*THE WANDERING FOGS” MEET UP*
10/12/2021
കിഴക്കൻ ചക്രവാളത്തിൽ വെൺ പ്രഭ പരത്തി സുര്യൻ മെല്ലെ ഉദിച്ചുയരുന്നു.കൂട് വിട്ട് ഇറങ്ങുന്ന പക്ഷികളുടെ, കളകള, ശബ്ദം എൻ്റെ മനസിനെ ആനന്ദ പുളകിതനാക്കി..അതിലുപരി വാഗമണ്ണിലേക്കുള്ള യാത്രയുടെ ആവേശം കൂടി വന്നപ്പോൾ മനസിൻ്റെ മച്ചകത്ത് സന്തോഷത്തിൻ്റെ കൊടുമുടി കേറി…❤
അന്നത്തെ വെള്ളിഴ്ച്ച ദിവസം രാവിലെ എല്ലാ പരിവാടികളും കഴിഞ്ഞ് കൃത്യം 8:30 AM തന്നെ ഞാൻ വിട് വിട്ടിറങ്ങി .വാഗമണ്ണിൻ്റെ കോടയും മൊട്ടക്കുന്നുകളും പ്രകൃതിയുടെ പച്ചപ്പണിഞ്ഞ ആ സൗന്ദര്യം എൻ്റെ മനസിലുടെ ഓടി തടന്നു. അതിനിടയിൽ കാലിൻ്റെ വേദന മറു ഭാഗത്ത് . പതിയെ കാഴ്ച്ചകളും കണ്ട് നടക്കുമ്പോഴേക്കും ഒരു കോൾ വന്നു സഞ്ചാരി ഗ്രുപ്പിൻ്റെ അഡ്മിനും യാത്ര എന്ന മഹാസാഗരത്തെ തേടി നടക്കുന്ന പ്രിയ കുട്ടുക്കാരൻ,,, ശ്രീരാജ് നിലേശ്വരം,,,❤ വഴി പറഞ്ഞു കൊടുത്ത് 2 മിനിട്ട് കഴിഞ്ഞില്ല അപ്പോഴെക്കും ശ്രീരാജേട്ടൻ എൻ്റെ മുന്നിൽ ബുള്ളറ്റുമായി പ്രത്യക്ഷപ്പെട്ടു. വഴിയോര കാഴ്ച്ചകളും കുശലം പറച്ചിലുമായി പതിയെ നിലേശ്വരത്തേക്ക് യാത്രയായി
രാവിലെ 9:10 ആവുമ്പോഴേക്കും ഞങ്ങൾ നീലേശ്വരം എത്തി.. പ്രിയ കുട്ടുക്കാർ പ്രവീണും പ്രകാശനും കാറുമായി നീലേശ്വരം എത്തുമ്പോൾ സമയം 9:30 അടുത്ത് ആയി… നിലേശ്വരം നല്ല തിരക്കുണ്ടായിരുന്നു അന്ന് അതു പൊലെ റോഡിലും തിരക്കുണ്ടായിരുന്നു…പതിയെ ആണ് പ്രവീൺ വണ്ടി ഓടിക്കുന്നത്. ഭാവ വ്യത്യാസമില്ലാത്ത ഒരു സഞ്ചാരി ആണ് പ്രവീൺ .യാത്ര സഹായിടെ സ്റ്റിക്കറിന് വേണ്ടി രണ്ട് മണിക്കുർ സമയമാണ് കണ്ണുരി രിൽ നഷ്ട്ടമായത് സ്റ്റിക്കർ ഏൽപ്പിക്കാൻ പറഞ്ഞ ഷോപ്പിലെ നല്ലവനായ ചങ്ക് പറ്റിച്ചതാണെന്ന് പിന്നിട് മനസിലായി
പ്രകാശൻ കുറെ സമയം ആയി ഗ്ലാസിലൂടെ പുറകിലോട്ടും മുൻപ്പോട്ടും ചാഞ്ഞും ചരിഞ്ഞും നോക്കുന്ന്. കാരണം എന്തന്നല്ലേ അവനൊരു ആനവണ്ടി പ്രാന്തതാണ്. ബസ് കണ്ടാൽ അപ്പോ വിഡിയോ എടുക്കണം….
ഉച്ച ഊണും കഴിഞ്ഞ് കാർ പതിയെ നിങ്ങി തുടങ്ങി…..
“കാലിൻ്റെ അസഹീനമായ വേദന കടിച്ച്പ്പിടിച്ച് ഒരു യാത്ര ….. പാട്ടും തമാശകളും നിറഞ്ഞ ഒരു യാത്ര….. സമയം പോയതറിഞ്ഞില്ല.. രാത്രി ഭക്ഷണവും കഴിച്ച് വീണ്ടും യാത്ര തുടങ്ങി ഞങ്ങൾ…..
