*യാത്രസഹായി* *The Land Of Coffee*
നല്ല തണുപ്പ് ഉറങ്ങാൻ കുറച്ച് ലേറ്റായി പോയി ഒരു 2 മണി😃 …… രാവിലെ 4 മണിക്ക് അലറാം വെച്ച് കിടന്ന് ഒരു ചെറിയ മയക്കം..അപ്പോഴേക്കും അലറാം അടി തുടങ്ങി സെക്കൻ്റുകൾക്ക് ഉള്ളിൽ കുട്ടുക്കാരൻ സോനുവിൻ്റെ വിളിയും…
എടാ…. ശ്രീരാജേട്ടനെ ഒന്ന് വിളിക്ക്…നല്ല മഴ ഉണ്ടല്ലോ .. ഉറക്ക പിച്ചിൽ ഞാനും എന്തൊക്കെയൊ മറുപടി കൊടുത്തു…
പെട്ടന്ന് തന്നെ കുളിയും പാസാക്കി അപ്പോഴെക്കും ആട്ടോയുമായി അയൽവാസി ബിനുവേട്ടൻ വിട്ട് പടിക്കൽ വന്നു നിന്നു….
ആട്ടോയിൽ കയറി സോനുവിൻ്റെ വിട്ടിലേക്ക് തിരിച്ചു.ശ്രീരാജേട്ടനും പ്രിയ കൂട്ടുക്കാരൻ പ്രിയേഷയേട്ടനും ബൈക്കുമായി കുറുഞ്ചേരിയിൽ നിന്നും യാത്ര തിരിച്ചു എന്നുള്ള വിവരം കിട്ടി.. മഴ കാരണം നിലേശ്വരത്തേക്ക് ആട്ടോയിൽ ആണ് പോകുന്നത്… ബൈക്ക് സോനുവിൻ്റെ വീട്ടിൽ വെക്കാലോ…ഏകദേശം 10 മിനിറ്റിനുള്ളിൽ തന്നെ അവർ എത്തി… ചെറിയ ചാറ്റൽ മഴയുടെ ആരംഭം കണ്ടു തുടങ്ങി…..പുലർകാലത്ത് പടിഞ്ഞാറിൽ നിന്നും വരുന്ന കാറ്റിൻ്റെ തണുപ്പ് ശരിരത്തെ ഉന്മാദ ലഹരിയിലാക്കി.. യാത്രയുടെ കുശലം പറച്ചിലും ബിനുവേട്ടൻ്റെ ആട്ടോ ഡ്രൈവിങ്ങിൻ്റെ വേഗതയിലും നിലേശ്വരം റെയിൽവെ സ്റ്റേഷനിൽ എത്തിയത് അറിഞ്ഞില്ല…’
ട്രെയിൻ കൃത്യം 6:10 ന് തന്നെ നിലേശ്വരം റെയിൽവെ സ്റ്റേഷനിൽ എത്തി… യാത്ര സഹായി എന്ന കേരള ട്രാവൽ കമ്യുണിറ്റിയുടെ രണ്ടാമത്തെ പോഗ്രാം ചിക്ക്മംഗ്ലുർ നടക്കുകയാണ്…അതിൻ്റെ ഒരു യാത്രയ്ക്കാണ് നമ്മളെല്ലാം പോകുന്നതും… തെക്കൻ കേരളം മുതൽ പല ഭാഗത്തുള്ള 20 പേർ അടങ്ങുന്ന ഒരു സംഘം ഇതെ മാവേലി എക്സ്പ്രസിൽ ഉണ്ട് അവരെയൊക്കെ നേരിട്ട് കാണാലോ എന്ന ത്രില്ലിൽ ആയിരുന്നു ഞാൻ…
ഏകദേശം 7:30നുള്ളിൽ തന്നെ മാവേലി മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ എത്തി…. പല കോച്ചിൽ ഉള്ളവരെ എല്ലാം വിളിച്ച് ഞങ്ങൾ റെയിൽവേ സ്റ്റേഷൻ്റെ പുറത്തേക്ക് നടന്നു…
ഭഗവതി വരാൻ കുറച്ച് സമയം ഉണ്ട് ആ സമയം മുതലാക്കി നേരിട്ട് ഇതുവരെ കാണാത്ത യാത്രികരെ പരിജയപ്പെട്ടു… അപ്പോൾ ചോദിക്കും ആരാണി ഭഗവതി….. 20 പേർ അടങ്ങുന്ന സംഘത്തിൻ്റെ സഹയാത്രിക…. നമ്മുടെ ബസ്…
