തലേ ദിവസത്തെ ഉറക്ക ക്ഷീണം ശരിരത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു ‘.. ഒരു ചെറിയ ഹോസ്പിറ്റൽ കേസ്…. വൈകുന്നേരം 5:3O ന് ആശുപത്രിയിൽ പോയി തിരിച്ചെത്തിയത് രണ്ടാം യാമം കഴിഞ്ഞാണ്.. വിട്ടിൽ വന്ന് ഒരു കുളിയും പാസാക്കി.. സോനു നാഥിനെ വിളിച്ചു..
കൃത്യം 4-15 ന് തന്നെ ഞങ്ങൾ നിലേശ്വരത്തേക്ക് തിരിച്ചു… യാത്ര സഹായിടെ മൺസൂൺ മീറ്റിന് വടക്കെ മലബാറിൻ്റെ ഗവിയായ കക്കാടംപൊയിലിലേക്ക് പോകുവാണ്.. നിലേശ്വരത്തേക്ക് ബൈക്കിലാണ് പോകുന്നത്… അവിടന്ന് കാറിലും .5 മണിക്ക് തന്നെ നിലേശ്വരം എത്തി റെയിൽവേ സ്റ്റേഷനിൽ വണ്ടി വച്ചു… പ്രവീൺ കാറുമായി റെയിൽവേ സ്റ്റേഷനിൽ എത്തി…..
റോഡ് വിജനമാണ്.. വലിയ വലിയ ലോറികൾ മാത്രമാണ് രാവിലെ അധികവും …വർത്തമാനം പറഞ്ഞ് കക്കാംടം പൊയിലിനെ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തിരിച്ചു…. വഴിക്ക് ഒരു ചായയും ചെറു കടിയും ആണ് ആകെ സമ്പാദ്യം…തലേ ദിവസത്തെ ഉറക്ക ക്ഷീണം നന്നായിട്ടുണ്ട്.. ഒന്ന് ഉറങ്ങാൻ ശ്രമിച്ചു പഷേ ഒരു സഡൻ ബ്രേക്ക് ഉറക്കം പമ്പ കടന്നു എന്ന് വേണം പറയാൻ…. പക്ഷേ പ്രവീൺ നന്നായി വണ്ടി ഓടിക്കും.ജാഗ്രതയും സുഷ്മമായ ഡ്രൈവിങ്ങ് ശൈലിയുമാണ് പ്രവിണിന്..
അങ്ങനെ മുക്കം എന്ന മനോഹരമായ സ്ഥലത്ത് എത്തി ഇരവഞ്ഞി പുഴയുടെ തീരത്ത് ഉള്ള ഒരു ഹോട്ടലിൽ ചായ കുടിക്കാം കയറി.. പക്ഷേ പേര് കണ്ട് കയറിയ ഹോട്ടലിൽ പഴകിയ പോറൊട്ട കടല കറിയും കിട്ടി ഞങ്ങൾക്ക് .പകുതി കഴിച്ച് ഹോട്ടലുടമയോട് കലിപ്പ് തീർത്ത് വീണ്ടും യാത്ര😀…
വളവും തിരിവും കുത്തനെയുള്ള കയറ്റവും കയറി കക്കാംടം പൊയിലിലേക്ക് കൃത്യം 11:30 Aന് എത്തി.. എല്ലാവരും പല വഴികളിലാണ് .നേരത്തെ എത്തിയത് കൊണ്ട് കാറ് നേരെ കോഴി പാറ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നീങ്ങി… 4O രുപയാണ് എൻട്രി ഫീസ് പക്ഷേ അതിനുള്ളത് അവിടെ കാണാനില്ല.. വെറും നഷ്ട്ടം …
എല്ലാവരും 3.30 ആവുമ്പോഴേക്കും സ്റ്റാർട്ടിൻ പോയിൻ്റിൽ എത്തി … അവിടെന്ന് ഒരു 45 മിനിറ്റ് കട്ട ഓഫ് റോഡ്…ഇതിന് മുൻപ് കുടജാദ്രിയാണ് ഇങ്ങനെ ഒരു ജിപ്പ് റൈഡ് നടത്തിയത് എനിക്ക് തോന്നണ് അതിനെക്കാളും ഉണ്ട് ഇവിടെ….
ജിപ്പ് മുകളിൽ എത്തി ഒരു മനോഹരമായ സ്ഥലം.. മൺസുൺ യാത്രക്ക് ഒതുങ്ങിയ അന്തരീക്ഷം…,
ആദ്യ ദിവസം ഒരു ചെറിയ ഹിൽടോപ്പ് ട്രെക്ക് ആയിരുന്നു… പച്ചപരവതാനി വിരിച്ച മനോഹരമായ ടോപ്പ്…….. എല്ലാവരും ഫോട്ടോയും വിഡിയോയും പകർത്തി….
രാത്രി ക്യാമ്പ് ഫെയർ..ക്യാമ്പ് ഫെയർ കോഡിനേഷൻ ഷാജുവേട്ടൻ ആയിരുന്നു. കോഴിക്കോടിൽ നിന്നും വന്ന കോളേജ് വിദ്യാർത്ഥികൾ യാത്രസഹായി ടീമിൻ്റെ കൂടെ കൂടി.. പിന്നെ ആട്ടവും പാട്ടും എല്ലാം കൂടെ ഒരു ഉത്സവ അന്തരിക്ഷം …
പിറ്റേന്ന് രാവിലെ 6 മണിയോടെ ട്രെക്കിങ്ങ് തുടങ്ങി… കൈയ്യിലും കാലിലും സാനിറ്റർ തേച്ച് പിടിപ്പിച്ച് ആണ് യാത്ര… അട്ടക്ക് എന്ത് സാനിറ്റർ😃 ..