ഏകദേശം രാത്രി ഒരു മണി ആവുമ്പോഴേക്കും വാഗമണ്ണിൽ എത്തി… നല്ല തണുപ്പും ഒടുക്കത്തെ കാറ്റും തന്ന് ഞങ്ങളെ വാഗമൺ എന്ന ആ സുന്ദരി വരവേറ്റു..❤…, മരവിച്ച തണുപ്പും ഏറ്റ് ഞങ്ങൾ റുമിലേക്ക് നടന്നു……….
11/12/2021
രാവിലെ 8 മണി ആയി എഴുന്നേൽക്കുമ്പോൾ… കോമഞ്ഞ് നോക്കി പുറത്തിറങ്ങി നോക്കിയപ്പോൾ കോടയും ഇല്ല മഞ്ഞും ഇല്ല….. അടുത്ത ചായകടയിൽ ചോദിച്ചപ്പോൾ രണ്ട് മാസം നല്ല കാറ്റ് ആയിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്… എന്നാലും വാഗയുടെ സൗന്ദര്യത്തിന് ഒരു കുറവും ഇല്ല…❤
യാത്ര സഹായിടെ ആദ്യമീറ്റ് ആണ് വാഗമണ്ണിൽ നടക്കുന്നത്. അതിൻ്റെ എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു.ഉച്ചക്കത്തെ ഭക്ഷണം കഴിച്ച് റിസോർട്ടിൽ എത്തി,,,,,,,.
4 മണി ആവോമ്പോഴേക്കും മീറ്റിന് പങ്കെടുക്കുന്ന എല്ലാവരും എത്തി,, കുറച്ച് പേർ എത്താനുമുണ്ട്…,..,
സമയം ഒട്ടും കളയാതെ തന്നെ എല്ലാവരും മുരികൻ മല യിലേക്ക് നടന്നു.. കോടയുടെ ഒരു പൊടിപോലും കാണാനില്ല .ഗ്രുപ്പ് ഫോട്ടോകളും ,, കുശലം പറച്ചിലും ,, അതിമനോഹരമായ സൂര്യ അസ്തമയവും കണ്ട് ഞങ്ങൾ മുരുകൻ മല ഇറങ്ങി നേരെ റിസോർട്ടിലേക്ക് നടന്നു .
..
രാത്രി ഭക്ഷണവും കഴിച്ച് ക്യാമ്പ് ഫെയർ തുടങ്ങി…. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കുന്നത്…. ക്യാമ്പ് ഫെയറിൽ ഷാജുവേട്ടൻ്റെ നേതൃത്വത്തിൽ എല്ലാവരും പാട്ടും ഡാൻസും നാടകവും അവതരിപ്പിച്ചു… മറക്കാൻ പറ്റാത്ത.. പല.. ഓർമ്മകളും … സമ്മാനിച്ച ഒരു രാത്രീ….
12/12/2021
രാവിലെത്തെ ഫുഡ് കഴിച്ച് എല്ലാവരും ജീപ്പ് സഫാരിക്കുള്ള തയ്യാറെടുപ്പിൽ ആണ്. 9:30 ആവുമ്പോഴേക്കും ജീപ്പ് സഫാരി തുടങ്ങി. പുൽപ്പരപ്പിലൂടെയുള്ള യാത്ര പറഞ്ഞറിക്കാൻ പറ്റാത്തതാണ്.അങ്ങ് ദുരെ,,, ഇടുക്കി റിസർവേയറിൻ്റെ നീല ജലാശയം കണ്ണിന് ആനന്ദ കുളിർമഴ പെയ്പ്പിച്ചു’… ചെറിയ വെള്ളചാട്ടവും വ്യു പോയിൻ്റുകളും കണ്ട് നേരെ കൈലാഷ് ഹോട്ടലിലേക്ക് വച്ച് പിടിച്ചു. ഒരു ബിരിയാണിയും കേറ്റി നേരെ റിസോർട്ടിലേക്ക് വിട്ടു……
റിസോർട്ടിൽ എത്തി എല്ലാവരും യാത്ര പറയുമ്പോൾ മനസിൽ ഒരു ചോദ്യം .. ഇനി എന്ന്??,,,,,, ഇന്നലെ കണ്ടവരാണെങ്കിലും വർഷങ്ങൾ പരിചയ മുള്ളത് പോലെ…
റിസോർട്ടിലെ എല്ലാ കാര്യങ്ങളും സെറ്റിൽ ചെയ്യ്ത് ഞങ്ങൾ,, യാത്രയായി… വാഗയുടെ മടുക്കാത്ത ഓർമ്മകളും പേറി തേയില തോട്ടങ്ങളും താണ്ടി ഒരു കിടുക്കാച്ചി മലയിറക്കം…..?.
……. യാത്രകൾ തുടരുന്നു……
www.timevlogz.com
MANU KASARAGOD
,,,,, YATHRASAHAYI,,,,,,ALL KERALA TRAVEL COMMUNITY