ചിക്ക്മംഗല്ലുർ ആയിരുന്നു അപ്പോഴും മനസിൽ… കർണ്ണാടകത്തിലെ മനോഹരമായ പ്രദേശം…കന്നടയിൽ ചിക്കമഗളൂർ (chikmagalur meaning) എന്നാൽ ഇളയ മകളുടെ സ്ഥലം. പണ്ട് കാലത്ത് സക്രെപത്നയിലെ രാജാവായിരുന്നു രൂക്മങ്ങട. അദ്ദേഹത്തിന്റെ ഇളയ മകൾക്ക് സ്ത്രീധനമായി നൽകിയ സ്ഥലമാണ് ചിക്കമഗളൂർ. ഇത്തരത്തിലാണ് ഇളയ മകളുടെ സ്ഥലം അഥവാ ചിക്കമഗളൂർ എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചത്.ഇദ്ദേഹത്തിൻ്റെ മൂത്ത മകൾക്ക് നൽകിയ പേരിനും ഒരു സ്ഥലമുണ്ട് ഹിരെ മഗളൂർ (Hiremagalur) എന്നാണ് ആ സ്ഥലത്തിന്റെ പേര്. ……
ഭഗവതി വന്ന് നിന്നതും എല്ലാ യാത്രികരും ബസിൽ കയറിയതും പെട്ടന്നായിരുന്നു… പെട്ടന്ന് തന്നെ പോകണം 5 മണിക്കുർ യാത്ര ഉണ്ട് ചിക്ക്മംഗല്ലുരിലേക്ക്.. മറ്റു ജില്ലകളിൽ നിന്നും വന്നവർക്ക് ഒന്ന് ഫ്രക്ഷ്പ്പാവണം .. ബ്രേക്ക്ഫാസ്റ്റ് കഴിക്കണം……
കോഡിനേഷൻ ക്യാപ്റ്റൻ ശ്രീ രാജേട്ടൻ ആണ്.. ചിക്മംഗ്ലുർ പോയിട്ട് പരിജയമുള്ളതും ശ്രീ ക്കാണ്…. ഞാനടക്കം ചിക് മംഗ്ലുരിലേക്ക് ആദ്യമായാണ് യാത്ര ചെയ്യുന്നതും ……..
എല്ലാ പരിപാടികളും പെട്ടന്ന് തീർത്ത് യാത്ര തിരിച്ചു.. മംഗലാപുരത്തിൻ്റെ നഗരവീഥികളിൽ നിന്നും ഗ്രാമങ്ങളിലേക്ക് പിന്നെയും പോയി ഹരിത ഭംഗി കണ്ട് കാടിൻ്റെ ഇടയിലൂടെ ഒരു യാത്ര…വളവുകളും തിരിവുകളും ഉള്ള ഡേഞ്ചർ സോൺ റോഡ്…
ഉച്ചക്ക് രണ്ട് മണിക്കുള്ളിൽ തന്നെ ചിക് മംഗല്ലുരിൽ എത്തി….ഫുഡ് കഴിക്കാൻ ഒരു ഹോട്ടലിൽ വണ്ടി നിർത്തി…
ആദ്യ ദിവസം രണ്ട് ചരിത്ര പ്രധാനമായ ക്ഷേത്രങ്ങളിലേക്ക് യാത്ര പോകുന്നത്… ഒന്ന് ചെന്നകേശവ ക്ഷേത്രം…ചരിത്രം ഉറങ്ങുന്ന ഒരു വിഷ്ണു ക്ഷേത്രം….വിജയനാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം കർണാടകയിലെ ഹസ്സൻ ജില്ലയിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു ഹിന്ദു ക്ഷേത്രമാണ്. ഹൊയ്സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വേളാപുരി എന്നുകൂടി അറിയപ്പെട്ടിരുന്ന ബേലൂരിൽ യഗാച്ചി നദിയുടെ തീരത്ത് 1117-ൽ രാജാവായ വിഷ്ണുവർദ്ധനയുടെ ഭരണകാലത്ത് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. മൂന്നു തലമുറകളിലായി പണിത ഈ ക്ഷേത്രം പൂർത്തിയാക്കാൻ ഏകദേശം 103 വർഷങ്ങളെടുത്തു.