Nilambur Shornur Indian Train Traveller Journey -നിലമ്പുർ ഷൊർണ്ണൂർ ട്രെയിൻ യാത്രാനുഭവം
ആരെയും കൊതിപ്പിക്കുന്ന ഒരു യാത്രയാണ് നിലമ്പുർ ഷൊർണ്ണൂർ യാത്ര. തേക്കിൻ്റെ സ്വന്തം നാട്ടിൽ നിന്നും അതിമനോഹരമായ ഒരു ട്രെയിൻ യാത്ര Indian Train.
ഞാനും എൻ്റെ സുഹൃത്തുക്കളും നിലമ്പുർ റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റ് 20 രൂപയാണ് റെയിൽവേ സ്റ്റേഷൻ തന്നെ മറ്റ് സ്റ്റേഷനിൽ നിന്ന് വ്യത്യാസമായിരിക്കുന്നു.’ ശാന്തമായ അന്തരിഷം. പ്രകൃതി പച്ചപ്പണിഞ്ഞ് തേക്കുമരങ്ങൾകിടയിലൂടെ ഒരു മനോഹര യാത്ര. ഞാൻ ട്രെയിൻ്റെ സൈഡ് സീറ്റുതന്നെ പിടിച്ചിരുന്നു. ജനാലയിലുടെ പുറത്തേക്ക് നോക്കുമ്പോൾ നമ്മുടെ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലം സിനിമയിലെ രംഗം മനസിലേക്ക് ഓടി വന്നു.
നീലമ്പുരിൽ നിന്നും 66 കിലോമീറ്റർ യാത്ര അതും പ്രകൃതിയെ അറിഞ്ഞു കൊണ്ട് ഒരു സുന്ദരമായ ഇന്ത്യൻ ട്രെയിൽ യാത്ര Indian Train
പണ്ട് തേക്ക് മരങ്ങൾ കൊണ്ടു പോകാൻ നിർമ്മിച്ച പാതയാണ് ഇത്.കേരളത്തിലെ ആദ്യ തിവണ്ടി പാതകളിൽ ഒന്നാണ് ഇത്.
ലോക സഞ്ചാരഭുപടങ്ങളിൽ സ്ഥാനം പിടിച്ച നിലമ്പുർ പാത വ്യത്യസ്ഥമായ യാത്ര അനുഭവമാണ്. ബ്രോഡ്ഗേജ് പാതയാണ് നിലമ്പുർ ഷൊർണ്ണൂർ പാത. നിലമ്പുരിൽ നിന്നും ഷൊർണ്ണുരിലേക്ക് 20 രുപയാണ് പാസഞ്ചർ വണ്ടികൾക്ക് ചാർജ് ഈടാക്കുന്നത്.ഇതിലുടെ രാജറാണി എക്സ്പ്രസ് വണ്ടി മാത്രമേ എക്സ്പ്രസ് ട്രെയിൻ ആയിട്ട് ഓടുന്നുള്ളു.. ബാക്കി ഉള്ള വണ്ടികൾ ഷൊർണ്ണൂർ ,പാലക്കാട്, കോട്ടയം പാസഞ്ചറുകൾ ആണ്.
ട്രെയിൻ പതിയെ ഓടി തുടങ്ങി സ്വർഗവസന്തങ്ങൾ പൂത്തുലയുന്ന തേക്ക് മരങ്ങൾ പതിയെ ചലിക്കുന്നു. ഞാൻ ട്രെയിനിൻ്റെ വാതിക്കൽ പോയി പുറത്തെ കാഴ്ച്ചകൾ വേണ്ടുവോളം ആസ്വദിച്ചു. കാർമേഘങ്ങൾ പതിയെ ഇരുണ്ടു വന്നു.. നല്ല തണുത്ത കാറ്റ് ഏറ്റ് സുന്ദരമായൊരു തിവണ്ടി യാത്ര ഇത്ര മനോഹരമായ ആരെയും കൊതിപ്പിക്കുന്ന ഒരു സുന്ദര യാത്ര .
