*പച്ചപ്പിന്റെ നിറവില്‍ മനം കുളിര്‍ക്കുന്ന ഒരു വയനാടന്‍ യാത്ര*
Feel The Wild YATHRASAHAYI WAYANAD MUTHANGA MEET
കാറുമായി കുട്ടുകാരൻ പ്രവീൺ അതിരാവിലെ നാട്ടിൽ എത്തി….
ഞാനും സോനുവും കിഷോറും കാറിൽ കയറി നേരെ ശ്രീരാജേട്ടൻ്റ വിട്ടിലേക്ക് വിട്ടു…
രാവിലെ 3 മണി മുതൽ ഫോൺ വിളി തുടങ്ങിയതാണ് ശ്രീയെ… ഫോൺ എടുക്കുന്നില്ലാ.. എല്ലാരും മാറി മാറി വിളിച്ചു എന്നിട്ടും ഫോൺ എടുക്കുന്നില്ലാ.. ട്രിപ്പിന് വരാന്ന് പറഞ്ഞിട്ട് പറ്റിക്കുന്ന ആളല്ല ശ്രീരാജ്,, പക്ഷേ എന്നാലും പറ്റിച്ചോ എന്നൊരു സംശയം ജനിപ്പിച്ചു എല്ലാരിലും …. പെരിയങ്ങാനം എത്തി വിളിയോട് വിളി ,, സത്യം പറഞ്ഞാൽ ആർക്കും ശ്രീരാജേട്ടൻ്റെ വിട് അറിയില്ല,,, വിട് അറിഞ്ഞാൽ നേരെ വിട്ടിലേക്ക് പോയിട്ട് കൈയോടെ പൊക്കാം എന്നായി അടുത്ത ചിന്ത…
റോഡ് സൈഡിൽ വണ്ടി നിർത്തി വീണ്ടും തുടങ്ങി ഫോൺ വിളി എടുക്കുന്നില്ലാ..റോഡിൻ്റെ ഇടത് ഭാഗത്ത് ഒരു രണ്ട് നില വിട് ഉണ്ടായിരുന്നു അവിടുന്നാണെങ്കിൽ ചടപട കൊട്ടുന്ന സൗണ്ട് ,,,,, വൈകാതെ തന്നെ വിട്ടിൽ നിന്നും ഒരാൾ പുറത്തേക്ക് വന്നു ,,, ഞാൻ ചോദിച്ചു
“ഈ ശ്രീരാജിൻ്റെ വിട് ഏവിടെ ആണ് ”
മറുപടി
” ഇത് തന്നെ ആണ് ” കുട്ടൻ വിളിച്ചിട്ട് മിണ്ടുന്നില്ല”
ഇത് കേട്ടതും സോനു മിന്നൽ വേഗത്തിൽ വിട്ടില്ലക്ക് ഓടി പുറകെ ഞാനും….
നെഞ്ചിൽ ഒരു തീ കനൽ വീണ പോലെ ആയിരുന്നു ആ സമയത്ത്.. മനസിൽ എന്തൊക്കയൊ മിന്നി മാഞ്ഞു….
പിന്നെ വാതിൽ അടിച്ച് വിളി തുടങ്ങി ശക്തമായി വാതിൽ തട്ടി വിളിച്ചപ്പോൾ അകത്ത് നിന്നും …,,ങ്ങേ,,,, എന്നൊരു സൗണ്ട് അപ്പോഴാണ് എല്ലാവരിലും ശ്വസം നേരെ വീണത്…’
തലെ ദിവസം ചെറിയ തലവേദന ഉണ്ടായിരുന്നു ഒരു ഡോളോ കഴിച്ച് കിടന്ന് ഉറങ്ങി പോയി ശ്രീ …
വൈകാതെ തന്നെ നമ്മൾ അവിടെന്ന് ഇറങ്ങി.. പ്രകൃതിയുടെ വർണ്ണകാഴ്ച്ചകൾ കണ്ട് വയനാടിൻ്റെ മണ്ണിലേക്ക്…..
വയനാട്ടിൽ യാത്ര സഹായിടെ ആദ്യ പരിപാടിയും ഗ്രുപ്പിൻ്റെ 4 മത് ഇവൻ്റുമാണ് വയനാടിലെ മുത്തങ്ങയിൽ നടത്തുന്നത്.. ഒരുപാട് പേർ ഈ സ്ഥലത്തിന്‍റെ മനോഹാരിത ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അതു തന്നെയാണ് മുത്തങ്ങയിയിൽ തന്നെ ഇവൻ്റ് വെക്കാ എന്ന തീരുമാനവും ഞങ്ങൾ എടുക്കാൻ കാരണം
ഉച്ചയോടെ നസീർക്കൻ്റെ റിസോർട്ടിൽ ഞങ്ങൾ എത്തി .. അവിടെന്ന് നേരെ മുത്തങ്ങയിലേക്ക് ….
മുത്തങ്ങ വൈൽഡ് വെസ്റ്റ് റിസോർട്ടിൽ ആണ് യാത്ര സഹായി നടത്തുന്ന ക്യാമ്പിങ്ങ് ..
വയനാടിൻ്റെ പ്രകൃതി പെട്ടന്ന് തന്നെ മാറി. താളം തെറ്റിച്ച മഴ… വൈകുന്നേരം 5 മണിയോടെ ഫോറസ്റ്റിലേക്ക് ടീം അംഗങ്ങൾ നടന്നു… കുടെ രണ്ട് ഗൈഡും.. കാടിൻ്റെ മനോഹാരിത വിക്ഷിച്ച് ശ്രദ്ധയോടെ മുന്നോട്ട്.