[യുദ്ധത്തിൽ നിരവധി തവണ ഈ ക്ഷേത്രത്തിനു നാശമുണ്ടാകുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തെങ്കിലും ആവർത്തിച്ച് പുനർനിർമ്മിക്കപ്പെട്ടു. ഹസ്സൻ പട്ടണത്തിൽ നിന്ന് 35 കിലോമീറ്ററും ബംഗലുരുവിൽ നിന്ന് 200 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം…. ഒരു യാത്രികൻ കാണേണ്ട ക്ഷേത്രങ്ങളിൽ ഒന്ന്.. ജൈന മതത്തിൽ നിന്ന് ഹിന്ദു മതത്തിലേക്ക് മാറിയതുകൊണ്ട് ജൈന ക്ഷേത്രത്തിൽ കാണുന്നത് പോലെയുള്ള തൂണുകൾ ഒക്കെ ഇവിടെയും കാണാം. 64 മൂലകളും 4 പ്രവേശനകവാടങ്ങളും 48 തൂണുകളുമായി ശില്പ ഭംഗി നിറഞ്ഞതാണ് ഈ ക്ഷേത്രം. മുകളിൽ നിന്നു നോക്കിയാൽ ഒരു നക്ഷത്രം പോലെ ആയിരിക്കും ഈ ക്ഷേത്രം കാണപ്പെടുന്നത്…. ദൃശ്യഭംഗി കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന ക്ഷേത്രം…ഫോട്ടോകളും വിഡിയോകളും പകർത്തി രണ്ടാമത്തെ ശിവക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു…
രണ്ടാമത്തെ ക്ഷേത്രമാണ് ഹൊയ്സാളേശ്വരക്ഷേത്രം കർണ്ണാടകത്തിലെ ഹളേബീഡുവിലുള്ള പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ശിവക്ഷേത്രമാണ് ഹളേബീഡുവക്ഷേത്രം അല്ലങ്കിൽ ഹൊയ്സാളേശ്വരക്ഷേത്രം….
ഹൊയ്സാല സാമ്രാജ്യത്തിന്റെ മുൻ തലസ്ഥാനവും, കർണാടകത്തിലെ ഒരു നഗരവുമാണിത്. ഹൊയ്സാല സാമ്രാജ്യത്തിലെ രാജാവായ വിഷ്ണുവർദ്ധനയുടെ സഹായത്തോടെ ഒരു വലിയ മനുഷ്യ നിർമ്മിതതടാകത്തിന്റെ തീരത്താണ് ഈ ക്ഷേത്രം പണിതത്. 1121 CE- യ്ക്ക് നിർമ്മാണം ആരംഭിച്ച ക്ഷേത്രം 1160-CE യിൽ പണിപൂർത്തിയായി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വടക്കൻ ഇന്ത്യയിൽ നിന്നും ദില്ലി സുൽത്താനേറ്റിന്റെ മുസ്ലീം സൈന്യം ഹലേബിഡുവിനെ രണ്ടുതവണ കൊള്ളയടിക്കുകയും അതോടെ ക്ഷേത്രവും തലസ്ഥാനവും അവഗണനയിലും നാശത്തിലും എത്തുകയും ചെയ്തു. ഹസ്സൻ നഗരത്തിൽ നിന്ന് 30 കിലോമീറ്ററും ബംഗലുരുവിൽ നിന്ന് 210 കിലോമീറ്റർ ദൂരവും ഇവിടേയ്ക്ക് ഉണ്ട്…
ക്ഷേത്രത്തിൻ്റെ കുറച്ച് ഭാഗങ്ങൾ വിക്കിപ്പി ഡിയയിൽ നിന്നും ലഭിച്ചതാണ്… ഹൊയ്സാളേശ്വരക്ഷേത്രത്തിൽ ഒരു പാട് സമയം സ്പെൻ്റ് ചെയ്തു..
