Posadigumpe Hill Station kasaragod

Posadigumpe Hill Station kasaragod kerala tourist places in kerala

Posadigumpe Hill Station kasaragod kerala tourist places in kerala

16 ഏക്കറിലേറെയായി വ്യാപിച്ചു കിടക്കുന്നതാണ് മനോഹര വിദൂര കാഴ്ചകൾ കാണാനും ഉല്ലസിക്കാനും ഉതകുന്ന ചെറുതും വലുതുമായ കുന്നുകളോടെയുള്ള പൊസഡിഗുംപെ പ്രദേശം. കുമ്പള അനന്തപുരം, കർണാടകയിലെ മംഗളൂരു നഗരം,അറബിക്കടൽ, ചിക്കമംഗളൂരു കുദ്രേമുഖ് മല നിരകൾ , മംഗളൂരു തുറമുഖം, അഡ്യനടുക്ക, പെർല, മംഗളൂരു സർവകലാശാല ആസ്ഥാനം തുടങ്ങിയവ ഉൾപ്പെടെയുള്ളവയുടെ വിദൂര ദൃശ്യങ്ങൾ കാണാം പൊസഡി ഗുംപെയിൽ നിന്ന്.

Posadigumpe Hill Station kasaragod

കടലും മലകളും നഗരങ്ങളും കാണുന്നതിനോടൊപ്പം സൂര്യോദയവും സൂരാസ്തമയവും ഇവിടെ നിന്നുള്ള മനോഹര കാഴ്ചയാണ്. സൂര്യോദയം കാണാൻ പുലർച്ചെ 5.30ന് സഞ്ചാരികൾ എത്തുന്നത് പതിവാണ്. മഴക്കാലത്ത് ഏഴഴകായി മഴവില്ലിന്റെ ആകാശ വിസ്മയ കാഴ്ചയും. കിണറുകളും ഗുഹകളും നീരുറവകളും തീർഥവാതിലും ഉൾപ്പെടെയുള്ളവ വേറെയും. ചിങ്ങ മാസത്തിലെ അമാവാസി നാളിൽ പൊസഡിഗുംപെയിൽ തീർഥ വാതിലിൽ പ്രാർഥനയോടെ എത്തുന്നവരുണ്ട്. അകത്തു നിന്നു കിട്ടുന്ന വെളുത്ത ചേടിപ്പൊടി ദൈവാനുഗ്രഹമാണെന്ന സങ്കൽപമുണ്ട്. യാഗ മണ്ഡപത്തിനും മറ്റും കളം വരക്കാൻ ഉപയോഗിക്കുന്നതാണ് ഈ ചേടിപ്പൊടി.

Posadigumpe Hill Station kasaragod

പൊസഡിഗുംപെ പ്രദേശം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയിലാണ് ജില്ലാ ഭരണകൂടം.

1802 ൽ ബ്രിട്ടീഷുകാർ പണിത ഗ്രേറ്റ് ഡ്രിഗ്നോമെട്രിക്കൽ സ്റ്റേഷൻ കാസർകോട് പൊസഡിഗുംപെയിൽ സന്ദർശകർക്ക് കാഴ്ച വിരുന്നൊരുക്കുന്നു. കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്ത് കർണാടക അതിർത്തിയോടടുത്താണ് ഈ പ്രദേശം.
ഹിമാലയം ഉൾപ്പെടെ രാജ്യമൊട്ടാകെയുള്ള വിസ്തീർണം നിർണയിക്കാൻ 219 വർഷം മുൻപ് ബ്രിട്ടീഷുകാർ തുടക്കം കുറിച്ച ത്രികോണമിതി സർവേയുടെ ചരിത്ര അടയാളമാണ് കാസർകോട് പൈവളിഗെ പഞ്ചായത്ത് പൊസഡിഗുംപെയിലെ ഗ്രേറ്റ് ഡ്രിഗ്നോമെട്രിക്കൽ സ്റ്റേഷൻ. കരിങ്കല്ലിൽ നിശ്ചിത അകലത്തിലും ഉയരത്തിലുമായി രേഖപ്പെടുത്തിയ സ്ഥാനങ്ങളിൽ തിയോഡൊ ലൈറ്റ് ഉൾപ്പെടെയുള്ള സാമഗ്രികൾ സ്ഥാപിച്ച് മലകളിൽ നിന്നു മലകളിലേക്കുള്ള ദൂര കാഴ്ച അളവ് എടുത്തു നടത്തിയതായിരുന്നു ആ സർവേ.

ഡ്രിഗ്നോമെട്രിക്കൽ സ്റ്റേഷൻ ഇന്ന് പൊട്ടിപൊളിഞ്ഞ അവസ്ഥയിൽ ആണ്…പഴയ സ്തുഭത്തിൻ്റെ കല്ലും മറ്റും ഇളക്കി എല്ലുകൾ മാത്രമാക്കിയ അവസ്ഥാ ….

