർ വളരെ സന്തോഷത്തോടേയും ബഹുമാനത്തോടേയും അവരുടെ പരമ്പരാഗത രീതിയിലുള്ള വിവാഹ ചടങ്ങുകൾ ആഘോഷിയ്ക്കുന്നു… പുതുവത്സരാഘോഷ ചടങ്ങിനിടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവരവരുടെ ജീവിത പങ്കാളികളെ കണ്ടെത്താനുള്ള സുവർണ്ണാവസരം ലഭിയ്ക്കുന്നു.. വധുവിന്റേയും വരന്റേയും മാതാപിതാക്കളുടെ ആദ്യ കൂടിക്കാഴ്ചയെ സൂചിപ്പിയ്ക്കുന്ന “ഹിനബ ” എന്ന ആചാരത്തോടെയാണ് വിവാഹ പ്രകിയ ആരംഭിയ്ക്കുന്നത് ..അതിനു ശേഷം പെൺകുട്ടിയുടെ മാതാപിതാക്കൾ വരന്റെ വീട് സന്ദർശിച്ച് വിവാഹത്തിന് സമ്മതം കൊടുക്കുന്നു. ഈ ആചാരത്തെ “യതംഗ് താനാഗ” എന്ന് വിളിയ്ക്കുന്നു… വിവാഹ നിശ്ചയ ചടങ്ങിന് “ഹൈജാ പോട്ട് ” എന്നാണ് പറയുന്നത്… അതിൽ വിവാഹ തീയതി നിശ്ചയിയ്ക്കുന്നു.
Manipuri Wedding derss
വിവാഹ ദിനത്തിൽ അതിരാവിലെ വധുവിന്റെ വീട്ടിൽ നിന്ന് എട്ടോ ഒമ്പതോ വയസ്സുള്ള ഒരു കൊച്ചു കുട്ടി വിവാഹത്തിന് വരനെ ക്ഷണിയ്ക്കുവാൻ വരന്റെ വീട്ടിലെത്തുന്നത് ഒരു ചടങ്ങാണ്…. ആ കുട്ടിയ്ക്ക് വരൻ സമ്മാനങ്ങൾ കൊടുക്കുന്നു. ഇതിനെ “ബോർ ബാറ്റൺ ” എന്നാണ് വിളിയ്ക്കുന്നത്.
മണിപ്പൂരി ജനങ്ങൾ അവരുടെ തനതായ സംസ്ക്കാരത്തേയും പാരമ്പര്യത്തേയും വളരെയധികം സ്നേഹിയ്ക്കുകയും വിലമതിയ്ക്കുകയും ചെയ്യുന്നവരാണ്. അവരുടെ വിവാഹം നിറങ്ങളുടേയും പാരമ്പര്യങ്ങളുടേയും അതിശയകരമായ സംയോജനമാണ് ..
മണിപ്പൂരി വിവാഹം നടക്കുന്നത് വധുവിന്റെ വീട്ടിലാണ്…. വിവാഹ ദിനത്തിൽ സ്വന്തം കൈ കൊണ്ട് മുല്ലപ്പൂ വിഭാഗത്തിൽപ്പെട്ട പൂ കൊണ്ട് വധു രണ്ട് പൂമാലകൾ തയ്യാറാക്കുന്നു. വിവാഹം കഴിയാത്ത രണ്ടു കൊച്ചു ബാലികമാർ വധുവിനെ അതിനായി സഹായിയ്ക്കുന്നു… ഈ ചടങ്ങിനെ “ലൈലെംഗ” എന്നാണ് പറയുന്നത്… വിവാഹമാലകൾ ഉണ്ടാക്കുന്ന ഈ ചടങ്ങിനിടെ വധു തന്റെ ചിന്തകൾ വരനിൽ കേന്ദ്രീകരിച്ചു കൊണ്ട് ആ നന്ദകരമായ ദാമ്പത്യ ജീവിതത്തിനായി പ്രാർത്ഥിയ്ക്കുന്നു….മുതിർന്ന എല്ലാവരേയും നമസ്ക്കരിച്ചു കൊണ്ട് വധു എല്ലാവരിൽ നിന്നും അനുഗ്രഹം വാങ്ങുന്നു. വരനും അതേ പോലെ എല്ലാവരിൽ നിന്നും അനുഗ്രഹം വാങ്ങുന്നു…