പോകുന്ന വഴിയിൽ ഒരുപാട് മൃഗങ്ങളെ കണ്ടിട്ടില്ലാ.. എങ്കിലും മാൻ, മൈയ്യിൽ, എന്നിങ്ങനെ അടങ്ങുന്ന കുറച്ച് കാടിൻ്റെ സഹചാരികളെ കണ്ടു….
പിന്നെയും മാറി പ്രകൃതി…മഴ… മഴ നനഞ്ഞ് പോയ ഒരു യാത്ര …കാർമേഘങ്ങളുടെ വരവ് കൊണ്ട് വഴി പോലും കാണാൻ പറ്റാത്ത അവസ്ഥാ .. ആനയും കടുവയും വസിക്കുന്ന കാട്ടിലുടെ ഫോണിൻ്റെ ടോർച്ച് ലൈറ്റും ഇട്ട് കൊണ്ട് ഒരു മഴ യാത്ര….
കാടും മഴയും എല്ലാവര്‍ക്കും ആവേശമാണ്. വയനാടിന്റെ സൗന്ദര്യം തന്നെയാണ് മഴയും കടും. ഓരോ മരങ്ങളും മറ്റൊന്നിനു അതിരിട്ടുകൊണ്ട് അങ്ങ് നീലാകാശാത്തോളം ചെന്നെത്തിയിരിക്കുന്ന കാഴ്ച മനസ്സിനെ എങ്ങോട്ടെയ്ക്കാണ് കൊണ്ടുപോകുന്നതെന്ന് അനുഭവിച്ച് തന്നെ അറിയണം. പ്രകൃതി അതിന്റെ എല്ലാ വന്യതയോടെയും സൗമ്യയത്തോടെയും നിറച്ചതാണ് ഇവിടുത്തെ കാടുകള്‍… ആ കാട്ടിലുടെ ഒരു മഴ യാത്രയും…
മഴ നനഞ്ഞ് ക്ഷിണിച്ച് എല്ലാവരും റിസോർട്ടിൽ എത്തി.. 9:30 ന് ആണ് ഭക്ഷണം പറഞ്ഞിക്കുന്ന ടൈം.. എന്തായാലും ക്യാമ്പ് ഫെയർ നടക്കില്ലാ.. താഴെ ബോട്ട് സഫാരി നടത്തുന്ന തടാകത്തിന് അരികിൽ ഒരു വലിയ ഓപ്പൺ സ്റ്റേജ് ഉണ്ട്.. അവിടെ ആയിരുന്നു നമ്മുടെ കലാ പരിവാടികൾ ഷാജുവേട്ടൻ ആണ് സ്റ്റേജ് പോഗ്രാം നയിച്ചത്.. പാട്ടും ഡാൻസും യാത്ര വിവരണങ്ങളും എല്ലാം കുടെ അവിസ്മരണിയ നിമിഷങ്ങൾ…
പോഗ്രാം കഴിഞ്ഞ് ഉടൻ തന്നെ എല്ലാവരും ഭക്ഷണ ശാലയിലേക്ക് നടന്നു…ഭക്ഷണവും കഴിച്ച് അവരവരുടെ റുമിലേക്കും…
രാവിലെ മുത്തങ്ങയിലെ ഫോസ്റ്റ് സഫാരി ഉണ്ട്… രാവിലെ 5 മണിക്ക് എഴുന്നേൽക്കണം,,, ടിക്കറ്റ് എടുക്കാൻ പോകണം,,
ശരിരത്തിനും മനസിനും നല്ല ക്ഷിണമുണ്ട് എങ്കിലും ഷാർപ്പ് ടൈം എഴുന്നേറ്റു പ്രഭാത കാര്യങ്ങൾ നിറവേറ്റി നേരെ മുത്തങ്ങ ഫോറസ്റ്റ് ഓഫിസിലേക്ക്…പ്രവീണും സോനുവും ശ്രീയും ഞാനും കൂടെ ആണ് ടിക്കറ്റ് എടുക്കാനായി പോയത്..
7 മണിക്കാണ് സഫാരി തുടങ്ങുന്നത്.ആദ്യം 4 ബസ് പോകും അത് കഴിഞ്ഞ് പ്രൈവറ്റ് ജിപ്പും.. നമുക്ക് കിട്ടിയത് ബസ് സഫാരി ആണ്… ഒരാൾക്ക് ടിക്കറ്റ് 300 രൂപ…
[ മുത്തങ്ങ സഫാരിയും സംഭവ വികാസങ്ങളെ കുറിച്ച് ഒരു വിവരണം കുടെ വരുന്നുണ്ട്..]
സഫാരിയും കഴിഞ്ഞ് റിസോർട്ടിലെത്തി,, രാവിലത്തെ ബ്രേക്ക് ഫാസ്റ്റും കഴിച്ച് അവരവരുടെ റുമിലേക്ക്..
11 മണിയോടെ റും ചെക്ക് ഔട്ട് ചെയ്യ്ത് ഗ്രൂപ്പ് ഫോട്ടോകളും എടുത്തു.. രണ്ട് ദിവസം ഒത്ത് കുടിയതിൻ്റെ സന്തോഷം അവസാന നിമിഷം,,,, പിരിയുമ്പോൾ വല്ലാത്തൊരു വിഷമം….
സമുദ്രനിരപ്പില്‍ നിന്ന് 700 മുതല്‍ 2100 വരെ മീറ്റര്‍ ഉയരത്തിലാണ് പ്രകൃതി സുന്ദരമായ വയനാട്.. കാപ്പി ത്തോട്ടവും കണ്ണഞ്ചിപ്പിക്കുന്ന തേയില കാടുകളും കടന്ന് വയനാടിനോട് വീണ്ടും വരാമെന്ന് വാക്ക് കൊടുത്ത് എന്റെ യാത്ര തുടരുന്നു……
Timevlogz
manuz….