MUNNAR KSRTC യിൽ താമസിക്കാം വെറും 100 രുപ മാത്രം
കേരളത്തിലെ കാശ്മീരാണ് നമ്മുടെ ഇടുക്കി.IDUKKI ജില്ലയിലെ മുന്നാർ.ഈ മുന്നാറിൽ നിങ്ങൾക്ക് വെറും 100 രുപയ്ക്ക് നമ്മുടെ സ്വന്തം ആനവണ്ടിയിൽ അന്തിയുറങ്ങാൻ എന്ന് പറ്റുന്നത് തന്നെ വലിയൊരു കാര്യമാണ്. ഡിസംബറിൻ്റെ നല്ല കിടിലൻ തണുപ്പിൽ വെറും നുറ് രൂപയ്ക്ക് KSRTC-യിൽ താമസിക്കണമെങ്കിൽ നേരെ മുന്നാർ MUNNAR KSRTC ഡിപ്പോയിലേക്ക് പോകാം
Munnar ൽ ബഡ്ജറ്റ് ട്രാവൽ ചെയ്യുന്നവർക്ക് പറ്റിയ സംരഭമാണ് KSRTC യുടെ ഈ പുതിയ പന്ദതി.മുന്നാറിലെ വിവിധ സ്ഥലങ്ങൾ കണ്ട് രാത്രീ നമ്മുക്ക് ആന വണ്ടിയിൽ ഉറങ്ങി ,എക്സ്പീരിയൻസ് ചെയ്യാൻ ഇതിലും പറ്റിയ അവസരം വേറേ ഉണ്ടാവില്ല”
ബസിൻ്റെ അകത്ത് ട്രെയിനിൽ ഉള്ളതുപോലെ 2 വശത്തും ബർത്തുകൾ ഉണ്ട്.ഇവിടെ ഒരാൾക്ക് നിവർന്ന് കിടക്കാൻ പറ്റിയ രീതിയിൽ ആണ് സജികരണം. ബസിനകത്ത് ഭക്ഷണം കഴിക്കാൻ ഒരു മേശയും കൈയ്യും മുഖവും കഴകാൻ ബാക്ഷ് വേയിസും .കുടിവെള്ളവും സജികരി ചിട്ടുണ്ട് … അതു പൊലെ തന്നെ ബസിൽ Ac യും ഉണ്ട് മുന്നാറിൻ്റെ കാലാവസ്ഥയിൽ നമ്മുക്ക് Ac യുടെ ആവശ്യം വരുന്നുമില്ലാ.
വൈകീട്ട് 6 മണിക്ക് ആണ് പ്രവേശനം നൽകുന്നത് പിറ്റേ ദിവസം രാവിലെ 11 മണിക്ക് മുൻപായി ചെക്ക് ഔട്ട് ചെയ്യണം… ബാത്രൂം സൗകര്യം ഡിപ്പോയിൽ തന്നെ ഉണ്ട് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികൾ ആണ്.. നല്ല വൃത്തിയുള്ള എന്നും വൃത്തിയാക്കുന്ന ശുചിമുറികൾ ഞാൻ ചെന്നപ്പോൾ ക്ളീനിംഗ് നടക്കുകയായിരുന്നു.. ശുചിമുറി ഉപയോഗിക്കാൻ 5 രൂപ കൊടുക്കണം… ബ്ലാങ്കെറ്റ് വാടകയ്ക്ക് ലഭ്യമാണ് 50 രൂപ തലയിണ 20 രൂപ ബെഡ്ഷീറ്റ് 20 രൂപ… ഒറ്റയ്ക്ക് യാത്ര ചെയുന്നവർക്കും കയ്യിൽ പണം കുറവുള്ളവർക്കും നല്ല ഒരു മാർഗമായിരിക്കും ഈ ബസ്… നേരത്തെ ബുക്ക് ചെയ്ത് വരാൻ ഉള്ള ഓൺലൈൻ ബുക്കിങ് സൗകര്യങ്ങൾ ഉടനെ ലഭ്യമാകുന്നതാണ്. ഇപ്പോൾ ബുക്കിങ് നേരിട്ട് ആണ്…. ഇപ്പോൾ 2 ബസ്സുകൾ അവിടെ ഉണ്ട്..
നമ്മൾ ശ്രദ്ധിക്കേണ്ടവ
ഡിപ്പോയിൽ നമ്മുക്ക് കുറഞ്ഞ പൈസയ്ക്ക് താമസിക്കുമ്പോൾ ശുചി മുറികൾ ഡിപ്പോയിൽ തന്നെ ഉണ്ട്.ഇപ്പോ അത് വളരെ വൃത്തി ആയി തന്നെ കൊണ്ടു പോകുന്നുണ്ട്. അവിടെ നമ്മളായിട്ട് പ്ലാസ്റ്റിക്ക് മുതലായ വസ്തുക്കൾ വലിചെറിയാതെ ‘, നമ്മുടെ സ്വന്തം വിടുപോലെ തന്നെ സുക്ഷിക്കാൻ ശ്രദ്ധിക്കണം
Also Reding Bengaluru fort