A day safari in Munnar costs just Rs 250 on KSRTC

A day safari in Munnar costs just Rs 250 on KSRTC മുന്നാറിൽ ഫുൾഡേ കറങ്ങാം 250 രുപയ്യ്ക്ക് KSRTC ൽ

A day safari in Munnar costs just Rs 250 on KSRTC

safari in Munnar

കേരളത്തിലെ കാശ്മീരാണ് ഇടുക്കി ജില്ലയിലെ മുന്നാർ. ലോകത്തിലെ പല സ്ഥലങ്ങളിൽ നിന്നും മുന്നാറിലേക്ക് സഞ്ചാരികൾ എത്തി തുടങ്ങി. കോവിഡിന് ശേഷം സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്ന ഈ വേളയിൽ നമ്മുടെ കേരളത്തിൻ്റെ സ്വന്തം ആനവണ്ടി സഞ്ചാരികളെ മാടി വിളിക്കുകയാണ്.



ആദ്യം KSRTC കൊണ്ടുവന്ന ഒരു ഉഗ്രൻ സംഭവമെന്ന് വെച്ചാൽ 100 രൂപയ്യ്ക്ക് KSRTC-യിൽ അന്തി ഉറങ്ങാൻ ഉള്ള സൗകര്യങ്ങൾ ഒരുക്കി തന്നു ഇത് ബഡ്ജറ്റ് ട്രാവലർ ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമായി വരുന്നുണ്ട്.safari in Munnar KSRTC BUS

ഇപ്പോൾ ഇതാ ഒരു ദിവസം മുഴുവൻ വെറും 250 രൂപയ്ക്ക് മുന്നാർ കറങ്ങാം എന്ന ആശയം നമ്മുടെ ആനവണ്ടി കൊണ്ടു വന്നു.ജനുവരി 1 മുതൽ ആണ് KSRTC ഈ പദ്ധതി നടപ്പിലാക്കിയത്. തേയിലകാടും കോടമഞ്ഞും മലകളും താഴ്‌വരകളും കാണാൻ നേരെ മുന്നറിലേക്ക് വിട്ടോ. അതും വെറും 250 രൂപയ്ക്ക്

A day safari in Munnar costs just Rs 250 on KSRTC

വിനോദസഞ്ചാരികള്‍ക്ക് മൂന്നാറിലെ കാഴ്ചകള്‍ കണ്ട് ആസ്വദിക്കുന്നതിനായാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് പഴയ മൂന്നാര്‍ ഡിപ്പോയില്‍നിന്നു സൈറ്റ് സീയിങ് എന്ന പേരിലുള്ള ബസ് സര്‍വീസ് തുടങ്ങിയത്.

രാവിലെ ഒന്‍പതിന് ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന സര്‍വീസ് ആദ്യം ടോപ് സ്റ്റേഷനിലെത്തും. ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം, കുണ്ടള, എക്കോ പോയിന്റ്, മാട്ടുപ്പട്ടി, ഹണി ട്രീ, റോസ്ഗാര്‍ഡന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷം അഞ്ചുമണിയോടെ ട്രിപ്പ് അവസാനിപ്പിക്കുകയും ചെയ്യും.ആദ്യ ട്രിപ്പില്‍ മലയാളികളായിരുന്നു ഭൂരിഭാഗം എത്തിയിരുന്നത്….

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നാടുചുറ്റിക്കാണാനുള്ള അവസരമാണ് കെഎസ്‌ആര്‍ടിസി ഒരുക്കുന്നത്. ജനുവരി ഒന്നുമുതലാണ് ഈ സര്‍വീസ്. 50 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ് ബസ്. രാവിലെ ഒന്‍പതിന് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്നാരംഭിക്കുന്ന സര്‍വീസ് നേരേ ടോപ് സ്റ്റേഷനിലെത്തും

ടിക്കറ്റ് എടുക്കേണ്ടത്

വിനോദസഞ്ചാരികള്‍ രാവിലെ ഡിപ്പോയിലെത്തി ടിക്കറ്റെടുക്കണം. രാജമല, മറയൂര്‍, കാന്തല്ലൂര്‍ ഭാഗത്തേക്ക് മറ്റൊരു ബസ് സര്‍വീസും ഉടന്‍ ആരംഭിക്കും എന്നാണ് കെ.എസ്, ആർ, ടി,സി, അറിയിച്ചത്

250 രൂപ മാത്രമാണ് ഒരു ദിവസത്തെ കറക്കത്തിനുള്ള ചെലവ്. ചെറിയ ചെലവില്‍ മൂന്നാറിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ നമ്മുടെ സ്വന്തം ആനവണ്ടിയിൽ

തിരിച്ച് യാത്രകൾ അവസാനിപ്പിച്ച് ഒരു ദിവസം അന്തിയുറങ്ങാനും വെറും 100 രൂപക്ക് മറ്റൊരു ബസിലെ ആധുനീക സൗകര്യത്തിൽ അന്തിയുറങ്ങാനും കെ.എസ്.ആർ.ടി.സി. സൗകര്യമൊരുക്കിയിട്ടുണ്ട്…. ആനവണ്ടി പൊളിയാണ്

സത്യം പറഞ്ഞാൽ മുന്നാറിലെ KSRTCk ഡിപ്പോയിൽ ഒരു ദിവസം രാത്രീ നിൽക്കാൻ 100 രുപ പിറ്റേ ദിവസം മുന്നാർ കറങ്ങാൻ 250 ടോട്ടൽ 350 ഉണ്ടെങ്കിൽ നമ്മുക്ക് മുന്നാർ ചുരുങ്ങിയ ചിലവിൽ കാണാൻ സാധിക്കും. സോളോ ട്രാവലേഴ്സിന് വളരെ ഉപകാര പ്രദമാകും തീർച്ച.,,

 

ഒരു ദിവസം ആധുനിക സൗകര്യത്തോടെ മുന്നാറിൽ വെറും 100 രുപയ്യ്ക്ക് കെ,എസ്,ആർ,ടി,സി,ബസിൽ താമസിക്കാം കുടുതൽ വായിക്കാം STAY IN MUNNAR KSRTC BUS 



Leave a Comment

Your email address will not be published. Required fields are marked *