ബാൻഡ് മേളത്തോടെ വരനെ വധുവിന്റെ വീട്ടിലേയ്ക്ക് ആഘോഷമായി ആനയിയ്ക്കുന്നു…. വരന്റെ വിഭാഗക്കാർ വധുവിന്റെ വീട്ടിലേയ്ക്ക് പ്രവേശിയ്ക്കുമ്പോൾ വധുവിന്റെ അമ്മയും പിതൃ സഹോദരന്മാരും അമ്മായിമാരും ചേർന്ന് വരന്റെ കുടുംബത്തെ സ്വാഗതം ചെയ്യുന്നു … വെറ്റില, അടയ്ക്ക എന്നിവ ഒരു വാഴയില കൊണ്ട് പൊതിഞ്ഞ് ഒരു തളികയിൽ വെച്ചാണ് സ്വാഗതം ചെയ്യുന്നത്….. വരന്റെ കുടുംബക്കാർ വധുവിന്റെ വീട്ടിലേയ്ക്ക് പ്രവേശിച്ച് വീടിന്റെ മുറ്റത്ത് വെച്ചുപിടിപ്പിച്ചിട്ടുള്ള തുളസിച്ചെടിയുടെ ചുറ്റുമായി ഇരിയ്ക്കുന്നു.
മണിപ്പൂരി വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ആചാരങ്ങളും നടക്കുന്നത് തുളസിച്ചെടിയെ ആധാരമാക്കിയിട്ടാണ്… കല്യാണ ചടങ്ങുകളെ ലഹോങ്ബ (Luhongba) എന്ന് പറയുന്നു. വൈകുന്നേരം മുതലാണ് വിവാഹച്ചടങ്ങുകൾ തുടങ്ങുന്നത്.മൂന്ന് മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഒരു ചടങ്ങാണ് വിവാഹം … വെളുത്ത ധോത്തി , വെളുത്ത കൂർത്ത , വെളുത്ത ഷാൾ, സ്വർണ്ണ നിറ ബോർഡറുള്ള തലപ്പാവ്(turban ) എന്നിവയാണ് വരന്റെ വേഷവിധാനം … കല്യാണത്തിന്റെ ആദ്യ പകുതിയിൽ വരൻ പുരോഹിതന്റെ കൂടെയിരുന്ന് പുരോഹിതൻ ചൊല്ലിക്കൊടുക്കുന്ന കുറേ മന്ത്രങ്ങൾ ഉരുവിടുന്നു…
അടുത്ത പകുതിയിൽ സ്വയം കോർത്തുണ്ടാക്കിയ പുഷ്പത്തിന്റെ മാലകളുമായി വധു പ്രവേശിയ്ക്കും … രാധയുടേയും കൃഷ്ണന്റേയും സങ്കൽപ്പമാണ് വിവാഹകാര്യത്തിൽ മണിപ്പൂരി ജനങ്ങൾക്കുള്ളത്… ഫനേക്കും ചാഡറുമാണ് (Fanek and chader ) വധുവിന്റെ വേഷം .. തലയിൽ വെയ്ക്കുന്ന അലങ്കാരത്തിനായുള്ള ആഭരണത്തെ “കോക്ടുൻ ( Koktun ) എന്നാണ് പറയുന്നത്……. പരമ്പരാഗതമായ രാസലീല എന്ന ഈ വേഷവിധാനം രാധാസങ്കല്പത്തിലാണ് അവർ അണിയുന്നത്….. രാധയുടേയും കൃഷ്ണന്റേയും വിശ്വാസികളാണ് മണിപ്പൂരി ജനങ്ങൾ …. വധുവിന്റെ പരമ്പരാഗതവേഷവും പരമ്പരാഗത ആഭരണവുമായി ചേർന്നിരിയ്ക്കുന്നു…. മണിപ്പൂരിനെ ആഭരണങ്ങളുടെ നാടായി കണക്കാക്കുന്നുണ്ടെങ്കിലും മണിപ്പൂരി വധു വളരെ ഭാരമുള്ള ആഭരണങ്ങൾ ധരിയ്ക്കാറില്ല….കല്യാണത്തിന്റെ ആരംഭം മുതൽ അവസാനം വരെ രണ്ട് സ്ത്രീകൾ താളമേളങ്ങളോടെ രാധാകൃഷ്ണ കീർത്തനങ്ങൾ പാടിക്കൊണ്ടിരിയ്ക്കും.. ആ ഗായികമാരുടെ ഉച്ചത്തിലുള്ള സംഗീതാലാപനം ആകെ ഒരു ആനന്ദോത്സവപ്രതീതി ജനിപ്പിയ്ക്കും…