എല്ലാ കാഴ്ച്ചക്കും കണ്ട് ഭഗവതിയും കൂട്ടരും റൂമിലേക്ക് തിരിച്ചു.. നഗരത്തിൻ്റെ ഒരു കോണിൽ തന്നെയാണ് റും കിട്ടിയതും..
രാത്രി അത്താഴവും കഴിച്ച് കുറച്ച് നേരം എല്ലാവരുമായി സംസാരിച്ചു.. നാളെ ജീപ്പ് ട്രെക്കിങ്ങാണ്… കർണ്ണാടകത്തിലെ വലിയ കൊടുമുടികൾ കയറണം.. പ്രകൃതിയോട് കുറച്ച് സമയം സംസാരിക്കണം…കാഴ്ച്ചകളുടെ അത്ഭുത ലോകം കാണണം.. മനസ്സിൽ ചിന്തകളുടെ മിന്നലാട്ടം …. കണ്ണിൽ ഇരുട്ട് കയറുന്നു.. നിദ്രയുടെ ഏകാന്തതയിലേക്ക് വഴുതി വിഴുന്നു…
പിറ്റേ ദിവസം രാവിലെ ഭക്ഷണം കഴിച്ച് എല്ലാവരും ജീപ്പും കാത്ത് നിന്നു… രണ്ട് ജിപ്പുകളിലാണ് യാത്ര… 9:30 ആവുമ്പോഴേക്കും ജീപ്പ് രണ്ടും വന്നു..
ട്രെക്കിങ്ങ് ആരംഭിച്ചു…. വലിയ പർവ്വതങ്ങൾ കണ്ട് തുടങ്ങി…വളവും തിരിവും ഉള്ള റോഡിലുടെ ജീപ്പ് മുല്ലയന ഗിരി ലക്ഷ്യം വെച്ച് കുതിച്ചു… നല്ല ബ്ലോക്ക് …വണ്ടിയിൽ നിന്നും ഇറങ്ങി മുല്ലയനഗിരി ടോപ്പിലേക്ക് നടക്കുമ്പോൾ മഞ്ഞും തണുപ്പും ഞങ്ങളെ ആനന്ദപുളകിതമാക്കി…
കര്‍ണാടകയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് മുല്ലയനഗിരി. ശാന്തമായ അന്തരീക്ഷത്തിനും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട സ്ഥലമാണിത്. സമൃദ്ധമായ പുല്‍മേടുകളും പാറക്കെട്ടുകളും ഉള്ള ഈ ഹില്‍ സ്റ്റേഷന്‍ ട്രെക്കിംഗിന് പേരുകേട്ടതാണ്….
മുല്ലയനഗിരി ഇറങ്ങുമ്പോൾ അടുത്ത ഹിൽ ടോപ്പ് എങ്ങനെ ആവും എന്നായിരുന്നു ചിന്ത….. അടുത്തത് ബാബ ബുഡാന്‍ ഗിരി
ഞായർ ആയത് കൊണ്ടാവാം നല്ല ബ്ലോക്കാണ്… കുറെ സമയം ബ്ലോക്കിൽ പെട്ടു.. ഇറക്കത്തിൽ നിന്നും ന്യുട്ടറിൽ ജീപ്പ് ഓടിക്കുന്ന ചേട്ടൻ…. നല്ല എക്സ്പിരിയൻസ് ഉള്ള ഡ്രൈവർ… ചെറിയൊരു വെള്ളചാട്ടവും കണ്ട് ആ ബ്ലോക്കിലുടെ നമ്മുടെ ജീപ്പ് കുത്തി കേറ്റി…. കുത്തി കേറ്റി… ബാബ ബുഡാൻ ഗിരി ലക്ഷ്യമാക്കി കുതിച്ചു….