Posadigumpe Hill Station kasaragod
kerala tourist places in kerala

 

1509 അടി ഉയരത്തിൽ

സമുദ്ര നിരപ്പിൽ നിന്നു 1059 അടി ഉയരമുണ്ട് പൊസഡിഗുംപെയ്ക്ക്. ബായാർ, ബാഡൂർ, കൂടാൽ മർക്കള വില്ലേജുകളിലായാണ് പൊസഡിഗുംപെ സ്ഥിതി ചെയ്യുന്നത്. പൈവളിഗെ പഞ്ചായത്തിലാണ് ഭൂരിഭാഗവും. ശേഷിച്ചത് പുത്തിഗെ പഞ്ചായത്തിലും. ഇതിൽ ബായാർ വില്ലേജിലെ പൊസഡിഗുംപെയിൽ ഏറ്റവും മുകൾ തട്ടിലെ 60 സെന്റ് സ്ഥലം ഇപ്പോഴും സർക്കാർ ഭൂമിയായി അവശേഷിക്കുന്നുണ്ട്. ഇതിലാണ് ആദ്യമായി രാജ്യത്തിന്റെ വിസ്തീർണം അളക്കാനുള്ള സർവേ തുടങ്ങിയപ്പോൾ പ്രവർത്തിച്ച ഗ്രേറ്റ് ത്രിഗണോമെട്രിക്ക് സ്റ്റേഷന്റെ അടയാളം വിസ്മൃതമാകാതെ ശേഷിക്കുന്നത്. സമീപത്ത് 2 മീറ്റർ അകലത്തിലുള്ള ഇരട്ടക്കിണർ ഉണ്ട്.

തിയോഡൊ ലൈറ്റ്

തിരശ്‍ചീനമായും ലംബമായും കോണുകൾ അളക്കുന്നതിനുളള ഉപകരണമാണ് തിയോഡോലൈറ്റ്. ഇതോടൊപ്പം വിവിധ ദിശകളിലേക്കു തിരിക്കാൻ കഴിയുന്ന ദൂരദർശിനികളും സ്ഥാപിച്ചായിരുന്നു സർവ്വെ. ദൂരദർശിനി 5 മുതൽ 6 അടി വരെ ഉയരത്തിൽ സ്ഥാപിച്ചു. ഇതിന്റെ ഭാരം 90 കിലോഗ്രം. പർവതങ്ങൾ, പള്ളി, ഗോപുരങ്ങൾ തുടങ്ങിയവയിൽ ക്രോസ് വയറുകളിൽ ഘടിപ്പിച്ച മൈക്രോമീറ്റർ, മൈക്രോ സ്കോപ്പുകൾ എന്നിവയും പ്രയോജനപ്പെടുത്തി. വിദൂര സ്റ്റേഷനുകളുടെ ഉയരം അളക്കുന്നതിന് ഉപകരണത്തിനു ലംബമായി അർധ വൃത്താകൃതിയിലായ സ്കെയിൽ ഘടിപ്പിച്ചിരുന്നു. വലിയ സർവേ ത്രികോണങ്ങളുടെ ഗോളീയ അളവ് അളക്കാൻ കഴിഞ്ഞ ആദ്യത്തെ ഉപകരണമാണ് ഇത്.

ആരംഭിച്ചത് മദ്രാസ് ബേസ് ലൈൻ

ഗ്രേറ്റ് തികോണമിതി സർവേ ഓഫ് ഇന്ത്യ 1802 ഏപ്രിൽ 10ന് മദ്രാസിനടുത്തുള്ള ഒരു ബേസ് ലൈനിന്റെ അളവെടുപ്പോടെയാണ് ആരംഭിച്ചത്. ശ്രദ്ധാപൂർവം അളന്ന കുറച്ചു അടിസ്ഥാന രേഖകളും ഒരു കൂട്ടം കോണുകളും അടിസ്ഥാനമാക്കിയാണ് ത്രികോണമിതി സർവേകൾ നടത്തിയത്. തിയോഡൊലൈറ്റുകളും 100 അടി (30 മീറ്റർ) ശ്രംഖലകളും ഉപയോഗിച്ചു പിന്നീടുള്ള സർവേകളിൽ കൂടുതൽ കോംപാക്റ്റ് തിയോഡൊലൈറ്റുകൾ ഉപയോഗിച്ചു.

Posadigumpe Hill Station kasaragod

ഏറ്റവും ഉയർന്ന കൃത്യത ഉറപ്പു വരുത്തുന്നതിനു ലളിതമായ ത്രികോണമിതിയിൽ നിന്നു കണക്കാക്കിയ എല്ലാ ദൂരങ്ങളിലും പല തിരുത്തലുകളും വരുത്തി. ഭൂമിയുടെ വക്രത, വക്രതയുടെ ഗോളീയമല്ലാത്ത സ്വഭാവം, പെൻഡുലം, പ്ലംബ് ലൈനുകൾ എന്നിവയിൽ പർവതങ്ങളുടെ ഗുരത്വാകർഷണ സ്വാധീനം, റിഫ്രാക്ഷൻ, സമുദ്ര നിരപ്പിനു മുകളിലുള്ള ഉയരം എന്നിവ കണക്കാക്കിയായിരുന്നു അത്. 1818–1823 വില്യാം ലാംപ്ടൺ, 1823 –1843 സർ ജോർജ് എവറസ്റ്റ്, 1843–1861 ആൻഡ്രൂ സ്കോട്ട് വോ, 1861–1884 ജെയിംസ് തോമസ് വാക്കർ, 1885–1911 സിഡനി ജെറാൾഡ് ബുറാർഡ്, 1912–1921 സർ ജെറാൾഡ് പോൺസൺബി, ലെനോക്സ് –കോനിംഗാം എന്നിവർ ആയിരുന്നു ഈ കാലഘട്ടത്തിലെ സർവേ സൂപ്രണ്ടുമാർ.