മഴയുടെ ഓരോ തുള്ളിയും ചിതറി വീഴാൻ തുടങ്ങി പതിയെ ഞാൻ എൻ്റെ സിറ്റിൻ്റെ അവിടേക്ക് നടന്നു. മഴയുടെ ശക്തി കൂടി കൂടി വന്നു. തിവണ്ടിയുടെ വിൻഡോ ഡോർ പതിയെ അടച്ചു. തകർത്ത് പെയ്യുകയാണ് മഴ. ഓരോ മഴതുള്ളികളും ജനൽകമ്പികളിൽ തട്ടി തിവണ്ടിയുടെ ഉള്ളിലേക്ക് തെറിക്കാൻ തുടങ്ങി.
മഴയുടെ ഒച്ചയും ട്രെയിനിൻ്റെ ചൂളം വിളിയും കാതിലേക്ക് ഇമ്പമാർന്നു കടന്നു വന്നു… അപ്പോഴാണ് ട്രെയിനിൻ്റെ മറുവശത്തിൽ നിന്നും “ചായ ചായ പഴം പൊരി ഉള്ളിവട “ചായ ” എന്ന ആർപ്പു വിളി ശ്രദ്ധയിൽ പെട്ടത് ..കൂടെ ഉണ്ടായിരുന്ന ചങ്ങാതിമാർ മൊബൈൽ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു.’ ഞാൻ എല്ലാവർക്കും ചായയും ഉള്ളി വടയും വാങ്ങി .അപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞിരുന്നു..
മഴ വന്ന് തോർന്ന നിലമ്പൂർ പാത ആദ്യത്തെക്കാളും സൗന്ദര്യമായിരിക്കുന്നു… തേക്കിൻ്റെ ഇലകളിൽ ഓരോ മഴ തുള്ളികളും വെട്ടിതിളങ്ങാൻ തുടങ്ങി.ഡിസൽ എൻഞ്ചിൻ പിടിപ്പിച്ച തീവണ്ടി കറുത്ത പുകയും തുപ്പി ഈ മഴ പെയ്ത നിലമ്പൂർ തേക്ക് മരത്തിൻ്റെ ഇടയിലുടെ പോകുന്നത് കാണുമ്പോൾ നമ്മുടെ മനസിൽ വീണ്ടും ആ സിനിമ കൃഷ്ണ ഗുഡിയിൽ ഒരു പ്രണയകാലം ഓർമ്മ വരും.
നിലമ്പുർ എന്ന സ്ഥലത്ത് ഒട്ടനവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാൻ സാധിക്കും ആഡ്യൻപാറ വെള്ളചാട്ടം, നിലമ്പുർ തേക്ക് മ്യുസിയം, കനോലിപ്ലോട്ട് എന്നിങ്ങനെ ഒട്ടനവധി പ്രദേശങ്ങൾ കാണാൻ സാധിക്കും.നിലമ്പൂർ ട്രെയിൻ യാത്രയും ആസ്വദിക്കാം …
ഏകദേശം തീവണ്ടി പാലക്കാടിൻ്റെ മണ്ണിലേക്ക് എത്തിയെന്ന് സൂചിപ്പിക്കുന്ന നെൽപാടങ്ങൾ കണ്ടു തുടങ്ങി. കേരളത്തിൽ നെൽ ഉല്‌പാദനത്തിൽ പാലക്കാട് ജില്ല വഹിക്കുന്ന പങ്ക് വലുതാണ്. ഇനി അധിക ദൂരമില്ല ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക്.പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ്റെ സ്വർണ്ണ വെളിച്ചം കണ്ടു തുടങ്ങി.ദൂരെ കിഴക്കൻ ദിശയിൽ പർവ്വതങ്ങൾ തലയെടുപ്പോടെ നിൽക്കുന്നു.ഏകദേശം ഒന്നര മണിക്കുറിന് ശേഷം ഷൊർണ്ണൂറി ൽ ഞങ്ങൾ എത്തി കാടും മലയും തേക്ക് മരങ്ങളും നിറഞ്ഞ നാട്ടിൽ നിന്നും ഇങ്ങ് ദൂരെ കരിമ്പനകളും നെൽപാടങ്ങളും നിറഞ്ഞ പാലക്കാടിൻ്റെ മണ്ണിലേക്കുള്ള ട്രെയിൻ യാത്ര അനുഭവിച്ചു തന്നെ അറിയണം