വധു സ്വയം കൊരുത്ത വെളുത്ത പുഷ്പമാലകൾ പരസ്പരം കൈമാറിയ ശേഷം വധുവും വരനും തുളസിച്ചെടിയെ ഏഴുപ്രാവശ്യം വലം വയ്ക്കുന്നു ….മണിപ്പൂരി ജനങ്ങൾക്ക് വിവാഹം ആത്മീയതയും ഗൗരവവും നിറഞ്ഞ ഒരു കാര്യമാണ്…. ആത്മസംയോജനം എന്നാണവർ പറയുന്നത് …. അതുകൊണ്ട് കല്യാണം നടക്കുന്ന സമയത്ത് വരനും വധുവും മറ്റുള്ളവരും പരസ്പരം ചിരിയ്ക്കുകയോ സംസാരിയ്ക്കുകയോ ചെയ്യാറില്ല… ഗൗരവതരമായ മുഖഭാവത്തോടെയാണ് അവർ അവിടെ ചടങ്ങുകളിൽ പങ്കെടുക്കുന്നത്….അതുപോലെ വിവാഹത്തിന് ഏറേയും മുതിർന്നവർ മാത്രമാണ് സന്നിഹിതരായിരിയ്ക്കുന്നത്…..അന്ന് രാത്രി ലഘുഭക്ഷണം മാത്രമാണ് ഉണ്ടായിരുന്നത്…. അതിനു ശേഷം അന്നു രാത്രി തന്നെ വധു വരന്റെ ഗൃഹത്തിൽ പ്രവേശിയ്ക്കുന്നു. വരന്റെ അമ്മ പുത്ര വധുവിനെ തന്റെ ഷാൾ എടുത്ത് പുതപ്പിച്ചുകൊണ്ട് വരന്റെ ഗൃഹത്തിലേയ്ക്ക് ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നു…..
അഞ്ചാം ദിവസമാണ് മാംഗനി ചക്കൗബ്ബ
(Mangani chakouba ) എന്നറിയപ്പെടുന്ന വിവാഹ വിരുന്ന് (Grand Feast) ….. അന്ന് ധാരാളം മുതിർന്നവരും കുട്ടികളും ആഘോഷത്തിൽ പങ്കെടുക്കുന്നു…. ആഘോഷത്തിന്റെ ദിവസം അന്നാണ്… വെജിറ്റേറിയൻ വിഭാഗവും നോൺ വെജിറ്റേറിയൻ വിഭാഗവും ഉണ്ടായിരിയ്ക്കും …. വെജിറ്റേറിയൻ വിഭാഗത്തിലാണെങ്കിലും ശുദ്ധജലത്തിൽ വളർത്തിയ മത്സ്യങ്ങൾ ഉപയോഗിച്ചുള്ള ധാരാളം തരം മത്സ്യക്കറികളും കൂടെ ഉണ്ടായിരിയ്ക്കും ….. സദ്യയിൽ ഇലക്കറികൾ ഉൾപ്പെടെ ധാരാളം വിഭവങ്ങളുണ്ടായിരിയ്ക്കും …… കേരളത്തിൽ കാണുന്ന ഞവരയരി പോലത്തെ black rice കൊണ്ടുള്ള പായസം മണിപ്പൂരി കല്യാണ സദ്യയുടെ പ്രത്യേകതയാണ്….
രചയിതാവ്: Shaju Antu
മണിപ്പൂർ ഇന്ത്യയുടെ രത്നം എന്ന് വിളിയ്ക്കപ്പെടുന്നു…. വിവാഹം പോലെ തന്നെ മണിപ്പൂരി സംസ്ക്കാരം അദ്വിതീയമാണ് ….. അവിസ്മരണീയമാണ്. വർണ്ണാഭമായതാണ്……