Kanchipuram’s Atthivarada’s Deity and Black-Chained Mukhamandapam
It is when you come to Tamilnadu that you start to enjoy your temple visit journey. The feeling of devotion has shrunk to its own platform, so the sculptural darshan can be called fortune.
But to seek and find the source of the miraculous developments seems to be either mission or luck.
Holiday trips are also a quick decision process. This note pad is one of the special features of Kanchipuram.
His friend Krishnan was telling a story when he was walking along Nambiteru one afternoon. The presentation is like telling a small child. He is a perfect believer. Tirukachi Nambi belonged to a low caste. At the Varadarajaperumal temple, he was fanning the deity of the Lord and doing small favors. The turning point in the story is the events that take place in the past of pujas and rituals, that is, Bhagavan apparently had a conversation with Nambi, like a close friend. The reason why the people with you are more jealous and enmity?? Complaints and demands of the local residents began to reach Bhagwan via Nambi in a long line. A place that is not given to special guests or the priest will not be considered acceptable for the Nambi
The story of the incident is that there is no connection between the stone and the work done by Nambi in the past with thatching work and temple work.
Another story fascinated me more. There were many North Indian Hindu religious practitioners. Like Shankaracharya, Ramanujar, Mathvacharya… One of Ramanuja’s flower of life can be noted here.
When he was very young, he used to get actively involved in the temple affairs. He used to argue with the Guru. Frustrated, the Guru decided to kill Ramanuja. They promised to take him to Kashi and Vindhya mountains for the good fortune of Bhagavaldarshan, but they lost their way and the two got separated. A hunting couple came to the crippled boy and asked for water to drink. It was repeated twice and by the third time the boy came, they had disappeared. The boy who had drunk the water on his cheek fell down in a daze and was squinting and muttering from time to time. Those who had gone that way asked him why they were moaning and then when the boy opened his eyes he knew that he was near the well. It was from that well that Balan Dina used to take water for Bhagwan Puja.
It is very important that the deity of Attivarada is in this temple itself.
There are many mukhamandapams with hanging chains made of granite. One can see the mastery of the sculptors of the eye-catching sculptures. Due to the fact that it is finished in stone, when you are busy, you get sweaty due to the lack of ventilation. We can’t help but stare at the carvings of the gopurams in the sky. A cat catching a dove, sparrows and all kinds of animals like cows are carved.
It is said that Vishwaropaperumal saved the area by invoking the solar spheres to stop the destruction, so he immersed his boiling body in water for forty years to cool off the heat….the legend. Just below the Suvarna Mandapam on the right side seen in the video, there is a 12-feet finished Bhagavan that is standing. Once in 40 years it is taken apart for puja vidhis. You can see it twice in one lifetime. It cannot be said that the Tirthakulam itself is a great miracle. May the next generation see the granite pavilions, the pond, the carvings, the giant doors and the Sandhyavandanathittas. Many historical facts and achievements are bad if they are not known.
As I understood, Kanchi city sent me on my way with good rain and wind.
” കാഞ്ചിപുരത്തെ അത്തിവരദരുടെ പ്രതിഷ്ഠയും കരിങ്കൽചങ്ങലയിൽ തീർത്ത മുഖമണ്ഡപങ്ങളും ”
*******************************************************
തമിഴ്നാട് വന്നപ്പോഴാണ് ക്ഷേത്രദർശനത്തിനായുള്ള യാത്ര ആസ്വദിക്കാൻ തുടങ്ങുന്നത്. ഭക്തിയെന്ന വികാരം സ്വന്തം തട്ടകത്തിലേക്ക് ചുരുങ്ങി കഴ്ഞ്ഞു, ആയതിനാൽ ശില്പചാതുര്യദർശനം ഭാഗ്യം എന്നാക്കാം
എങ്കിലും അത്ഭുതസംഭവവികസങ്ങളുടെ ഉറവിടം തേടി പോകുക, കണ്ടെത്തുക എന്നതിൽ നിയോഗം അല്ലെങ്കിൽ ഭാഗ്യം എന്നൊക്കെ തോന്നുന്നുമുണ്ട്.
അവധി ദിവസത്തെ യാത്രകൾ പെട്ടെന്ന് തീരുമാനിക്കപെടുന്ന പ്രക്രിയയാണ് താനും. കാഞ്ചിപുരത്തെ വിശേഷങ്ങൾ ഒന്നാണ് ഈ കുറിപ്പിനാധാരം.