ചിക്മഗലൂര്‍ ജില്ലയുടെ വടക്ക് ഭാഗത്തുള്ള പശ്ചിമഘട്ടത്തിലാണ് ബാബ ബുഡാന്‍ റേഞ്ച് സ്ഥിതി ചെയ്യുന്നത്. ഈ പര്‍വതത്തിലേക്കും നിരവധി ടൂറിസ്റ്റുകള്‍ വരാറുണ്ട്. സൂഫി സെയിന്റ്, ഹസ്രത്ത് ദാദ ഹയാത്ത് ഖലന്ദര്‍ ആരാധനാലയങ്ങള്‍ക്ക് പ്രസിദ്ധമാണ് ഇവിടം. ഹിന്ദുക്കളും മുസ്ലീങ്ങളും പവിത്രമായി കരുതുന്ന ഈ സ്ഥലം വിദേശ വിനോദ സഞ്ചാരികളുടെയും ഒരു ഇഷ്ടസ്ഥലമാണ്. ചിക്മഗലൂരില്‍ നിന്ന് 33 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.’
ബാബ ബുഡാൻ ഗിരിയുടെ Z പോയിൻ്റിലേക്ക് പോകുമ്പോൾ ആദ്യം പോയ മുല്ലയനഗിരി മനസിലേക്ക് ഓടിവന്നു.. പക്ഷേ മുല്ലയനഗിരിയേക്കാളും സുന്ദരി ആയിട്ടുണ്ട് ഇവൾ…
കോടമഞ്ഞിന്റെ മൗനവും വളഞ്ഞുപുളഞ്ഞ റോഡുകളുടെ വിജനതയും ആകാശം മുട്ടെ മഞ്ഞിൽ കുളിഞ്ഞു നിൽക്കുന്ന മലകളും ചെറിയ വെള്ളച്ചാട്ടങ്ങളും കണ്ടു മൂടല്‍ മഞ്ഞിനാല്‍ ഇന്ദ്രജാലം തീര്‍ത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ബാബാ ബുഡാൻ ഗിരി എന്ന ഭൂമിയിലെ സ്വർഗം
തിരിച്ച് മല ഇറങ്ങുമ്പോൾ വല്ലാത്തൊരു അവസ്ഥയിലായിന്നു ഞാൻ.. കോടയിൽ പുതച്ച് പച്ച പുതച്ച ബാബാ ബുഡാൻ ഗിരീയോട് 2 മണിയോടെ യാത്ര പറഞ്ഞിറങ്ങി…..
ഉച്ച ഭക്ഷണവും കഴിച്ച് ഞങ്ങൾ യാത്ര തുടങ്ങി… രണ്ട് ദിവസം എത്ര പെട്ടന്നാണ് പോയത്…. കാടിൻ്റെയും പർവ്വതങ്ങളും കടന്ന് ജിപ്പിൽ നമ്മുടെ സഹയാത്രികയുടെ അടുത്തേക്ക്…
5 മണിയോടെ മംഗലാപുരത്തേക്ക് യാത്രയായി…ചെറിയ തോതിൽ മഴ ഉണ്ട്…യാത്രയുടെ അവസാന നിമിഷങ്ങൾ …ഡാൻസ്.. പാട്ട്…. എല്ലാം ….
കൃത്യം 9:30 pm ഉള്ളിൽ തന്നെ മംഗലാപുരം എത്തി .കുറച്ച് പേർ ജംഗഷൻ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി…അവരോട് യാത്ര പറഞ്ഞ് ഭഗവതി മംഗ്ലുർ സെട്രൽ റെയിൽവെ സ്റ്റേഷനിലേക്ക് കുതിച്ചു….
ഇനി മടക്കം ..ഓരോ യാത്രയും പുതിയ കാഴ്ച്ചകളാണ്… നവ്യമായ അനുഭവങ്ങളാണ്.പലപ്പോഴും അക്ഷരങ്ങളുടെ കോണുകളിൽ ഒതുകുന്നവയല്ല . യാത്രകൾ അവസാനിക്കുന്നില്ല ഓരോ യാത്രകൾ അവസാനിക്കുമ്പോഴും അത് പുതിയൊരു യാത്രക്കുള്ള തുടക്കമാണ്…..
മനുസ്….
www.timeviogz.com