ലക്ഷ്യം ബ്രിട്ടീഷ് ഇന്ത്യയുടെ അതിർത്തി കണക്കാക്കൽ

ഇന്ത്യയിലെ ബ്രിട്ടീഷ് ,അയർലൻഡ് പ്രദേശങ്ങളുടെ അതിർത്തി നിർണയം, ഹിമാലയം ഉൾപ്പെടെയുള്ള കൊടുമുടികളുടെ ഉയരം അളക്കൽ , രേഖാംശം, ലംബ വ്യതിചലനം നിർണയം തുടങ്ങിയവയായിരുന്നു ആദ്യ ഘട്ടത്തിലെ സർവേയിൽ ഊന്നൽ നൽകിയിരുന്നത്.

1802ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേതൃത്വത്തിൽ ഇൻഫൻട്രി ഉദ്യോഗസ്ഥനായ വില്യം ലാംപ്ടൺ ആണ് ത്രികോണമിതി സർവേയ്ക്കു തുടക്കം കുറിച്ചത്. പിന്നീട് ജോർജ് എവറസ്റ്റിന്റെ നേതൃത്വത്തിൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവാദിത്തത്തിലായി സർവേ. ആൻഡ്രു സ്കോട്ട് വോ, 1861 ശേഷം ജെയിംസ് വാക്കർ എന്നിവരുടെ നേതൃത്തിൽ നടന്ന സർവേ 1871 ൽ പൂ‍ർത്തിയാക്കി.

 

അവിഭക്ത കേരളം

പഴയ തിരുവിതാംകൂർ സംസ്ഥാനം, മലബാർ, പഴയ മദ്രാസ് സംസ്ഥാനത്തിലെ കാസർകോട്, പഴയ കൊച്ചി സംസ്ഥാനം എന്നിവയായിരുന്നു അവിഭക്ത കേരള സംസ്ഥാനം. മുൻ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ യഥാർഥ സർവേ 1883–1912 കാലഘട്ടത്തിലും കൊച്ചി പ്രദേശത്ത് 1899–1909 കാലഘട്ടത്തിലും നടത്തി. മലബാ‍ർ പ്രദേശങ്ങളിൽ 1923–28 കാലഘട്ടത്തിൽ പുനർ പ്രവർത്തനം നടത്തിയെങ്കിലും ഫീൽഡ് മെഷർമെന്റ് പുസ്തകങ്ങളിലെയും മറ്റു സർവേ രേഖകളിലെയും രേഖാ ചിത്രങ്ങൾ പുതുതായി തയ്യാറാക്കുകയോ റീസർവേ ചെയ്യേണ്ടതാണെന്നു നിർദേശിച്ചു.

Posadigumpe Hill Station kasaragod

വാർ ആൻഡ് ലവ് ചിത്രീകരണം

ഇന്ത്യ–പാക്ക് കാർഗിൽ യുദ്ധം പശ്ചാത്തലമാക്കി പാക്കിസ്ഥാനിലെ ജയിൽ ഉൾപ്പെടെ ഒരുക്കി വിനയൻ സംവിധാനം ചെയ്ത 2003 നവംബറിൽ ഇറങ്ങിയ വാർ ആൻറ്ലവ് സിനിമ പല രംഗങ്ങളും പൊസഡിഗുംപെയിലാണ് ചിത്രീകരിച്ചത്. ദിലീപ്, പ്രഭു, സിദ്ദിഖ് എന്നിവർ ആണ് ഇതിൽ അഭിനയിച്ചത്.

 

How to Reach Posadi Gunpe

കാസർഗോഡിൽ നിന്നും സിതാംഗോളി വഴി ഏകദേശം 30 കിലോമീറ്റർ സഞ്ചരിച്ചാൽ പൊസഡി ഗുൻപേയിൽ എത്താം

The hillock of Posadi Gumpe, which stands 1060 ft high above sea level, is situated east of Manjeswaram and 15 kilometres south of Bekal. The nearest village to Posadi Gumpe is Paivalike.The hilltop offers a view of the Arabian Sea, Mangalore and Kudremukh. The place is not well-inhabited and the tourists who wish to trek the hill are requested to carry food and water along.

മനു. പുലിക്കോടൻ
[വിവരങ്ങൾ പല മേഘലകളിൽ നിന്നും എടുത്തത് ]

Leave a Comment

Your email address will not be published. Required fields are marked *