ഒരു ഉച്ചതിരിഞ്ഞു നമ്പിതെരുവിലൂടെ നടന്നപ്പോഴാണ് സുഹൃത്ത് കൃഷ്ണൻ ഒരു കഥ പറയുന്നത്. കൊച്ചു കുട്ടിക്ക് പറഞ്ഞു കൊടുക്കുന്ന പോലെയാണ് അവതരണം. അദ്ദേഹം തികഞ്ഞ ഒരു വിശ്വസിയുമാണ്. തിരുകാച്ചി നമ്പി താഴ്ന്ന ജാതിയിൽപെട്ട ആളായിരുന്നു. വരടരാജപെരുമാൾ കോവിലിൽ ഭഗവാന്ടെ പ്രതിഷ്ഠക്ക് വിശറി വീശുകയും അല്പശ്വൽപ്പസഹായങ്ങൾ ചെയ്തു വരികയായിരുന്നു. പൂജകൾ ചിട്ടവട്ടകൾ കഴിഞ്ഞ സമയങ്ങളിൽ നടക്കുന്ന സംഭവവികസങ്ങളാണ് കഥയിലെ വഴിതിരിവ്, അതായതു നമ്പിയുമായി ഭഗവാൻ പ്രത്യക്ഷത്തിൽ സംഭാഷണം ചെയ്തിരുന്നുവത്രെ.അതും അടുത്ത കൂട്ടുകാരെ പോലെ..വിശ്വസിക്കാനാകാത്ത ക്ഷേത്രപാലകർ പോലും ഞെട്ടി പോകുന്ന അത്ഭുതപെട്ടു പോകുന്ന തരത്തിൽ.
കൂടെയുള്ള ജനങ്ങൾക്ക് ഇത്ൽ കൂടുതൽ അസൂയ, വൈരാഗ്യം വരാൻ കാരണം?? തദ്ദേശവാസികളുടെ പരാതികൾ, ആവശ്യങ്ങൾ നീണ്ട നിരയായി നമ്പി വഴി ഭാഗവാനിലെത്തി തുടങ്ങി. വിശിഷ്ടഅതിഥികൾക്കോ പൂജാരിക്കോ നല്കാത്ത ഒരിടം നമ്പിക്കുള്ളത് സ്വീകാര്യമായി കാണുകയില്ലല്ലോ
തട്ടാമുട്ടി ജോലികളും ക്ഷേത്രത്തിലെ പണികളുമൊക്കെയായി കഴിഞ്ഞ നമ്പി കാലം ചെയ്തതിൽ പിന്നെ ഒരു സംസർഗ്ഗവും ആ ശിലയിൽ നിന്നുണ്ടായതുമില്ല എന്നാണ് സംഭവകഥ.
വേറൊരു കഥയാണ് എന്നെ കൂടുതൽ ആകർഷിച്ചത്. വടക്കേ ഭാരതഹിന്ദു ധർമപരിപാലനകർമനിരതർ ഏറെയുണ്ടായിരുന്നല്ലോ. ശങ്കരാചാര്യർ, രാമാനുജർ, മാത്വചാര്യർ പോലെ… രാമാനുജരുടെ ജീവിതപുഷ്പത്തിലെ ഒരിതൾ ഇവിടെ കുറിച്ചിടാം
നന്നേ ചെറുപ്പത്തിൽ അദ്ദേഹം ചുറുചുറുക്കൊടെ ക്ഷേത്രകാര്യങ്ങളിൽ ഇടപെടുമായിരുന്നു.ഗുരുവിനോട് തർക്കിക്കുക പതിവായിരുന്നു. പൊറുതി മുട്ടിയ ഗുരു രാമാനുജത്തെ കൊല്ലാൻ തീരുമാനിച്ചു. ഭാഗവൽദർശനഭാഗ്യത്തിനായി വിന്ധ്യമലനിരകളിലേക്ക്, കാശിയിലേക്ക് കൂട്ടികൊണ്ട് പോകാമെന്നു ധരിപ്പിച്ചു കൊണ്ടു പോകെ വഴി തെറ്റി പോകയും ഇരുവരും പിരിയുകയുമുണ്ടായി. അവശനായ ബാലനരികിൽ ഒരു വേടദമ്പതികൾ വരികയും പാനം ചെയ്യാൻ ജലമാവശ്യപ്പെടുകയും, നടന്ന് വലഞ്ഞു ബാലൻ കൈകുമ്പിളിൽ ജലം പകർന്നു കൊടുക്കയും ചെയ്തു. ഇരുപ്രാവശ്യം ആവർത്തിക്കയും മൂന്നാം വട്ടം ബാലൻ വന്നപ്പോഴേക്കും അവർ അപ്രത്യക്ഷമായി. ആ കവിൾ ജലം പാനം ചെയ്ത ബാലൻ മയങ്ങി വീഴുകയും ഇടക്കിടക്ക് കാഞ്ചി ന്നു പിച്ചും പേയും പറയുകയും ചെയ്തുവത്രെ. ആ വഴി പോയിരുന്നവർ പുലമ്പുന്നതെന്ത് എന്ന് ചോദിച്ചു പിന്നീട് ബാലൻ കണ്ണു തുറന്നപ്പോഴാണ് താൻ സാളികിണറിനു സമീപമാണെന്ന് അറിയുന്നതും. ആ കിണറിൽ നിന്നാണത്രെ ബാലൻ ദിനവും ഭാഗവാന് പൂജക്ക് ജലം എടുത്തിരുന്നത്.