ട്രെക്കിങ്ങ് എന്ന് പറഞ്ഞാൽ ഒന്നൊന്നര ട്രെക്ക് …. കാട്ടുപോത്തും മ്ലാവും ഉള്ള കാട്ടിലുടെ ട്രെക്കിങ്ങ് അതി സാഹസികമാണ്… പലരും വീണു.. പക്ഷേ വീണാൽ എന്താ മലയുടെ മുകളിൽ നമ്മളെ കാത്ത് പ്രകൃതി വിരുന്നൊരുക്കിയിരുന്നു…
ഒരു ഭാഗത്ത് കോടമഞ്ഞ്…കുറച്ച് കഴിയുമ്പോൾ തണുത്ത കാറ്റ് ,, പിന്നെ അതാ മഴ,,ശരിക്കും മസൂൺ മീറ്റ് അടിപൊളി…,
തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പച്ചപ്പിൻെറ നനവില്‍, കോടമൂടിയ മലകളുടെ സൗന്ദര്യം എന്ത് സുന്ദരം…പ്രകൃതിയില്‍ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥമാണ് കക്കാടംപൊയില്‍….മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തിലും, കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമാണ് കക്കാടംപൊയില്‍ പ്രദേശം സ്ഥിതി ചെയ്യുന്നത്. …
അതി സാഹസികമായാണ് മല ഇറങ്ങിയത്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെന്നിയാൽ പിന്നെ നോക്കണ്ടാ😀….
തിരിച്ച് എത്തി രാവിലെ ഫുഡ് കഴി തുടങ്ങി എല്ലാരും.. അത് കഴിഞ്ഞ് താഴെ ഒരു അരുവി ഉണ്ട് കുറച്ചാളുകൾ അവിടെ പോയി നീരാടി…. കുറച്ച് പേർ താമസ സ്ഥലത്തിന്നും കുളിച്ചു…
ഇനി മടക്കം ,,,കോട പതിഞ്ഞ് കക്കാംടംപൊയിൽ പ്രകൃതിയുടെ വരദാനം…മുൻഗാമികൾ കാത്ത് സുക്ഷിച്ച മനോഹാരിത പിൻ ഗാമികൾക്കെങ്കിലും മങ്ങലേൽപ്പിക്കാതെയിരിക്കുക…
നമുക്ക് ഇനിയും യാത്ര പോകാം യാത്ര സഹായിടെ കൂടെ…
ശുഭം
മനു.പുലിക്കോടൻ
കാസർഗോഡ്
#yathrasahayi #timevlogz
പ്രധാന വിനോദ കേന്ദ്രങ്ങൾ
കോഴിപ്പാറ വെള്ളച്ചാട്ടം
കക്കാടം പൊയിലിൽ നിന്നും 3 കി.മീ മാറി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കുറുവൻപുഴയിലാണ്. കേരള വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ ഇവിടെ പ്രവർത്തിക്കുന്നു. 20 രൂപയാണ് ടിക്കറ്റ് ചാർജ്. ഗൈഡുകളുടെ സേവനം തിങ്കളൊഴികെ എല്ലാ ദിവസവുമുണ്ട്. നല്ല തണുത്ത വെള്ളമാണ് ഈ പുഴയിൽ. കുളിക്കാനും, നീന്താനും നല്ല സൗകര്യം ഇവിടെയുണ്ട്.
പഴശ്ശിഗുഹ
കക്കാടംപൊയിലിൽ നിന്നും 4 കിലോമീറ്റർ മാറി നായാടം പൊയിലിന് അടുത്താണ് പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത്. വയനാട്ടിൽ നിന്നും നിലമ്പൂരിലേക്ക് പോവുമ്പോൾ ഒരു വിശ്ര മകേന്ദ്രം എന്ന നിലയിൽ പഴശ്ശി ഈ ഗുഹ ഉപയോഗിച്ചിരു ന്നെന്ന് കരുതപ്പെടുന്നു. പഴശ്ശി ഒളിവിൽ താമസിച്ചു എന്നും പറയപ്പെടുന്നു. ഈ പ്രദേശത്തു വസിക്കുന്ന ആദിവാസികൾ വർഷത്തിൽ ഒരു തവണ വീരപഴശ്ശിയുടെ സ്മൃതിയിൽ ഉത്സവം കൊണ്ടാടുന്നു. ഈ ഗുഹയ്ക്ക് അകത്ത് ഒരു പീഠം ഉണ്ട് നിരവധി വ്യൂ പോയിന്റുകളും പുൽമേടുകളും മലകളും നിലമ്പൂർ വനത്തിനോടു ചേർന്ന് കിടക്കുന്ന പന്തീരായിരം വനവും വനത്തിലൂടെ ഒഴുകുന്ന പുഴയും തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെ കാണുവാനുണ്ട്.
എത്തിച്ചേരാം: കെ എസ് ആർ ടി സി ബസുകൾ മാത്രമാണ് ഇവിടേയ്ക്ക് സർവീസ് നടത്തുന്നത്. കോഴിക്കോടു നിന്നും, തിരുവമ്പാടിയിൽ നിന്നും നിലമ്പൂര്‍ നിന്നും ഇവിടേയ്ക്ക് സർവീസ് ഉണ്ട് നിലമ്പൂർ ആണ് അടുത്ത റെയിൽവേ സ്റ്റേ ഷൻ. നിലമ്പൂരില്‍ നിന്നും 2–4 കിലോമീറ്റര്‍ ആണ് കക്കാടം പൊയിലിലേക്കുള്ള ദൂരം. ഷൊർണൂരിൽ നിന്നും നിലമ്പൂരി ലേക്ക് ദിവസവും നിരവധി ട്രെയിൻ സർവീസുകൾ ഉണ്ട്.
How To Reach Kakkadampoyil