Malankara Dam

Malankara Dam അപകടം പതിഞ്ഞിരിക്കുന്ന മലങ്കര ഡാം

Malankara Dam ചതി കുഴികൾ പതിയിരിക്കുന്ന മലങ്കര ഡാം



കേരളത്തിൽ മലങ്കര എന്ന മലങ്കര ഡാം Malankara Dam സഞ്ചരികളുടെ മനം കവരുന്ന സ്ഥലം എന്നും. അതിലുപരി സഞ്ചാരികളുടെ ജീവൻ എടുത്ത സുന്ദരി എന്നു വേണമെങ്കിലും പറയാം. ഈ അടുത്ത് മരിച്ച പ്രശസ്ത സിനിമ നടൻ അനിൽ നെടുമങ്ങാടിൻ്റെ ജീവ താളം തട്ടിയെടുത്ത ഒരു ഡാമാണ് മലങ്കര ഡാം. അതു കൊണ്ട് തന്നെ ജാഗ്രത പാലിക്കേണ്ട ഒരു സ്ഥലമായി ഇവിടം മാറി.

Malankara Dam



Malankara Dam

Malankara dam ഡാമിലെയും പരിസര ഭുപ്രകൃതിയുടെയും വശികരണത്തിൽ വിഴുന്നവരാണ് സഞ്ചാരികൾ. അങ്ങനെയുള്ള സഞ്ചാരികൾക്ക് തന്നെയാണ് അപകടവും പറ്റുന്നത്. മലങ്കര ഡാമിൻ്റെ നയന സുന്ദരമായ കാഴ്ച്ചകൾ കണ്ണിന് കുളിർമ്മയേകുന്നു. മലകളിൽ തട്ടി നിൽ ക്കുന്ന നീല ജലാശയമായ മലങ്കര ഡാമിൻ്റെ വശീകരണത്തിൽ വീഴാതെ നമ്മൾ തന്നെ ജാഗ്രത പാലിക്കണം.

തന്നെയുമല്ല ഈ ഡാമിൻ്റെ ഉള്ളിൽ ഒരുപാട് വീടിന്റെ അവശിഷ്ടങ്ങൾ ഉണ്ട്.. കക്കൂസ് കുഴി ,കിണർ ഒക്കെ ഉണ്ട്. ഡാം വരുന്നതിനു മുൻപ് അവിടം കോളനി ആയിരുന്നു. പാറമട വരെ ഉണ്ടായിരുന്നു.. അതുകൊണ്ട് പലയിടത്തും ആഴം കൂടുതൽ ആണ്. അതുകൊണ്ട് തന്നെ ജാഗ്രത ഏറെ വേണ്ടുന്ന സ്ഥലങ്ങളിൽ ഒന്നാണ് മലങ്കര ഡാം.

ഡാം പോലുള്ള ജലാശയത്തിൻ്റെ ജലത്തിന് സാന്ദ്രത വളരെ കുടുതലാണ്. അതു കൊണ്ട് നീന്തൽ എക്സിപിരിയൻസ് ഉള്ളവർക്കു പോലും പ്രയാസം അനുഭവപ്പെടുന്നു. തന്നുത്ത വെള്ളത്തിൽ നീന്തു മ്പോൾ സ്വഭാവികമായും രക്തം കട്ട പിടിക്കാൻ തന്നെയുമല്ല രക്ത സമ്മദ്ധത്തിൽ വലിയ തോതിൽ വ്യതിയാനം സംഭവിക്കുകയും പേശികൾക്കും കൈ കാലുകൾക്കും കുഴച്ചിൽ സംഭവിക്കുകയും ചെയ്യുന്നു.

നീന്തിക്കയറാൻ വെപ്രാളപ്പെടുന്ന അടുത്ത ഘട്ടം, ഹൃദയസ്പന്ദനം താളം തെറ്റും.ശ്വസിക്കാൻ പ്രയാസം നേരിടുകയും ചെയ്യും, തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയും ചെയ്യുന്നു.ഇത് മരണ കാരണമാകുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ ശ്വാസകോശത്തിൽ വെള്ളം കാണാത്തതിൻ്റെ കാരണം ഹൃദയാഘാതമാണ്.
നിരവധിപ്പേരാണ് ഇത്തരത്തിൽ ഇവിടെ മരണപ്പെട്ടത്. ഇറങ്ങി നീന്തി പരിചയമുള്ള പ്രദേശവാസികൾ അല്ലാതെ മറ്റുള്ളവർ ഇവിടെ ഇറങ്ങി നീന്തുന്നതിലൂടെ മരണത്തിലേയ്ക്ക് കൂപ്പുകുത്തുകയാണ് ചെയ്യുന്നത്.

ജലാശയങ്ങളിൽ ഇറങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടവ

നീന്താൻ അറിയുന്നവർ മാത്രം പുഴക്കളിലും ഡാമുകളിലും ഇറങ്ങുക

മദ്യപിച്ച് വെള്ളത്തിൽ ഇറങ്ങാതിരിക്കുക.’

ഒഴുക്കുള്ള വെള്ളം പോലെ തന്നെ അപകടകാരി ആണ് ഡാമിലേയും തടാകത്തിലയും വെള്ളം അതുകൊണ്ട് വലിയൊരു ജാഗ്രത തന്നെ ആവശ്യമാണ്.

പ്രഥമ ശിശ്രുഷ അറിയുന്നവർ കുടെ ഉണ്ടെങ്കിൽ നല്ലത്.

അധികവും നടുഭാഗത്തേക്ക് നീന്താതെ ഇരിക്കുക

..

പ്രദേശവാസികൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക..

അപായസൂചന നല്കുന്ന ബോർഡ് ഉണ്ടോ എന്ന് ശ്രദ്ധിക്കണം. ഉണ്ടെങ്കിൽ ജലാശയത്തിൽ ഇറങ്ങാതിരിക്കുക..

ഓരോ ജലാശയത്തിൻ്റെയും അളവ് കോൽ നമ്മുക്ക് തിട്ടപ്പെടുത്താൻ കഴിയില്ല. അതുകൊണ്ട് ലൈഫ് ജാഗറ്റ് പോലുള്ള വസ്തുക്കൾ കൈയ്യിൽ കരുതുന്നത് നല്ലതാണ്.
എനിയും ഒരു ജിവൻ പോലും പൊലിയാതിരിക്കട്ടെ.”

Also Read:HOW TO RECH BEKAL FORT



Leave a Comment

Your email address will not be published. Required fields are marked *