ഈ ക്ഷേത്രത്തിൽ തന്നെയാണ് അത്തിവരദരുടെ പ്രതിഷ്ഠ എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു.
കരിങ്കല്ലിൽതീർത്ത ചങ്ങല തൂങ്ങി കിടക്കുന്ന മുഖമണ്ഡപങ്ങൾ ഒന്നല്ല ഒട്ടനവധി. കണ്ണഞ്ചിപ്പിക്കുന്ന ശില്പകലയുടെ തലത്തോട്ടപ്പന്മാരുടെ വൈദധ്ദ്യം കാണാനാകും. കല്ലിൽ തീർത്തതിനാൽ തിരക്കുള്ളപ്പോൾ വായുസഞ്ചാരകുറവ് കാരണം വിയർത്തു കുളിക്കുന്നു. ആകാശം മുട്ടെ ഗോപുരങ്ങളിലെ കൊത്തുപണികൾ കണ്ട് കണ്ണു തള്ളി നില്ക്കാനെ നമുക്ക് പറ്റൂ. പ്രാവിനെ പിടിക്കുന്ന പൂച്ച, കുരുവികൾ, പശു എന്ന് വേണ്ട എല്ലാ മൃഗങ്ങളുടെ ബിംബങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
സൂര്യഗോളങ്ങൾ പാഞ്ഞു പോകുന്നത് കണ്ട് നാശം നിർത്താൻ, അത് സ്വയം ആവാഹിച്ചു താങ്ങി നിന്ന വിശ്വരൂപപെരുമാൾ ആ പ്രദേശത്തെ രക്ഷിച്ചുവെന്നും, ആയതിനാൽ തിളയ്ക്കുന്ന സ്വന്തം ശരീരം നാൽപതു ആണ്ട് ജലത്തിൽ മുക്കി താപം തീർക്കുമാറ്….ഐതീഹ്യം. വീഡിയോവിൽ കാണുന്ന വലതു ഭാഗത്തെ സുവർണമണ്ഡപത്തിനു തൊട്ടു താഴെ 12 അടിയിൽ തീർത്ത ഭാഗവാന്ടെ ആ മഹാവിഗ്രഹം നിലകൊള്ളുന്നുണ്ട്. 40 ആണ്ടിലൊരിക്കൽ പുറമെയെടുത്ത് പൂജാവിധികൾക്കായി എടുക്കപ്പെടും. ഒരു മനുഷായുസ്സിൽ കൂടിയാൽ രണ്ടു തവണ ദർശിക്കാം. കാറ്റിലലതല്ലുന്ന ആ തീർഥകുളം തന്നെ മഹാത്ഭുതമെന്നു പറയാതെ വയ്യ. കരിങ്കല്ലിൽ തീർത്ത കൂടാരങ്ങൾ, കുളം, കൊത്തുപണികൾ, ഭീമൻ കതകുകൾ, സന്ധ്യവന്ദനതിട്ടകൾ എല്ലാം അടുത്ത തലമുറയ്ക്ക് കാണാണെങ്കിലും ഭാഗ്യമുണ്ടാകട്ടെ. ചരിത്രപരമായ പല വസ്തുതകളും സിദ്ധികളും അറിയാതെ പോയാൽ മോശമാകും.
മനസിലാഗ്രഹിച്ച പോലെ നല്ലൊരു മഴചാറ്റലും കാറ്റും സമ്മാനിച്ചിട്ടാണ് കാഞ്ചി നഗരി എന്നെ യാത്രയാക്കിയതും.